നാട്ടുവാര്‍ത്തകള്‍

ടി.പി വധക്കേസ് പ്രതികളെ വിട്ടയക്കാന്‍ നീക്കം: വാര്‍ത്ത പുറത്തായതോടെ നിഷേധിച്ച് ജയില്‍ സൂപ്രണ്ട്


ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികള്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കി വിട്ടയക്കാനുള്ള നീക്കം സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നതോടെ നിഷേധിച്ച് കണ്ണൂര്‍ ജയില്‍ സൂപ്രണ്ട്. കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, ടി.കെ.രജീഷ് എന്നിവരെയാണ് വിട്ടയക്കാന്‍ നീക്കം നടക്കുന്നത്. ഇത് സംബന്ധിച്ച് കണ്ണൂര്‍ ജയില്‍ സൂപ്രണ്ട് പോലീസിന് കൈമാറിയ ഉത്തരവിന്റെ പകര്‍പ്പും പുറത്ത് വന്നിരുന്നു. അതേസമയം പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കി വിട്ടയക്കാനുള്ള നീക്കത്തിനെതിരെ കെ കെ രമ എംഎല്‍എ രംഗത്തെത്തി.

കേസില്‍ പ്രതികളായ മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, ടി.കെ.രജീഷ് എന്നിവരെ വിട്ടയയ്ക്കുന്നതിന് മുന്നോടിയായി കണ്ണൂര്‍ ജയില്‍ സൂപ്രണ്ട് സിറ്റി പോലീസ് കമ്മീഷണറോട് റിപ്പോര്‍ട്ട് തേടി കത്തുനല്‍കിയിരുന്നു. ഇവര്‍ ഉള്‍പ്പടെ വിവിധ കേസുകളിലെ 56 പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്.

കേസിലെ ഇരകളുടെ ബന്ധുക്കള്‍, പ്രതികളുടെ അയല്‍വാസികളും ബന്ധുക്കളും എന്നിവരോട് സംസാരിച്ചശേഷം റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ശിക്ഷായിളവ് തേടി ടിപി കേസ് പ്രതികള്‍ ഒരുമാസം മുന്‍പ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി ഈ ആവശ്യം തള്ളുകയായിരുന്നു. അതേസമയം സംഭവം വിവാദമായതോടെയാണ് ജയില്‍ സൂപ്രണ്ട് വര്‍ത്ത നിഷേധിച്ച് രംഗത്ത് വന്നതെന്നാണ് സൂചന.

ആഭ്യന്തര മന്ത്രിയുടെ അറിവില്ലാതെ ജയില്‍സുപ്രണ്ട് ഇത്തരമൊരു നീക്കം നടത്തില്ലെന്നാണ് കെ കെ രമയുടെ ആരോപണം. പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച ഹൈക്കോടതിയെ വെല്ലുവിളിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും കെ കെ രാമ പറഞ്ഞു. കോടതിക്ക് പുല്ലുവിലയാണെന്ന് പരോക്ഷമായി പറയുന്ന സര്‍ക്കാര്‍ പ്രതികള്‍ക്കൊപ്പം ഞങ്ങളുണ്ടെന്ന് പറയുകയാണെന്നും കെ കെ രാമ കുറ്റപ്പെടുത്തി.

സര്‍ക്കാരിന്റെ ഈ നീക്കത്തിനെതിരെ ഗവര്‍ണറെ സമീപക്കുമെന്നും കെകെ രമ വ്യക്തമാക്കി. കേസിന്റെ തുടക്കം മുതല്‍ പ്രതികള്‍ക്കുള്ള സിപിഎം ബന്ധം ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ്. കോല ചെയ്ത നാള്‍ മുതല്‍ വഴി വിട്ട സഹായങ്ങളാണ് പ്രതികള്‍ക്ക് സര്‍ക്കാരില്‍ നിന്നും കിട്ടിയതെന്നും രമ പറഞ്ഞു. ടി പി കേസിലെ പ്രതികളുടെ സുഖവാസ കേന്ദ്രമാണ് ജയിലെന്നും കെ കെ രമ പറഞ്ഞു.

  • 'അഹങ്കാരം, ധാര്‍ഷ്ട്യം എന്നിവയ്ക്ക് ജനങ്ങള്‍ മറുപടി നല്‍കി'; സര്‍ക്കാരിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ്
  • രണ്ടാം പ്രതി മാര്‍ട്ടിന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ നീക്കം ചെയ്യണമെന്ന് അതിജീവിത, പരാതി നല്‍കി
  • ബോണ്ടി ബീച്ചിലെ കൂട്ടക്കൊല; ഭീകരന്റെ ഇന്ത്യന്‍ കുടുംബം ഞെട്ടലില്‍
  • യുകെ മലയാളികളെ നടുക്കിയ അരുംകൊല: മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ടിട്ട് മൂന്ന് വര്‍ഷം
  • മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസില്‍ കണ്ട് അതിജീവിത; ഉടന്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി
  • ഡല്‍ഹിയില്‍ തൂക്കുകയര്‍; ഇവിടെ കുറഞ്ഞ ശിക്ഷ!
  • ആസൂത്രണം ചെയ്തര്‍ പുറത്ത് പകല്‍വെളിച്ചത്തില്‍- മഞ്ജു വാര്യര്‍
  • 'നിയമത്തിന്റെ മുന്‍പില്‍ എല്ലാ പൗരന്മാരും തുല്യരല്ല എന്ന് തിരിച്ചറിയുന്നു: പ്രതികരണവുമായി അതിജീവിത
  • ഒരു മര്യാദയൊക്കെ വേണ്ടേ , പെന്‍ഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചിട്ട് വോട്ട് ചെയ്തില്ല ; ജനങ്ങള്‍ക്കെതിരെ എം എം മണി
  • നെറികേടിനു മധുര പ്രതികാരവുമായി വൈഷ്ണ സുരേഷ്; മുട്ടട വാര്‍ഡില്‍ യുഡിഎഫ് ജയം 25 വര്‍ഷങ്ങള്‍ക്ക് ശേഷം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions