നാട്ടുവാര്‍ത്തകള്‍

എന്‍എച്ച്എസില്‍ നഴ്‌സിംഗ് ക്ഷാമം അതിരൂക്ഷം; ആര്‍സിഎന്‍ സര്‍വെയില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന അവസ്ഥ

നഴ്‌സുമാരുടെ ക്ഷാമം മൂലം എന്‍എച്ച്എസ് രോഗികള്‍ ആരും നോക്കാനില്ലാതെ വേദന അനുഭവിച്ചും, ഒറ്റയ്ക്ക് കിടന്നും മരണപ്പെടുന്നതായി റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് സര്‍വ്വെ. ഷിഫ്റ്റുകളില്‍ ആവശ്യത്തിന് രജിസ്റ്റേഡ് നഴ്‌സുമാര്‍ ഇല്ലാതെ പോകുന്നതാണ് രോഗികളുടെ ഈ ദുരിതത്തിന് കാരണം.

കാല്‍ശതമാനം വരുന്ന ഷിഫ്റ്റുകളില്‍ മാത്രമാണ് ഡ്യൂട്ടിയില്‍ ആവശ്യത്തിന് രജിസ്റ്റേഡ് നഴ്‌സുമാര്‍ ഉണ്ടാവുകയെന്ന് തങ്ങളുടെ സര്‍വ്വെ തെളിയിക്കുന്നതായി റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് വ്യക്തമാക്കി. തിരക്ക് പിടിച്ച് ജോലി ചെയ്യാനും, കൂടുതല്‍ ജോലി ചെയ്യാനും ആവശ്യങ്ങള്‍ നേരിടുന്നതായി നഴ്‌സുമാര്‍ വെളിപ്പെടുത്തിയെന്ന് യൂണിയന്‍ പറയുന്നു.

എന്നാല്‍ പലപ്പോഴും സുരക്ഷിതമല്ലാത്ത രീതിയില്‍ പരിചരണം നല്‍കുകയും, ആരെ കാണണം, കാണേണ്ട എന്നതില്‍ ഹൃദയം തകര്‍ക്കുന്ന തീരുമാനങ്ങള്‍ എടുക്കാന്‍ നഴ്‌സുമാര്‍ നിര്‍ബന്ധിതരാകുന്നുവെന്നും ആര്‍സിഎന്‍ വ്യക്തമാക്കി. നഴ്‌സുമാരുടെ ക്ഷാമം നേരിടുന്നതിനാല്‍ ഡ്യൂട്ടിയിലുള്ള നഴ്‌സുമാര്‍ക്ക് ഡസന്‍ കണക്കിന് രോഗികളെ ഒരു സമയം പരിപാലിക്കേണ്ടി വരുന്നതായും യൂണിയന്‍ ചൂണ്ടിക്കാണിച്ചു.

ഒരു നഴ്‌സ് എത്ര രോഗികളുടെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നതിന് പരമാവധി പരിധി നിര്‍ണ്ണയിക്കണമെന്നും ആര്‍എസിഎന്‍ ആവശ്യപ്പെടുന്നു. രോഗികളെ സുരക്ഷിതമാക്കാനുള്ള പോരാട്ടത്തില്‍ ഹെല്‍ത്ത്, കെയര്‍ സംവിധാനങ്ങളിലെ നഴ്‌സിംഗ് ജീവനക്കാര്‍ പരാജയപ്പെടുകയാണെന്ന് ആര്‍സിഎന്‍ ആക്ടിംഗ് ജനറല്‍ സെക്രട്ടറിയും, ചീഫ് എക്‌സിക്യൂട്ടീവുമായ നിക്കോളാ റേഞ്ചര്‍ പറഞ്ഞു.

  • 'അഹങ്കാരം, ധാര്‍ഷ്ട്യം എന്നിവയ്ക്ക് ജനങ്ങള്‍ മറുപടി നല്‍കി'; സര്‍ക്കാരിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ്
  • രണ്ടാം പ്രതി മാര്‍ട്ടിന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ നീക്കം ചെയ്യണമെന്ന് അതിജീവിത, പരാതി നല്‍കി
  • ബോണ്ടി ബീച്ചിലെ കൂട്ടക്കൊല; ഭീകരന്റെ ഇന്ത്യന്‍ കുടുംബം ഞെട്ടലില്‍
  • യുകെ മലയാളികളെ നടുക്കിയ അരുംകൊല: മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ടിട്ട് മൂന്ന് വര്‍ഷം
  • മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസില്‍ കണ്ട് അതിജീവിത; ഉടന്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി
  • ഡല്‍ഹിയില്‍ തൂക്കുകയര്‍; ഇവിടെ കുറഞ്ഞ ശിക്ഷ!
  • ആസൂത്രണം ചെയ്തര്‍ പുറത്ത് പകല്‍വെളിച്ചത്തില്‍- മഞ്ജു വാര്യര്‍
  • 'നിയമത്തിന്റെ മുന്‍പില്‍ എല്ലാ പൗരന്മാരും തുല്യരല്ല എന്ന് തിരിച്ചറിയുന്നു: പ്രതികരണവുമായി അതിജീവിത
  • ഒരു മര്യാദയൊക്കെ വേണ്ടേ , പെന്‍ഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചിട്ട് വോട്ട് ചെയ്തില്ല ; ജനങ്ങള്‍ക്കെതിരെ എം എം മണി
  • നെറികേടിനു മധുര പ്രതികാരവുമായി വൈഷ്ണ സുരേഷ്; മുട്ടട വാര്‍ഡില്‍ യുഡിഎഫ് ജയം 25 വര്‍ഷങ്ങള്‍ക്ക് ശേഷം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions