നാട്ടുവാര്‍ത്തകള്‍

സിപിഎമ്മിന് ഈനാംപേച്ചിയും മരപ്പട്ടിയും ചിഹ്നമാകാതെ രക്ഷപ്പെടുത്തിയത് രാഹുല്‍ ഗാന്ധിയെന്ന് നിയമസഭയില്‍ കുഴല്‍നാടന്‍

ദേശീയ പാര്‍ട്ടി പദവി സിപിഎം നിലനിര്‍ത്തിയത് രാഹുല്‍ ഗാന്ധി കാരണമെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. രാജസ്ഥാനില്‍ സിപിഎമ്മിന് വേണ്ടി രാഹുല്‍ വോട്ട് പിടിച്ചത് കൊണ്ടാണ് ഈനാംപേച്ചിയും മരപ്പട്ടിയും ചിഹ്നമാകാതെ രക്ഷപ്പെട്ടതെന്നും നിയമസഭയില്‍ കുഴല്‍നാടന്‍ പറഞ്ഞു. രാജസ്ഥാനില്‍ സിപിഎം സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാന്‍ പിണറായി യാത്ര നടത്തിയോ‍ എന്നും കോണ്‍ഗ്രസ് നേതാക്കളാണ് അവിടെ വോട്ട് പിടിച്ചതെന്നും കുഴല്‍നാടന്‍ ചൂണ്ടിക്കാട്ടി.

രാഹുല്‍ ഗാന്ധിയെ എല്ലാവരും പിന്തുണച്ചപ്പോള്‍ ഒരേയൊരു നേതാവാണ് എതിര്‍ത്തത്. അത് പിണറായി വിജയനാണെന്ന് കുഴല്‍നാടന്‍ നിയമസഭയില്‍ പറഞ്ഞു. സിപിഎമ്മിന് ഇന്ത്യയിലുള്ള ഏക മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. രാജസ്ഥാനിലെ സിക്കാറില്‍ സിപിഎം സ്ഥാനാര്‍ഥി വിജയിപ്പിക്കാന്‍ പിണറായി വിജയന്‍ യാത്ര നടത്തിയോ‍? താങ്കള്‍ വിദേശത്ത് കുടുംബസമേതം നടക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയും അശോക് ഗെഹ്ലലോട്ടും സച്ചിന്‍ പൈലറ്റും അരിവാള്‍ ചുറ്റിക നക്ഷത്രത്തിന് വേണ്ടി രാജസ്ഥാനില്‍ വോട്ട് പിടിച്ചത് കൊണ്ടാണ് ഈനാപേച്ചിയും മരപ്പട്ടിയും നിങ്ങളെ തേടിവരാത്തത്. കമ്മ്യൂണിസം മനസിലുള്ള സഖാക്കന്മാരെ നിങ്ങള്‍ രാഹുല്‍ ഗാന്ധിയോടാണ് ഇന്ന് നന്ദി പറയേണ്ടതെന്ന് മാത്യു കുഴല്‍നാന്‍ പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാജസ്ഥാനിലെ സിക്കാറില്‍ നിന്നുള്ള സിപിഎം സ്ഥാനാര്‍ഥിയായ അമ്ര റാം 72896 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിജെപിയുടെ സ്ഥാനാര്‍ഥിയോട് ജയിച്ചത്. ഇതോടെയാണ് സിപിഎമ്മിന് ദേശീയ പാര്‍ട്ടി പദവിയില്‍ തല്‍ക്കാലം ഭീഷണി ഒഴിഞ്ഞത്. നേരത്തെ സിപിഎമ്മിനു ദേശീയ പാര്‍ട്ടി നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടായാല്‍ ഈനാംപേച്ചിയും മരപ്പട്ടിയും ഒക്കെയാവും ചിഹ്നമെന്നു എകെ ബാലന്‍ പറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു.

  • മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസില്‍ കണ്ട് അതിജീവിത; ഉടന്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി
  • ഡല്‍ഹിയില്‍ തൂക്കുകയര്‍; ഇവിടെ കുറഞ്ഞ ശിക്ഷ!
  • ആസൂത്രണം ചെയ്തര്‍ പുറത്ത് പകല്‍വെളിച്ചത്തില്‍- മഞ്ജു വാര്യര്‍
  • 'നിയമത്തിന്റെ മുന്‍പില്‍ എല്ലാ പൗരന്മാരും തുല്യരല്ല എന്ന് തിരിച്ചറിയുന്നു: പ്രതികരണവുമായി അതിജീവിത
  • ഒരു മര്യാദയൊക്കെ വേണ്ടേ , പെന്‍ഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചിട്ട് വോട്ട് ചെയ്തില്ല ; ജനങ്ങള്‍ക്കെതിരെ എം എം മണി
  • നെറികേടിനു മധുര പ്രതികാരവുമായി വൈഷ്ണ സുരേഷ്; മുട്ടട വാര്‍ഡില്‍ യുഡിഎഫ് ജയം 25 വര്‍ഷങ്ങള്‍ക്ക് ശേഷം
  • തദ്ദേശ പോരില്‍ യു‍ഡിഎഫിന് തരംഗം; ഇടതുമുന്നണിക്ക് ഷോക്ക്
  • നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെ 6 പ്രതികള്‍ക്കും 20 വര്‍ഷം തടവ്‌
  • പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിലേത് ചിത്രപ്രിയ അല്ല, ആരോപണവുമായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍
  • 'അമ്മ മാത്രമേ ഉള്ളു, ഭാര്യയും കുട്ടികള്‍ക്കും താന്‍ മാത്രമാണ് ആശ്രയം'; ദയ യാചിച്ചു നടിയെ ആക്രമിച്ച കേസിലെ പ്രതികള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions