നാട്ടുവാര്‍ത്തകള്‍

ടീം ഇന്ത്യയ്ക്ക് വന്‍ വരവേല്‍പ്പ്; പ്രധാനമന്ത്രിക്കൊപ്പം ​‍പ്രഭാതഭക്ഷണം; വാങ്കഡേയിലേക്ക് ടീമിന്റെ റോഡ്‌ഷോ

ന്യൂഡല്‍ഹി: ടി20 ലോകകപ്പ് കിരീടവും ചൂടിയ ടീം ഇന്ത്യയ്ക്ക് വന്‍ വരവേല്‍പ്പ്. വ്യാഴാഴ്ച രാവിലെ 6.40 ന് ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങിയ ഇന്ത്യന്‍ ടീമിന് ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരണം നല്‍കിയത്. ബാര്‍ബഡോസില്‍ കൊടുങ്കാറ്റിന്റെ സാഹചര്യത്തെ തുടര്‍ന്ന് അനിശ്ചിതത്വത്തിലായിരുന്ന ടീമിന്റെ മടങ്ങിവരവ് കഴിഞ്ഞ ദിവസമാണ് നീങ്ങിയത്.

ടീമിന് ആവേശ്വോജ്ജ്വല വരവേല്‍പ്പാണ് ഡല്‍ഹി വിമാനത്താവളത്തിലെത്തില്‍ ആരാധകര്‍ നല്‍കിയത്. തുടര്‍ന്ന് ഹോട്ടലിലേക്ക് പോയ ടീം ഹൃസ്വമായ വിശ്രമത്തിന് ശേഷം പ്രധാനമന്ത്രിയ്‌ക്കൊപ്പം പ്രഭാതഭക്ഷണം കഴിക്കാന്‍ പോയി. വൈകിട്ട് മുംബൈ വാങ്കഡേയില്‍ ടീം ആരാധകരെ നേരില്‍ കാണും. മറൈന്‍ ഡ്രൈവ് മുതല്‍ വാങ്കഡെ സ്റ്റേഡിയം വരെ ഇന്ത്യന്‍ ടീമിന്റെ തുറന്ന ബസിലുള്ള റോഡ്‌ഷോ ഉണ്ട്.

പ്രിയതാരങ്ങളെ സ്വീകരിക്കാനായി ആയിരക്കണക്കിന് ആരാധകരാണ് വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ ഡല്‍ഹി വിമാനത്താവളത്തിന്റെ മൂന്നാം ടെര്‍മിനലില്‍ കാത്തുനിന്നിരുന്നത്. ആരാധകരെ ആവേശത്തിലാക്കി ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോഹ്ലിയാണ് വിമാനത്താവളത്തിന് പുറത്ത് ആദ്യമെത്തിയത്. പിന്നാലെ മുഹമ്മദ് സിറാജും അര്‍ഷ്ദീപ് സിങ്ങും ബൗളിങ് കോച്ചിങ് സ്റ്റാഫുകള്‍ക്കൊപ്പമെത്തി.

തുടര്‍ന്ന് ഫൈനലില്‍ നിര്‍ണായക പ്രകടനങ്ങള്‍ പുറത്തെടുത്ത സൂര്യകുമാര്‍ യാദവും ഹാര്‍ദ്ദിക് പാണ്ഡ്യയും ജസ്പ്രീത് ബുംറയും എത്തി. പിന്നാലെ മലയാളി താരം സഞ്ജു സാംസണ്‍ അടക്കമുള്ള താരങ്ങള്‍ പുറത്തിറങ്ങി. ശേഷമാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ലോകകിരീടവുമായി പുറത്തെത്തിയത്. ബാര്‍ബഡോസില്‍ കുടുങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ബിസിസിഐയുടെ പ്രത്യേക വിമാനത്തിലാണ് നാട്ടിലെത്തിയത്.

കാത്തിരിപ്പിനൊടുവില്‍ 'എയര്‍ ഇന്ത്യ ചാമ്പ്യന്‍സ് 2024 വേള്‍ഡ് കപ്പ്' എന്ന കോഡിലുള്ള പ്രത്യേക വിമാനത്തില്‍ ഇന്ത്യന്‍ ടീമിനെ നാട്ടിലെത്തിക്കുകയായിരുന്നു. ഇന്ത്യന്‍ ടീമിനെ കൊണ്ടുവരാനായി എയര്‍ഇന്ത്യ സര്‍വീസ് മുടക്കിയത് വിവാദമാകുകയും ചെയ്തു.

  • 'അഹങ്കാരം, ധാര്‍ഷ്ട്യം എന്നിവയ്ക്ക് ജനങ്ങള്‍ മറുപടി നല്‍കി'; സര്‍ക്കാരിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ്
  • രണ്ടാം പ്രതി മാര്‍ട്ടിന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ നീക്കം ചെയ്യണമെന്ന് അതിജീവിത, പരാതി നല്‍കി
  • ബോണ്ടി ബീച്ചിലെ കൂട്ടക്കൊല; ഭീകരന്റെ ഇന്ത്യന്‍ കുടുംബം ഞെട്ടലില്‍
  • യുകെ മലയാളികളെ നടുക്കിയ അരുംകൊല: മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ടിട്ട് മൂന്ന് വര്‍ഷം
  • മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസില്‍ കണ്ട് അതിജീവിത; ഉടന്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി
  • ഡല്‍ഹിയില്‍ തൂക്കുകയര്‍; ഇവിടെ കുറഞ്ഞ ശിക്ഷ!
  • ആസൂത്രണം ചെയ്തര്‍ പുറത്ത് പകല്‍വെളിച്ചത്തില്‍- മഞ്ജു വാര്യര്‍
  • 'നിയമത്തിന്റെ മുന്‍പില്‍ എല്ലാ പൗരന്മാരും തുല്യരല്ല എന്ന് തിരിച്ചറിയുന്നു: പ്രതികരണവുമായി അതിജീവിത
  • ഒരു മര്യാദയൊക്കെ വേണ്ടേ , പെന്‍ഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചിട്ട് വോട്ട് ചെയ്തില്ല ; ജനങ്ങള്‍ക്കെതിരെ എം എം മണി
  • നെറികേടിനു മധുര പ്രതികാരവുമായി വൈഷ്ണ സുരേഷ്; മുട്ടട വാര്‍ഡില്‍ യുഡിഎഫ് ജയം 25 വര്‍ഷങ്ങള്‍ക്ക് ശേഷം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions