നാട്ടുവാര്‍ത്തകള്‍

യന്ത്രത്തില്‍ കുടുങ്ങി കൈ വേര്‍പെട്ടു പ്രവാസി ഇന്ത്യാക്കാരന് ദാരുണാന്ത്യം; റോഡിലുപേക്ഷിച്ച് ഇറ്റലിയിലെ തൊഴിലുടമ

ഇറ്റലിയില്‍ പ്രവാസി ഇന്ത്യാക്കാരന് ദാരുണാന്ത്യം. അപകടത്തില്‍ കൈക്ക് ഗുരുതരമായി പരിക്കേറ്റ കര്‍ഷക തൊഴിലാളിയെ തൊഴിലുടമ റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇറ്റലിയില്‍ റോമിനടുത്തുള്ള ലാറ്റിന എന്ന ഗ്രാമപ്രദേശത്താണ് സംഭവം. ഇവിടെ ഒരു ഫാമില്‍ തൊഴിലാളിയായിരുന്ന ഇന്ത്യാക്കാരന്‍ സത്‌നം സിങാ(31)ണ് മരിച്ചത്.

ജോലിക്കിടെ കൈക്ക് അതീവ ഗുരുതരമായി പരിക്കേറ്റ സത്‌നം സിങിനെ തൊഴിലുടമ റോഡില്‍ ഉപേക്ഷിച്ചെന്നാണ് ആരോപണം. സംഭവം ഇറ്റലിയില്‍ വലിയ വിവാദമായിട്ടുണ്ട്.

മൂന്ന് വര്‍ഷം മുന്‍പ് ഭാര്യക്കൊപ്പമാണ് സത്‌നം സിങ് ഇറ്റലിയിലെത്തിയത്. മണിക്കൂറില്‍ 5 യൂറോ (448 രൂപ) കൂലിക്കാണ് സത്‌നം സിങ് ജോലി ചെയ്തിരുന്നത്. അപകട സമയത്ത് ഒരു ട്രാക്ടറിനോട് ഘടിപ്പിച്ച പ്ലാസ്റ്റിക് റോളര്‍ റാപ്പിങ് യന്ത്രമായിരുന്നു സത്‌നം സിങ് കൈകാര്യം ചെയ്തിരുന്നത്. ജോലിക്കിടെ യന്ത്രത്തില്‍ കൈ കുടുങ്ങി സത്‌നം സിങിന്റെ കൈ വേര്‍പെട്ടുവെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ സത്‌നം സിങിനെ ഇയാള്‍ താമസിക്കുന്ന ബൊര്‍ഗൊ സാന്ത മരിയയിലെ താമസ സ്ഥലത്തോട് ചേര്‍ന്ന റോഡില്‍ തൊഴിലുടമ ഉപേക്ഷിച്ചെന്നാണ് ആരോപണം.

ഭാര്യ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി സത്‌നം സിങിനെ ഹെലികോപ്റ്ററില്‍ സാന്‍ കാമിലോ ഫോര്‍ലാലിനി ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതക കുറ്റവും തൊഴില്‍ നിയമ ലംഘനങ്ങളും ചുമത്തി സത്‌നം സിങിന്റെ തൊഴിലുടമക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

സംഭവത്തില്‍ ട്രേഡ് യൂണിയന്‍ സംഘടനകള്‍ വന്‍ പ്രതിഷേധവുമായി രംഗത്ത് വന്നതോടെ ഇറ്റലിയിലെ തൊഴില്‍ മന്ത്രി തന്നെ വിശദീകരണവുമായി രംഗത്ത് വന്നു. നീചവും നിന്ദ്യവുമായ ക്രൂരകൃത്യമാണ് നടന്നതെന്നും ഇന്ത്യാക്കാരനായ തൊഴിലാളി മരിച്ചെന്നും അവര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. എല്ലാ തൊഴില്‍ ചൂഷണത്തിനും എതിരാണ് സര്‍ക്കാരെന്ന് കൃഷി മന്ത്രി ഫ്രാന്‍സെസ്‌കോ ലൊല്ലോബ്രിഗിഡ പാര്‍ലമെന്റില്‍ പറഞ്ഞു. സംഭവത്തില്‍ സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ച് രാജ്യത്തെ സെന്റര്‍ ലെഫ്റ്റ് ഡെമോക്രാറ്റിക് പാര്‍ട്ടിയും രംഗത്ത് വന്നിട്ടുണ്ട്.

  • 'അഹങ്കാരം, ധാര്‍ഷ്ട്യം എന്നിവയ്ക്ക് ജനങ്ങള്‍ മറുപടി നല്‍കി'; സര്‍ക്കാരിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ്
  • രണ്ടാം പ്രതി മാര്‍ട്ടിന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ നീക്കം ചെയ്യണമെന്ന് അതിജീവിത, പരാതി നല്‍കി
  • ബോണ്ടി ബീച്ചിലെ കൂട്ടക്കൊല; ഭീകരന്റെ ഇന്ത്യന്‍ കുടുംബം ഞെട്ടലില്‍
  • യുകെ മലയാളികളെ നടുക്കിയ അരുംകൊല: മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ടിട്ട് മൂന്ന് വര്‍ഷം
  • മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസില്‍ കണ്ട് അതിജീവിത; ഉടന്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി
  • ഡല്‍ഹിയില്‍ തൂക്കുകയര്‍; ഇവിടെ കുറഞ്ഞ ശിക്ഷ!
  • ആസൂത്രണം ചെയ്തര്‍ പുറത്ത് പകല്‍വെളിച്ചത്തില്‍- മഞ്ജു വാര്യര്‍
  • 'നിയമത്തിന്റെ മുന്‍പില്‍ എല്ലാ പൗരന്മാരും തുല്യരല്ല എന്ന് തിരിച്ചറിയുന്നു: പ്രതികരണവുമായി അതിജീവിത
  • ഒരു മര്യാദയൊക്കെ വേണ്ടേ , പെന്‍ഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചിട്ട് വോട്ട് ചെയ്തില്ല ; ജനങ്ങള്‍ക്കെതിരെ എം എം മണി
  • നെറികേടിനു മധുര പ്രതികാരവുമായി വൈഷ്ണ സുരേഷ്; മുട്ടട വാര്‍ഡില്‍ യുഡിഎഫ് ജയം 25 വര്‍ഷങ്ങള്‍ക്ക് ശേഷം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions