ചരമം

മലയാളി യുവതി ഇസ്രയേലില്‍ കടലില്‍ മുങ്ങിമരിച്ചു


ഇസ്രയേലില്‍ മലയാളി യുവതി തിരയില്‍പ്പെട്ട് കടലില്‍ മുങ്ങിമരിച്ചു. കളമശേരി നെല്ലിക്കല്‍വെളി വീട്ടില്‍ അഗസ്റ്റിന്‍ അബിന്റെ ഭാര്യ സൈഗ പി. അഗസ്റ്റിന്‍ (41) ആണു മരിച്ചത്. ടെല്‍അവീവ് ബീച്ചില്‍ സഹപ്രവര്‍ത്തകരുമൊത്തു കുളിക്കാനിറങ്ങിയപ്പോള്‍ സൈഗ തിരയില്‍പെടുകയായിരുന്നുവെന്നാണു നാട്ടിലുള്ള ബന്ധുക്കള്‍ക്കു ലഭിച്ച വിവരം. ടെല്‍അവീവിലെ ഷെയര്‍ ടു ബേത്ത് ശാലോം ആശുപത്രിയില്‍ കെയര്‍ ഗിവര്‍ ആയി ജോലി ചെയ്തു വരിക ആിരുന്നു.

ഒന്നര മാസം മുന്‍പാണു നാട്ടിലെത്തി മടങ്ങിയത്. ശനിയാഴ്ച വൈകിട്ട് 5.30നാണ് (ഇന്ത്യന്‍ സമയം രാത്രി 9) സൈഗയുടെ ജീവനെടുത്ത അപകടം. തിരയില്‍പ്പെട്ട മറ്റുള്ളവരെ രക്ഷപ്പെടുത്തി. ഇവരില്‍ ഒരാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മൂന്നു വര്‍ഷം മുന്‍പാണ് സൈഗ ജോലിക്കായി ഇസ്രയേലിലേക്കു പോയത്.

ഭര്‍ത്താവ് അഗസ്റ്റിന്‍ അബിന്‍ കളമശേരി സോഷ്യല്‍ ഫര്‍ണിച്ചര്‍ സ്ഥാപനത്തിലെ ജീവനക്കാരനാണ്. സൈഗയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനു നടപടി തുടങ്ങി. സംസ്‌കാരം പിന്നീട്. അരൂര്‍ പുത്തലത്ത് അഗസ്റ്റിന്റെയും കൊച്ചുത്രേസ്യയുടെയും മകളാണ്. മകന്‍: ദിയാന്‍ അബിന്‍ അഗസ്റ്റിന്‍ (എട്ടാം ക്ലാസ് വിദ്യാര്‍ഥി).

  • ഓക്‌സ്‌ഫോര്‍ഡ് മലയാളിയുവാവ് ആശുപത്രി ഡ്യൂട്ടിയ്ക്കിടെ കുഴഞ്ഞു വീണ് മരിച്ചു
  • പ്രവാസി കേരള കോണ്‍ഗ്രസ് യുകെ ജനറല്‍ സെക്രട്ടറി ജിപ്‌സണ്‍ തോമസിന്റെ ഭാര്യാ മാതാവ് നിര്യാതയായി
  • കാന്‍സര്‍ ചികിത്സക്കായി നാട്ടില്‍ പോയ വെയില്‍സ് മലയാളി ചികിത്സയിലിരിക്കേ മരണമടഞ്ഞു
  • യുകെ മലയാളികള്‍ക്ക് വേദനയായി ഗ്ലോസ്റ്റര്‍ഷെയറിലെ ഷീനിന്റെ വിയോഗം
  • ജോസ് മാത്യുവിന് മലയാളി സമൂഹം ഇന്ന് വിട നല്‍കും; സംസ്‌കാര ചടങ്ങുകള്‍ ചൊവ്വാഴ്ച സെന്റ് ജോസഫ് കാത്തലിക്ക് ചര്‍ച്ചില്‍
  • അയര്‍ലന്‍ഡില്‍ മലയാളി കുളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു
  • ലണ്ടനിലെ സോളിസിറ്റര്‍ പോള്‍ ജോണിന്റെ മാതാവ് നിര്യാതയായി
  • ചെറുതോണിയില്‍ സ്‌കൂള്‍ ബസ് കയറി പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
  • അനീനയുടെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലേക്ക്; ബുധനാഴ്ച സംസ്‌കാരം
  • പീറ്റര്‍ബറോയില്‍ കുഴഞ്ഞു വീണ് മരിച്ച മേരി പൗലോസിന്റെ പൊതുദര്‍ശനം ഇന്ന്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions