ചരമം

ബെഡ്‌ഫോര്‍ഡില്‍ ചങ്ങനാശേരി സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

തുടര്‍മരണങ്ങളുടെ ഞെട്ടലില്‍ കഴിയുന്ന യുകെ മലയാളികള്‍ക്കു വേദനയായി മറ്റൊരു വിയോഗം കൂടി. ബെഡ്‌ഫോര്‍ഡില്‍ നിന്നാണ് മരണ വാര്‍ത്തയെത്തിയിരിക്കുന്നത്. ഹൃദയാഘാതം മൂലം ബെഡ്‌ഫോര്‍ഡിനടുത്തു സെന്റ് നോട്‌സില്‍ താമസമാക്കിയിരുന്ന ജോജോ ഫ്രാന്‍സിസ്(52) ആണ് മരിച്ചത്. ചങ്ങനാശേരി മാമ്മൂട് സ്വദേശി ആണ് ജോജോ.

കരള്‍ സെറോസിസ് ബാധിച്ച് ചികിത്സയിലായിരിക്കെയാണ് ജോജോയെ മരണം വിളിച്ചതെന്ന് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. വെള്ളിയാഴ്ച രാവിലെ 5.30 ഓടെ വീട്ടില്‍ വച്ചാണ് മരണം സംഭവിച്ചത്.

അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പാരാമെഡിക്കല്‍ സേവനത്തിനായി വിളിച്ചെങ്കിലും അവര്‍ എത്തും മുമ്പ് മരണം സംഭവിക്കുകയായിരുന്നു.ജോജോയും കുടുംബവും കോവിഡ് കാലത്തിന് ശേഷം യുകെയിലെത്തിയവരാണ്. എ ലവല്‍ വിദ്യാര്‍ത്ഥിയായ ഒരു ആണ്‍ കുട്ടിയാണ് പരേതന് ഉള്ളത്.

  • മലയാളി ഡോക്ടര്‍ യുകെയില്‍ അന്തരിച്ചു
  • ബ്രിസ്‌റ്റോളില്‍ താമസിക്കുന്ന പയസ്സ് കുന്നശ്ശേരിയുടെ ഭാര്യ റിനി കുന്നശ്ശേരി അന്തരിച്ചു
  • കുഞ്ഞു ജസീക്കയ്ക്ക് കണ്ണീരോടെ വിട നല്‍കി യുകെ മലയാളി സമൂഹം
  • ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
  • അയര്‍ലന്‍ഡില്‍ നടന്നു പോകുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു
  • മാസങ്ങള്‍ക്ക് മുമ്പ് യുകെയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ മലയാളി യുവാവ് മരണമടഞ്ഞു
  • യുകെയില്‍ നാലാമത്തെ കുഞ്ഞിനെ പ്രസവിച്ചു വീട്ടിലെത്തിയ പാലക്കാട് സ്വദേശിയായ യുവതിയ്ക്ക് ദാരുണ മരണം
  • ലിന്‍ഡക്ക്‌ വിട നല്‍കാന്‍ മലയാളി സമൂഹം; സംസ്‌കാരം നാട്ടില്‍
  • കാന്‍സറിനോട് പോരാടി യുകെയില്‍ മലയാളി യുവതി വിടവാങ്ങി
  • പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. എലിസബത്ത് മേനോന്‍ അന്തരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions