അസോസിയേഷന്‍

ചാലക്കുടി ചങ്ങാത്തം സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ കൂടുന്നു; ' ആരവം 2024' ജൂണ്‍ 29ന്

യു.കെയില്‍ സ്ഥിര താമസമാക്കിയവരും, ജോലി ചെയ്യുന്നവരും, പഠനത്തിനായി എത്തിയവരും ആയിട്ടുള്ള ചാലക്കുടിക്കാരുടെ കൂട്ടായ്മയാണ് ചാലക്കുടി ചങ്ങാത്തം. ചാലക്കുടിയുടെ ആരവങ്ങള്‍ ഉയര്‍ത്തികൊണ്ട് യു.കെയിലെ ചാലക്കുടി ചങ്ങാത്തം വീണ്ടും ഒന്നിക്കുകയാണ് സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍.

ചാലക്കുടിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും, ചാലക്കുടിയോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലങ്ങളില്‍ നിന്നും യു.കെ. യില്‍ എത്തിച്ചേര്‍ന്നിട്ടുള്ള മലയാളികള്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ വൈറ്റ് മോര്‍ വില്ലേജ് ഹാളില്‍ *ആരവം 2024* എന്ന പേരില്‍ ജൂണ്‍ 29 ശനിയാഴ്ച രാവിലെ 11 മുതല്‍ രാത്രി 10 വരെ ഒത്തു ചേരുന്നു.

ചാലക്കുടി എന്ന നാടിനെ സ്‌നേഹിക്കുന്ന നാം ഓരോരുത്തരുടെയും ചാലക്കുടിയിലെ കലാലയ ജീവിതം, സൗഹൃദം, ജോലി, പ്രണയം, വിവാഹം തുടങ്ങിയ ഓര്‍മ്മകളെല്ലാം ഇവിടെ പങ്ക് വെക്കാം....

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള കലാമത്സരങ്ങള്‍, കേരളത്തിന്റെ തനത് രുചികളുമായി വിഭവ സമൃദ്ധമായ നാടന്‍ സദ്യ, സാംസ്‌കാരിക സമ്മേളനം, സ്റ്റോക്ക് മ്യൂസിക് ഫൗണ്ടേഷന്‍ ഒരുക്കുന്ന മ്യൂസിക്കല്‍ നൈറ്റ്, ചാലക്കുടി ചങ്ങാത്തം കലാകാരന്മാര്‍ ഒരുക്കുന്ന കലാവിരുന്ന്, ആരവം 2024 ആഘോഷ രാവിന് മാറ്റ് കൂട്ടാന്‍ ഡിജെ എബി ജോസും സംഘവും ഒരുക്കുന്ന ഡിജെ ചെണ്ട ഫ്യൂഷന്‍, വാട്ടര്‍ ഡ്രംസ് തുടങ്ങി നിരവധി പ്രോഗ്രാമുകളാണ് ആരവം 2024 ആഘോഷമാക്കി മാറ്റാന്‍ ഒരുക്കിയിരിക്കുന്നത്.

എല്ലാ ചാലക്കുടി ചങ്ങാത്തം കൂട്ടുകാരെയും സ്‌നേഹപൂര്‍വ്വം ആരവം 2024 ലേക്ക് ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

ആരവം 2024 ആഘോഷ കമ്മിറ്റി

സോജന്‍ കുര്യാക്കോസ്

പ്രസിഡന്റ്

ആദര്‍ശ് ചന്ദ്രശേഖര്‍

സെക്രട്ടറി

ജോയ് പാലത്തിങ്കല്‍

ട്രഷറര്‍

ബാബു തോട്ടാപ്പിള്ളി

പ്രോഗ്രാം കണ്‍വീനര്‍

  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions