നാട്ടുവാര്‍ത്തകള്‍

ഏകീകൃത കുര്‍ബാന: അന്ത്യശാസനത്തില്‍ ഇളവനുവദിച്ച് സിറോ മലബാര്‍ സഭ

കൊച്ചി: ഏകീകൃത കുര്‍ബാന സംബന്ധിച്ച് പുറപ്പെടുവിച്ച അന്ത്യശാസനത്തില്‍ ഇളവനുവദിച്ച് സിറോ മലബാര്‍ സഭ. സിനഡ് നിര്‍ദേശിച്ച കുര്‍ബാന അര്‍പ്പിച്ചില്ലെങ്കില്‍ പുറത്താക്കും എന്ന അന്ത്യശാസനത്തിന് ഇളവ് നല്‍കി ഇന്നലെ രാത്രി വൈകിയാണ് സിറോ മലബാര്‍ സഭാ നേതൃത്വം പുതിയ സര്‍ക്കുലര്‍ ഇറക്കിയത്.

'സിനഡനന്തര അറിയിപ്പ്' എന്ന പേരിലാണ് ഇന്നലെ രാത്രി സീറോ മലബാര്‍ സഭാ നേതൃത്വം പുതിയ സര്‍ക്കുലര്‍ ഇറക്കിയത്. ജൂലൈ മൂന്ന് മുതല്‍ ഞായറാഴ്ചകളിലും പ്രധാന ദിവസങ്ങളിലും ഒരു കുര്‍ബാനയെങ്കിലും സിനഡ് നിര്‍ദ്ദേശിച്ച പ്രകാരം നടത്തണം. ഇത് അനുസരിക്കാത്ത വൈദികര്‍ക്കെതിരെ കര്‍ശന നടപടി എന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. ജൂലൈ മൂന്ന് മുതല്‍ ഏകീകൃത കുര്‍ബാന പൂര്‍ണമായും അര്‍പ്പിക്കാത്ത വൈദികര്‍ക്കെതിരെ നടപടി എടുക്കുമെന്നായിരുന്നു സിറോ മലബാര്‍ സഭാ നേതൃത്വം നേരത്തേ അറിയിച്ചിരുന്നത്.

എറണാകുളംഅങ്കമാലി അതിരൂപതയിലെ വൈദികരിലും സമര്‍പ്പിതരിലും അല്‍മായരിലും ഉള്‍പ്പെട്ട ഒരാള്‍ പോലും കത്തോലിക്കാ കൂട്ടായ്മയില്‍ നിന്ന് വേര്‍പെട്ടു പോകരുതെന്ന തീരുമാനത്തിലാണ് ഈ വിഷയം ആവര്‍ത്തിച്ചു ചര്‍ച്ച ചെയ്യുന്നത് എന്ന വിശദീകരണമാണ് നടപടിയില്‍ അയവു വരുത്തിയതില്‍ സഭാ നേതൃത്വം നല്‍കുന്നത്. സഭയുടെ കൂട്ടായ്മയ്ക്കു ഭംഗം വരുത്തുന്ന രീതിയിലുള്ള പരസ്യപ്രസ്താവനകളില്‍നിന്ന് എല്ലാ വൈദികരും സമര്‍പ്പിതരും അല്‍മായരും വിട്ടുനില്‍ക്കേണ്ടതാണ് എന്നും സര്‍ക്കുലറില്‍ പറയുന്നു. സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലും എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ബോസ്‌കോ പുത്തൂരും സംയുക്തമായാണ് സര്‍ക്കുലര്‍ ഇറക്കിയത്.

  • 'അഹങ്കാരം, ധാര്‍ഷ്ട്യം എന്നിവയ്ക്ക് ജനങ്ങള്‍ മറുപടി നല്‍കി'; സര്‍ക്കാരിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ്
  • രണ്ടാം പ്രതി മാര്‍ട്ടിന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ നീക്കം ചെയ്യണമെന്ന് അതിജീവിത, പരാതി നല്‍കി
  • ബോണ്ടി ബീച്ചിലെ കൂട്ടക്കൊല; ഭീകരന്റെ ഇന്ത്യന്‍ കുടുംബം ഞെട്ടലില്‍
  • യുകെ മലയാളികളെ നടുക്കിയ അരുംകൊല: മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ടിട്ട് മൂന്ന് വര്‍ഷം
  • മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസില്‍ കണ്ട് അതിജീവിത; ഉടന്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി
  • ഡല്‍ഹിയില്‍ തൂക്കുകയര്‍; ഇവിടെ കുറഞ്ഞ ശിക്ഷ!
  • ആസൂത്രണം ചെയ്തര്‍ പുറത്ത് പകല്‍വെളിച്ചത്തില്‍- മഞ്ജു വാര്യര്‍
  • 'നിയമത്തിന്റെ മുന്‍പില്‍ എല്ലാ പൗരന്മാരും തുല്യരല്ല എന്ന് തിരിച്ചറിയുന്നു: പ്രതികരണവുമായി അതിജീവിത
  • ഒരു മര്യാദയൊക്കെ വേണ്ടേ , പെന്‍ഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചിട്ട് വോട്ട് ചെയ്തില്ല ; ജനങ്ങള്‍ക്കെതിരെ എം എം മണി
  • നെറികേടിനു മധുര പ്രതികാരവുമായി വൈഷ്ണ സുരേഷ്; മുട്ടട വാര്‍ഡില്‍ യുഡിഎഫ് ജയം 25 വര്‍ഷങ്ങള്‍ക്ക് ശേഷം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions