നാട്ടുവാര്‍ത്തകള്‍

ലൂര്‍ദ് മാതാവിന് സ്വര്‍ണ്ണ കൊന്ത സമര്‍പ്പിച്ച് സുരേഷ് ഗോപി; പള്ളിയിലെത്തി അണിയിച്ചു

കേന്ദ്ര മന്ത്രി സുരേഷ് ഗോപി തൃശൂര്‍ ലൂര്‍ദ് മാതാ പള്ളിയില്‍ എത്തി ലൂര്‍ദ് മാതാവിന് സ്വര്‍ണ്ണ കൊന്ത സമര്‍പ്പിച്ചു. സുരേഷ് ഗോപി തന്നെയാണ് മാതാവിന് കൊന്ത അണിയിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകരുടെയും, പള്ളിയിലെ മുഴുവന്‍ ആളുകളുടെയും സാന്നിധ്യത്തിലായിരുന്നു കൊന്ത അണിയിച്ചത്.തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ ഇവിടെയെത്തി മാതാവിന് കിരീടം ധരിപ്പിച്ചത് വലിയരീതിയില്‍ ചര്‍ച്ചയായിരുന്നു.

മകളുടെ വിവാഹത്തിന് മുന്‍പായി ലൂര്‍ദ് മാതാവിന് സ്വര്‍ണ്ണക്കിരീടം സമര്‍പ്പിക്കാമെന്ന നേരത്തെ നേര്‍ച്ചയുടെ ഭാഗമായാണ് മുന്‍പ് സ്വര്‍ണ്ണക്കിരീടം സമര്‍പ്പിച്ചത്. അന്ന് സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് അന്ന് സാമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നത്. കിരീടത്തിന്റെ തൂക്കത്തിന്റെ പേരിലും വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.

ഇപ്പോള്‍ തൃശൂരിലെ വിജയത്തിന് പിന്നാലെയാണ് സുരേഷ് ഗോപി സ്വര്‍ണ്ണ കൊന്ത സമര്‍പ്പിച്ചിരിക്കുന്നത്. തൃശൂരിലെ വിജയത്തില്‍ ക്രൈസ്തവ വോട്ടുകള്‍ ബിജെപിക്ക് ലഭിച്ചുവെന്നതും സുരേഷ്‌ഗോപിക്ക് അനുകൂല ഘടകമായിരുന്നു.

  • മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസില്‍ കണ്ട് അതിജീവിത; ഉടന്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി
  • ഡല്‍ഹിയില്‍ തൂക്കുകയര്‍; ഇവിടെ കുറഞ്ഞ ശിക്ഷ!
  • ആസൂത്രണം ചെയ്തര്‍ പുറത്ത് പകല്‍വെളിച്ചത്തില്‍- മഞ്ജു വാര്യര്‍
  • 'നിയമത്തിന്റെ മുന്‍പില്‍ എല്ലാ പൗരന്മാരും തുല്യരല്ല എന്ന് തിരിച്ചറിയുന്നു: പ്രതികരണവുമായി അതിജീവിത
  • ഒരു മര്യാദയൊക്കെ വേണ്ടേ , പെന്‍ഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചിട്ട് വോട്ട് ചെയ്തില്ല ; ജനങ്ങള്‍ക്കെതിരെ എം എം മണി
  • നെറികേടിനു മധുര പ്രതികാരവുമായി വൈഷ്ണ സുരേഷ്; മുട്ടട വാര്‍ഡില്‍ യുഡിഎഫ് ജയം 25 വര്‍ഷങ്ങള്‍ക്ക് ശേഷം
  • തദ്ദേശ പോരില്‍ യു‍ഡിഎഫിന് തരംഗം; ഇടതുമുന്നണിക്ക് ഷോക്ക്
  • നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെ 6 പ്രതികള്‍ക്കും 20 വര്‍ഷം തടവ്‌
  • പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിലേത് ചിത്രപ്രിയ അല്ല, ആരോപണവുമായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍
  • 'അമ്മ മാത്രമേ ഉള്ളു, ഭാര്യയും കുട്ടികള്‍ക്കും താന്‍ മാത്രമാണ് ആശ്രയം'; ദയ യാചിച്ചു നടിയെ ആക്രമിച്ച കേസിലെ പ്രതികള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions