നാട്ടുവാര്‍ത്തകള്‍

ആദ്യമായി സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരം; ഓം ബിര്‍ളയും കൊടിക്കുന്നിലും മത്സരിക്കും

ന്യൂഡല്‍ഹി: ഇന്ത്യയുടെ പാര്‍ലമെന്റ് ചരിത്രത്തില്‍ ആദ്യമായി സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരം. ഇന്ത്യാ മുന്നണിക്ക് വേണ്ടി കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. സ്പീക്കറായി ഓം ബിര്‍ളയ്ക്ക് ഒരു ഊഴം കൂടി നല്‍കാന്‍ ബിജെപി തീരുമാനം എടുത്തതിന് പിന്നാലെയാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് കൊടിക്കുന്നില്‍ സുരേഷിനെ കോണ്‍ഗ്രസ് തീരുമാനിച്ചത്.

ബിര്‍ളയെ സ്പീക്കറാക്കാനുള്ള തീരുമാനം നേരത്തേ ബിജെപി സഖ്യകക്ഷികളെ അറിയിച്ചിരുന്നു. സ്പീക്കര്‍ പദവി സാധാരണഗതിയില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഐക്യകണ്‌ഠ്യേനെ തെരഞ്ഞെടുക്കാറാണ് പതിവ്. നേരത്തേ ഇക്കാര്യത്തില്‍ രാജ്‌നാഥ് സിംഗും പാര്‍ലമെന്ററികാര്യമന്ത്രി കിരണ്‍ റിജുവും ഇന്ത്യാ സഖ്യത്തിലെ കക്ഷികളുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

എന്നാല്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് പ്രതിപക്ഷത്തിന്റെ ഒരാളെ പരിഗണിക്കാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ബിജെപി അതിന് മറുപടി നല്‍കിയില്ല. നേരത്തേ എംപിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിനുള്ള പ്രോട്ടേം സ്പീക്കറായി എട്ടു തവണ പാര്‍ലമെന്റില്‍ എത്തിയ കൊടിക്കുന്നിലിനെ നിയോഗിക്കാനുള്ള നിര്‍ദേശം ബിജെപി തള്ളിയിരുന്നു. പാര്‍ലമെന്റിലെ ഏറ്റവും മുതിര്‍ന്നയാള്‍ ഈ പദവി വഹിക്കണമെന്നിരിക്കെയാണ് കൊടിക്കുന്നിലിനെ തഴഞ്ഞത്.

ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തെക്കുറിച്ചുള്ള തീരുമാനം പിന്നീടുള്ള ഘട്ടത്തില്‍ എടുക്കാമെന്നാണ് ബിജെപി നല്‍കിയ സൂചനയെന്നും ഇതോടെയാണ് പ്രതിപക്ഷം തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതിന് പിന്നിലെന്നുമാണ് വിവരം. സര്‍ക്കാരിനെയും രാജ്യത്തെയും നയിക്കുന്നതിന് സമവായത്തിന്റെ ആവശ്യകത പ്രധാനമന്ത്രി നരേന്ദ്ര മോദി അടിവരയിട്ട് 24 മണിക്കൂറിന് ശേഷമാണ് ബിജെപി നേതൃത്വത്തിലുള്ള പുതിയ സഖ്യവും പ്രതിപക്ഷവും തമ്മിലുള്ള തര്‍ക്കം ഉടലെടുത്തിരിക്കുന്നത്.

  • 'അഹങ്കാരം, ധാര്‍ഷ്ട്യം എന്നിവയ്ക്ക് ജനങ്ങള്‍ മറുപടി നല്‍കി'; സര്‍ക്കാരിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ്
  • രണ്ടാം പ്രതി മാര്‍ട്ടിന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ നീക്കം ചെയ്യണമെന്ന് അതിജീവിത, പരാതി നല്‍കി
  • ബോണ്ടി ബീച്ചിലെ കൂട്ടക്കൊല; ഭീകരന്റെ ഇന്ത്യന്‍ കുടുംബം ഞെട്ടലില്‍
  • യുകെ മലയാളികളെ നടുക്കിയ അരുംകൊല: മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ടിട്ട് മൂന്ന് വര്‍ഷം
  • മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസില്‍ കണ്ട് അതിജീവിത; ഉടന്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി
  • ഡല്‍ഹിയില്‍ തൂക്കുകയര്‍; ഇവിടെ കുറഞ്ഞ ശിക്ഷ!
  • ആസൂത്രണം ചെയ്തര്‍ പുറത്ത് പകല്‍വെളിച്ചത്തില്‍- മഞ്ജു വാര്യര്‍
  • 'നിയമത്തിന്റെ മുന്‍പില്‍ എല്ലാ പൗരന്മാരും തുല്യരല്ല എന്ന് തിരിച്ചറിയുന്നു: പ്രതികരണവുമായി അതിജീവിത
  • ഒരു മര്യാദയൊക്കെ വേണ്ടേ , പെന്‍ഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചിട്ട് വോട്ട് ചെയ്തില്ല ; ജനങ്ങള്‍ക്കെതിരെ എം എം മണി
  • നെറികേടിനു മധുര പ്രതികാരവുമായി വൈഷ്ണ സുരേഷ്; മുട്ടട വാര്‍ഡില്‍ യുഡിഎഫ് ജയം 25 വര്‍ഷങ്ങള്‍ക്ക് ശേഷം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions