കുവൈറ്റ് പിടിത്തം: എല്ലാ സഹായങ്ങളും നല്‍കുമെന്ന് വിദേശകാര്യമന്ത്രി
കുവൈത്തിലെ ലേബര്‍ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ നടുക്കം രേഖപ്പെടുത്തി ഇന്ത്യ. ഇന്ത്യന്‍ അംബാസിഡര്‍ ക്യാമ്പിലേക്ക് പോയിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു. തീപിടിത്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നതായും പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും മന്ത്രി എക്ല്‍ കുറിച്ചു. എംബസി എല്ലാ സഹായങ്ങളും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
'കുവൈത്ത് നഗരത്തിലുണ്ടായ തീപിടിത്തത്തിന്റെ വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടത്. 40-ലധികം മരണങ്ങളും 50-ലധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഞങ്ങളുടെ അംബാസഡര്‍ ക്യാമ്പിലേക്ക് പോയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഞങ്ങള്‍ കാത്തിരിക്കുകയാണ്. ദാരുണമായി ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അഗാധമായ അനുശോചനം. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട എല്ലാവര്‍ക്കും ഞങ്ങളുടെ എംബസി പരമാവധി സഹായം നല്‍കും.' എസ് ജയശങ്കറിന്റെ കുറിപ്പില്‍ പറയുന്നു.