കോട്ടയം: പാലാ രാമപുരത്ത് കന്യാസ്ത്രീ തൂങ്ങി മരിച്ച നിലയില്‍. കാഞ്ഞിരപ്പള്ളി സ്വദേശിയായ ആന്‍ മരിയ(51)യെ ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആന്‍ മരിയയ്ക്ക് ഓര്‍മ്മകുറവും ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുവെന്ന് ഒപ്പമുള്ള കന്യാസ്ത്രീകള്‍ പറഞ്ഞു. കഴിഞ്ഞ എട്ട് ദിവസമായി കാഞ്ഞിരമല ആരാധനാ മഠത്തില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തിയതായിരുന്നു സിസ്റ്റര്‍ ആന്‍ മരിയ.
പുതുവേലി മോണിങ് സ്റ്റാര്‍ മഠത്തിലെ മുറിയിലാണ് കന്യാസ്ത്രീ തൂങ്ങി മരിച്ചത്. ഇന്ന് രാവിലെ ഒപ്പമുള്ള കന്യാസ്ത്രീകളാണ് സിസ്റ്റര്‍ ആന്‍ മരിയയെ മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് രാമപുരം പൊലീസിനെ വിവരമറിയിച്ചു. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.