നാട്ടുവാര്‍ത്തകള്‍

മൈക്കിനോട് പോലും അസഹിഷ്ണുത; പിണറായിക്കെതിരെ സംസ്ഥാന സമിതിയില്‍ അതിരൂക്ഷ വിമര്‍ശനം

തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ ചേര്‍ന്ന സിപിഎം സംസ്ഥാന സമിതിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനം. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്‌ക്കേറ്റ കനത്ത തിരിച്ചടിയ്ക്ക് കാരണം ഭരണ വിരുദ്ധ വികാരമാണെന്നായിരുന്നു വിലയിരുത്തല്‍. മുഖ്യമന്ത്രിയുടെ ശൈലിയ്‌ക്കെതിരെയും രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ക്ഷേമ പെന്‍ഷന്‍ ഉള്‍പ്പെടെ മുടങ്ങിയത് സര്‍ക്കരിന്റെ പ്രതിച്ഛായയ്ക്ക് തിരിച്ചടിയായി.

മൈക്കിനോട് പോലും കയര്‍ക്കുന്ന പിണറായിയുടെ അസഹിഷ്ണുത ജനങ്ങളില്‍ അവമതിപ്പുണ്ടാക്കിയെന്നാണ് സംസ്ഥാന സമിതിയുടെ വിലയിരുത്തല്‍. തിരഞ്ഞെടുപ്പുകാലത്തെ മുഖ്യമന്ത്രിയുടെ വിദേശ യാത്ര സംബന്ധിച്ച വിവാദം ഒഴിവാക്കേണ്ടതായിരുന്നു. ജില്ലാ കമ്മിറ്റികള്‍ ഉള്‍പ്പെടെ പിണറായി വിജയനെതിരെ ഉന്നയിച്ച വിമര്‍ശനങ്ങള്‍ അവഗണിക്കരുതെന്നും സംസ്ഥാന കമ്മിറ്റി അറിയിച്ചു.

സര്‍ക്കാരിന്റെ മുഖം വികൃതമാക്കുന്ന നടപടികളാണ് ആഭ്യന്തര വകുപ്പില്‍ നിന്നുമുണ്ടായത്. തൃശൂര്‍ പൂരത്തിനിടെയുണ്ടായ പൊലീസ് ഇടപെടല്‍ തൃശൂരിലെ സുരേഷ്‌ഗോപിയുടെ വിജയത്തിന് അടിത്തറ പാകിയതായും സംസ്ഥാന കമ്മിറ്റിയില്‍ അഭിപ്രായമുയര്‍ന്നു. പിണറായിയെ കൂടാതെ ചില അധികാര കേന്ദ്രങ്ങള്‍ പൊലീസിനെ നിയന്ത്രിക്കുന്നതായും ആരോപണമുണ്ട്.

പൊതുമരാമത്ത് വകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയുടെ മരുമകനുമായ മുഹമ്മദ് റിയാസിനെതിരെയാണ് പരോക്ഷമായി ആരോപണമുയര്‍ന്നത്. സംസ്ഥാനത്തെ തുടര്‍ച്ചയായ കൊലപാതകങ്ങളും ഗുണ്ടാ പ്രവര്‍ത്തനങ്ങളും ജനങ്ങളില്‍ ഭീതി പടര്‍ത്തി. സ്ത്രീ സുരക്ഷയിലും ഇടത് സര്‍ക്കാര്‍ പരാജയം നേരിട്ടെന്നും മുഖ്യമന്ത്രിയ്‌ക്കെതിരെയുള്ള വിമര്‍ശനങ്ങളില്‍ ഉയര്‍ന്നുവന്നു.

മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും എതിരായ പൊലീസ് നടപടികളും ഈ തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയായി. മാധ്യമങ്ങളും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള ബന്ധത്തിന് പൊലീസ് നടപടികള്‍ തിരിച്ചടിയായി. ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ നിന്നാണ് മുഖ്യമന്ത്രിയ്‌ക്കെതിരെയുള്ള ആരോപണങ്ങളില്‍ ഏറെയും.

സിപിഎമ്മില്‍ ഏറെ കാലത്തിന് ശേഷമാണ് പിണറായി വിജയനെതിരെ വിമര്‍ശനം ഉയരുന്നത്. പാര്‍ട്ടിയുടെ തലപ്പത്ത് പിണറായി വിജയന്‍ എത്തിയതിന് ശേഷം ആദ്യമായാണ് സംസ്ഥാന സമിതി യോഗത്തില്‍ ഇത്രയും രൂക്ഷ വിമര്‍ശനം. സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ച് വിവിധ പരാതികള്‍ തനിക്ക് ലഭിച്ചിരുന്നതായി പാര്‍ട്ടി ജനറല്‍ സീതാറാം യെച്ചൂരിയും അറിയിച്ചു. കെകെ ശൈലജ മുഖ്യമന്ത്രിയാകണമെന്ന് ജനം ആഗ്രഹിച്ചിരുന്നുവെന്നും സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു.

  • 'അഹങ്കാരം, ധാര്‍ഷ്ട്യം എന്നിവയ്ക്ക് ജനങ്ങള്‍ മറുപടി നല്‍കി'; സര്‍ക്കാരിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ്
  • രണ്ടാം പ്രതി മാര്‍ട്ടിന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ നീക്കം ചെയ്യണമെന്ന് അതിജീവിത, പരാതി നല്‍കി
  • ബോണ്ടി ബീച്ചിലെ കൂട്ടക്കൊല; ഭീകരന്റെ ഇന്ത്യന്‍ കുടുംബം ഞെട്ടലില്‍
  • യുകെ മലയാളികളെ നടുക്കിയ അരുംകൊല: മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ടിട്ട് മൂന്ന് വര്‍ഷം
  • മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസില്‍ കണ്ട് അതിജീവിത; ഉടന്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി
  • ഡല്‍ഹിയില്‍ തൂക്കുകയര്‍; ഇവിടെ കുറഞ്ഞ ശിക്ഷ!
  • ആസൂത്രണം ചെയ്തര്‍ പുറത്ത് പകല്‍വെളിച്ചത്തില്‍- മഞ്ജു വാര്യര്‍
  • 'നിയമത്തിന്റെ മുന്‍പില്‍ എല്ലാ പൗരന്മാരും തുല്യരല്ല എന്ന് തിരിച്ചറിയുന്നു: പ്രതികരണവുമായി അതിജീവിത
  • ഒരു മര്യാദയൊക്കെ വേണ്ടേ , പെന്‍ഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചിട്ട് വോട്ട് ചെയ്തില്ല ; ജനങ്ങള്‍ക്കെതിരെ എം എം മണി
  • നെറികേടിനു മധുര പ്രതികാരവുമായി വൈഷ്ണ സുരേഷ്; മുട്ടട വാര്‍ഡില്‍ യുഡിഎഫ് ജയം 25 വര്‍ഷങ്ങള്‍ക്ക് ശേഷം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions