നാട്ടുവാര്‍ത്തകള്‍

സൂര്യനെല്ലി ഇരയുടെ വിവരങ്ങള്‍ വെളിപ്പെടുത്തി; മുന്‍ ഡിജിപി സിബി മാത്യൂസിനെതിരെ അന്വേഷണത്തിന് ഉത്തരവ്

സൂര്യനെല്ലി പീഡനക്കേസിലെ ഇരയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന പരാതിയില്‍ മുന്‍ ഡിജിപി സിബി മാത്യൂസിനെതിരെ അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് ഹൈക്കോടതി. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെകെ ജോഷിയാണ് കോടതിയില്‍ പരാതി നല്‍കിയത്. ജോഷി പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.

തുടര്‍ന്ന് കോടതിയില്‍ നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്. സിബി മാത്യൂസ് തന്റെ പുസ്തകമായ 'നിര്‍ഭയത്തി'ലൂടെയാണ് ഇരയെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നടത്തിയത്. ഇരയെ തിരിച്ചറിയാന്‍ സാധിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കത്തിലുള്ളതെന്നാണ് പരാതി.


ഇരയുടെ മാതാപിതാക്കളുടെ വിവരങ്ങളും താമസിക്കുന്ന പ്രദേശത്തിന്റെ സൂചനകളും ഉള്‍പ്പെടുത്തിയിരിക്കുന്നത് ഇരയെയും കുടുംബത്തെയും അപമാനിക്കാന്‍ ലക്ഷ്യമിട്ടാണെന്നും പരാതിയില്‍ ആരോപിക്കുന്നു. സിബി മാത്യൂസിനെതിരായ പരാതി പരിഗണിച്ച് ഏഴ് ദിവസത്തിനുള്ളില്‍ നടപടിയെടുക്കാന്‍ കോടതി മണ്ണന്തല പൊലീസിന് നിര്‍ദ്ദേശം നല്‍കി.

  • മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസില്‍ കണ്ട് അതിജീവിത; ഉടന്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി
  • ഡല്‍ഹിയില്‍ തൂക്കുകയര്‍; ഇവിടെ കുറഞ്ഞ ശിക്ഷ!
  • ആസൂത്രണം ചെയ്തര്‍ പുറത്ത് പകല്‍വെളിച്ചത്തില്‍- മഞ്ജു വാര്യര്‍
  • 'നിയമത്തിന്റെ മുന്‍പില്‍ എല്ലാ പൗരന്മാരും തുല്യരല്ല എന്ന് തിരിച്ചറിയുന്നു: പ്രതികരണവുമായി അതിജീവിത
  • ഒരു മര്യാദയൊക്കെ വേണ്ടേ , പെന്‍ഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചിട്ട് വോട്ട് ചെയ്തില്ല ; ജനങ്ങള്‍ക്കെതിരെ എം എം മണി
  • നെറികേടിനു മധുര പ്രതികാരവുമായി വൈഷ്ണ സുരേഷ്; മുട്ടട വാര്‍ഡില്‍ യുഡിഎഫ് ജയം 25 വര്‍ഷങ്ങള്‍ക്ക് ശേഷം
  • തദ്ദേശ പോരില്‍ യു‍ഡിഎഫിന് തരംഗം; ഇടതുമുന്നണിക്ക് ഷോക്ക്
  • നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെ 6 പ്രതികള്‍ക്കും 20 വര്‍ഷം തടവ്‌
  • പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിലേത് ചിത്രപ്രിയ അല്ല, ആരോപണവുമായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍
  • 'അമ്മ മാത്രമേ ഉള്ളു, ഭാര്യയും കുട്ടികള്‍ക്കും താന്‍ മാത്രമാണ് ആശ്രയം'; ദയ യാചിച്ചു നടിയെ ആക്രമിച്ച കേസിലെ പ്രതികള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions