നാട്ടുവാര്‍ത്തകള്‍

'പൂച്ചക്കുട്ടി'യില്‍ പിഴച്ച മംഗളം ചാനലിന്റെ സ്വത്തുക്കള്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് പിടിച്ചെടുത്തുതൂക്കിവിറ്റു

മന്ത്രി എകെ ശശീന്ദ്രനെ ഹണിട്രാപ്പിലൂടെ കുടുക്കിയ മംഗളം ചാനലിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി ബാങ്ക് ലേലം ചെയ്തു. ചാനല്‍ റേറ്റിങ്ങ് ഉയര്‍ത്തുന്നതിനായി ഉദ്ഘാടന ദിവസം തന്നെയാണ് ഹണിട്രാപ്പ് വാര്‍ത്ത മംഗളം പുറത്തുവിട്ടത്. ഇതില്‍ ശശീന്ദ്രന്‍ മാധ്യമ പ്രവര്‍ത്തകയെ ‘പൂച്ചക്കുട്ടി’ എന്ന് വിളിച്ച് അഭിസംബോധന ചെയ്യുന്ന ഓഡിയോ വന്‍ വിവാദമായിരുന്നു.

തുടര്‍ന്ന് നിയമനടപടികളില്‍ കുരുങ്ങിയ മംഗളം ചാനല്‍ രണ്ടു മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് അടച്ചുപൂട്ടിയിരുന്നു. തുടര്‍ന്ന് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നെടുത്ത വായ്പ മംഗളത്തിന് തിരിച്ചടയ്ക്കാന്‍ സാധിച്ചില്ല. ഇതേ തുടര്‍ന്ന് തിരുവനന്തപുരത്തെ ചാനല്‍ ഓഫീസ് ബാങ്ക് സീല്‍ ചെയ്തിരുന്നു. തുടര്‍ന്ന് ഇന്നലെയാണ് ചാനലിന്റെ കണ്ടുകെട്ടിയ സ്വത്തുവകകള്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് തൂക്കിവിറ്റത്. ഇലക്ട്രോണിക് ഉപകരണങ്ങള്‍, ക്യാമറകള്‍, കംപ്യൂട്ടറുകള്‍ തുടങ്ങിയവ ഉള്‍പ്പെടെ .47.5 ലക്ഷം രൂപയ്ക്ക് വസ്തുക്കള്‍ തൂക്കി വിറ്റത്.

ഉദ്ഘാടന ദിവസമായ 2017 മാര്‍ച്ചിലാണ് ഞെട്ടിക്കുന്ന ‘എക്സ്‌ക്ലൂസീവ്’ എന്ന് പറഞ്ഞ് മന്ത്രി എകെ ശശീന്ദ്രനെതിരെയുള്ള ഹണിട്രാപ്പ് വാര്‍ത്ത നല്‍കിയത്. വിവാദത്തില്‍ മന്ത്രിക്ക് രാജിവയ്‌ക്കേണ്ടിവന്നിരുന്നു. വാണിജ്യ താല്‍പര്യത്തിനുവേണ്ടി ക്രിമിനല്‍ ഗൂഢാലോചനയും നിയമവിരുദ്ധ പ്രവര്‍ത്തനവും നടത്തിയെന്നുകണ്ടതിനെ തുടര്‍ന്ന് ചാനലിനെതിരെ സര്‍ക്കാര്‍ കേസെടുക്കുകയും ജില്ലാ ജഡ്ജി പി എസ് ആന്റണിയെ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനായി നിയമിക്കുകയും ചെയ്തു. 2022ല്‍ പൂട്ടിയ ചാനലിന്റെ സിഇഒ ആര്‍ അജിത്ത് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായി മാസങ്ങളോളം ജയിലില്‍ കിടന്നു. 2017 നവംബറില്‍ റിപ്പോര്‍ട്ട് നല്‍കിയ കമീഷന്‍, ചാനലിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞു. മന്ത്രിയുടെ നിരപരാധിത്വവും വ്യക്തമാക്കി. വാര്‍ത്താചാനലുകള്‍ അടക്കം മാധ്യമങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച് 16 നിര്‍ദേശങ്ങളും കമ്മീഷന്‍ സമര്‍പ്പിച്ചിരുന്നു.

  • 'അഹങ്കാരം, ധാര്‍ഷ്ട്യം എന്നിവയ്ക്ക് ജനങ്ങള്‍ മറുപടി നല്‍കി'; സര്‍ക്കാരിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ്
  • രണ്ടാം പ്രതി മാര്‍ട്ടിന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ നീക്കം ചെയ്യണമെന്ന് അതിജീവിത, പരാതി നല്‍കി
  • ബോണ്ടി ബീച്ചിലെ കൂട്ടക്കൊല; ഭീകരന്റെ ഇന്ത്യന്‍ കുടുംബം ഞെട്ടലില്‍
  • യുകെ മലയാളികളെ നടുക്കിയ അരുംകൊല: മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ടിട്ട് മൂന്ന് വര്‍ഷം
  • മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസില്‍ കണ്ട് അതിജീവിത; ഉടന്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി
  • ഡല്‍ഹിയില്‍ തൂക്കുകയര്‍; ഇവിടെ കുറഞ്ഞ ശിക്ഷ!
  • ആസൂത്രണം ചെയ്തര്‍ പുറത്ത് പകല്‍വെളിച്ചത്തില്‍- മഞ്ജു വാര്യര്‍
  • 'നിയമത്തിന്റെ മുന്‍പില്‍ എല്ലാ പൗരന്മാരും തുല്യരല്ല എന്ന് തിരിച്ചറിയുന്നു: പ്രതികരണവുമായി അതിജീവിത
  • ഒരു മര്യാദയൊക്കെ വേണ്ടേ , പെന്‍ഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചിട്ട് വോട്ട് ചെയ്തില്ല ; ജനങ്ങള്‍ക്കെതിരെ എം എം മണി
  • നെറികേടിനു മധുര പ്രതികാരവുമായി വൈഷ്ണ സുരേഷ്; മുട്ടട വാര്‍ഡില്‍ യുഡിഎഫ് ജയം 25 വര്‍ഷങ്ങള്‍ക്ക് ശേഷം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions