നാട്ടുവാര്‍ത്തകള്‍

ഇറ്റലിയില്‍ നരേന്ദ്ര മോദി അനാച്ഛാദനം ചെയ്യാനിരുന്ന ഗാന്ധി പ്രതിമ ഖലിസ്ഥാന്‍വാദികള്‍ തകര്‍ത്തു

ഇറ്റലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്യാനിരുന്ന മഹാത്മാ ഗാന്ധിയുടെ പ്രതിമ ഖലിസ്ഥാന്‍വാദികള്‍ അടിച്ചു തകര്‍ത്തു. തെക്കന്‍ ഇറ്റലിയിലെ ബ്രിണ്ടിസി എന്ന പട്ടണത്തിലാണ് സംഭവം.

ജി7 ഉച്ചകോടിക്കായി നാളെ മോദി ഇറ്റലിയിലെത്തുമ്പോള്‍ അനാച്ഛാദനം ചെയ്യാന്‍ വേണ്ടി നിര്‍മിച്ച പ്രതിമയായിരുന്നു. പ്രതിമയോടൊപ്പം ഉണ്ടായിരുന്ന സ്തൂപങ്ങളും തകര്‍ത്തിട്ടുണ്ട്. അക്രമികള്‍ കാനഡയില്‍ കൊല്ലപ്പെട്ട ഹര്‍ദീപ് സിങ് നിജ്ജാറുമായി ബന്ധപ്പെട്ട മുദ്രാവാക്യങ്ങളും പ്രതിമയില്‍ എഴുതിയിരുന്നു.

വിഷയം ബന്ധപ്പെട്ട ഇറ്റാലിയന്‍ അധികൃതരുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ഉത്തരവാദികളായവരെ കണ്ടെത്തി നടപടിയെടുക്കാന്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യ സെക്രട്ടറി വിനയ് മോഹന്‍ ക്വാത്ര മാധ്യമങ്ങളോട് പറഞ്ഞു.

മഹാത്മഗാന്ധിയുടെ തലയടക്കം അക്രമികള്‍ അടിച്ചു തകര്‍ത്തിട്ടുണ്ട്. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കാനഡ സര്‍ക്കാര്‍ ഖാലിസ്ഥാന്‍ വാദികള്‍ക്ക് ഒത്താശ ചെയ്യുന്നത് നിര്‍ത്തണമെന്നും ഇന്ത്യ ആശ്യപ്പെട്ടിട്ടുണ്ട്.

  • മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസില്‍ കണ്ട് അതിജീവിത; ഉടന്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി
  • ഡല്‍ഹിയില്‍ തൂക്കുകയര്‍; ഇവിടെ കുറഞ്ഞ ശിക്ഷ!
  • ആസൂത്രണം ചെയ്തര്‍ പുറത്ത് പകല്‍വെളിച്ചത്തില്‍- മഞ്ജു വാര്യര്‍
  • 'നിയമത്തിന്റെ മുന്‍പില്‍ എല്ലാ പൗരന്മാരും തുല്യരല്ല എന്ന് തിരിച്ചറിയുന്നു: പ്രതികരണവുമായി അതിജീവിത
  • ഒരു മര്യാദയൊക്കെ വേണ്ടേ , പെന്‍ഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചിട്ട് വോട്ട് ചെയ്തില്ല ; ജനങ്ങള്‍ക്കെതിരെ എം എം മണി
  • നെറികേടിനു മധുര പ്രതികാരവുമായി വൈഷ്ണ സുരേഷ്; മുട്ടട വാര്‍ഡില്‍ യുഡിഎഫ് ജയം 25 വര്‍ഷങ്ങള്‍ക്ക് ശേഷം
  • തദ്ദേശ പോരില്‍ യു‍ഡിഎഫിന് തരംഗം; ഇടതുമുന്നണിക്ക് ഷോക്ക്
  • നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെ 6 പ്രതികള്‍ക്കും 20 വര്‍ഷം തടവ്‌
  • പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിലേത് ചിത്രപ്രിയ അല്ല, ആരോപണവുമായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍
  • 'അമ്മ മാത്രമേ ഉള്ളു, ഭാര്യയും കുട്ടികള്‍ക്കും താന്‍ മാത്രമാണ് ആശ്രയം'; ദയ യാചിച്ചു നടിയെ ആക്രമിച്ച കേസിലെ പ്രതികള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions