സിനിമ

വളരെ ചിന്തിച്ചെടുത്ത തീരുമാനമാണ് 'അമ്മ'യില്‍ നിന്നുള്ള രാജി- പാര്‍വതി



മലയാള സിനിമയിലെ താരസംഘടനയായ 'അമ്മ'യില്‍ നിന്ന് രാജി വച്ചതില്‍ പശ്ചാത്താപമില്ലെന്ന് നടി പാര്‍വതി തിരുവോത്ത്. നടിയെ ആക്രമിച്ച കേസില്‍ അമ്മയ്ക്കുള്ളില്‍ ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്ന് ഗീതു മോഹന്‍ദാസ്, പത്മപ്രിയ, റിമ കല്ലിങ്കല്‍ എന്നിവര്‍ രാജി വച്ചതിന് പിന്നാലെ 2020ല്‍ ആയിരുന്നു പാര്‍വതിയും രാജി വച്ചത്. 'ഉള്ളൊഴുക്ക്' സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് പാര്‍വതി ഇക്കാര്യം സംസാരിച്ചത്.

മനോരമ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് താന്‍ വളരെയധികം ചിന്തിച്ച് എടുത്ത തീരുമാനമായിരുന്നു രാജി എന്ന് പാര്‍വതി പറയുന്നത്. 'എന്റെ എല്ലാ തീരുമാനങ്ങളും ചിന്തിച്ചും ആലോചിച്ചുമാണ് എടുത്തത്. അവര്‍ എന്താ അത് ചെയ്യാത്തത് എന്ന് ചോദിക്കുന്നത് ഞാന്‍ നിര്‍ത്തി.'

'ഞാന്‍ എന്ത് ചെയ്യുന്നു എന്നേ ഞാന്‍ നോക്കുന്നുള്ളു. ഞാന്‍ തിരിഞ്ഞ് നോക്കുമ്പോള്‍ എനിക്ക് ഒരു പശ്ചാത്തപവുമില്ല. ഏറ്റവും നല്ല കാര്യം എന്താണെന്നാല്‍, നിങ്ങള്‍ ഒരു മാറ്റമായി മാറുക. ഞാന്‍ അതാണ് പ്രാവര്‍ത്തികമാക്കുന്നത്. വിമര്‍ശനങ്ങളും കാര്യങ്ങളുമൊക്കെ പ്രധാനമാണ് ഒരു പരിധി വരെ' എന്നാണ് പാര്‍വതി പറയുന്നത്.



  • നിവിന്‍ പോളിയുടെ 'ബേബി ഗേള്‍' വരുന്നു; റിലീസ് തീയതി പുറത്ത്
  • നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ണി മുകുന്ദനെ പാലക്കാട് പരിഗണിച്ച് ബിജെപി
  • യുകെയില്‍ വിജയിയുടെ 'ജനനായകന്‍'ന് സെന്‍സര്‍ അനുമതി; ഇന്ത്യയിലെ റിലീസ് അനിശ്ചിതത്തിലും
  • അതിഥിവേഷത്തില്‍ അഭിനയിക്കാന്‍ 30 കോടി; ചിരഞ്ജീവി ചിത്രത്തില്‍ നിന്ന് മോഹന്‍ലാല്‍ പിന്മാറി
  • 'ദൃശ്യം 3' വിഷു റിലീസായി തിയേറ്ററുകളിലെത്തും
  • കല്യാണി പ്രിയദര്‍ശന്‍ ബോളിവുഡിലേക്ക്
  • മേജര്‍ രവിയുടെ സഹോദരനും നടനുമായ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു
  • സിന്ധുവുമായുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിക്കുകയാണെന്ന് മനു വര്‍മ
  • ക്ഷേത്ര ദര്‍ശനം നടത്തി ബോളിവുഡ് താരം; ഗുരുതര പാപമെന്ന് ജമാ അത്തെ പ്രസിഡന്റ്
  • തട്ടിപ്പ് കേസ്; ജയസൂര്യയ്ക്ക് വീണ്ടും ഇ ഡി സമന്‍സ്, ജനുവരി ഏഴിന് ഹാജരാകണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions