കൊച്ചി പറവൂരില്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഭര്‍ത്താവ് ജീവനൊടുക്കി. പറവൂര്‍ സ്വദേശി വാലത്ത് വിദ്യാധരന്‍ (63) ആണ് ഭാര്യ വനജയെ (58) കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഇതിന് ശേഷം ഇയാള്‍ തൂങ്ങി മരിക്കുകയായിരുന്നു. അതേസമയം ദമ്പതികള്‍ക്കിടയില്‍ വഴക്ക് പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
രണ്ടര വര്‍ഷം മുമ്പാണ് ദമ്പതികള്‍ പറവൂറില്‍ താമസം തുടങ്ങിയത്. എറണാകുളത്ത് സ്വകാര്യ ഏജന്‍സിയില്‍ സെക്യൂരിറ്റി ജീവനക്കാരനാണ് വിദ്യാധരന്‍. നന്ത്യാട്ടുകുന്നം ഗാന്ധി മന്ദിരത്തിലെ റിട്ട. ജീവനക്കാരിയാണ് വനജ. വനജയ്ക്ക് കാഴ്‌ചക്കുറവ് ഉണ്ടായതിനെ തുടര്‍ന്ന് ചില മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇതുകൊണ്ട് തന്നെ ഇവര്‍ക്കിടയിള്‍ വഴക്കുണ്ടാകുന്നത് പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.