നാട്ടുവാര്‍ത്തകള്‍

എട്ടാം തവണയും കോതമംഗലം പള്ളി ഏറ്റെടുക്കാനുള്ള കോടതി വിധി നടപ്പിലാക്കാനാവാതെ പിന്മാറി പൊലീസ്

കോതമംഗലം പുളിന്താനം സെന്റ് ജോണ്‍സ് ബെസ്ഫാഗെ പള്ളിയില്‍ കോടതി വിധി നടപ്പാക്കാനുള്ള പൊലീസ് ശ്രമം വീണ്ടും പരാജയപ്പെട്ടു. ഓര്‍ത്തഡോക്സ് - യാക്കോബായ സഭാ തര്‍ക്കത്തെ തുടര്‍ന്നുള്ള കോടതി വിധി നടപ്പിലാക്കാനാണ് പൊലീസ് ശ്രമിച്ചത്. ഗെയിറ്റ് പൊളിച്ച് അകത്ത് കയറാന്‍ പൊലീസ് ശ്രമിച്ചുവെങ്കിലും യാക്കോബായ സഭ വിശ്വാസികളുടെ പ്രതിഷേധം ശക്തമായിരുന്നു. പ്രതിഷേധത്തിനിടെ മൂന്ന് വിശ്വാസികള്‍ തളര്‍ന്ന് വീണു.

തളര്‍ന്നുവീണ പ്രതിഷേധക്കാരെ ആശുപത്രിയിലേക്ക് മാറ്റി. ഇത് എട്ടാം തവണയാണ് വിധി നടപ്പിലാക്കാന്‍ ശ്രമിച്ചു പോലീസ് പരാജയപ്പെടുന്നത്. വിധി നടപ്പിലാക്കാനുള്ള ശ്രമത്തില്‍ നിന്ന് പൂര്‍ണമായി പിന്‍മാറിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. വിശദമായ റിപ്പോര്‍ട്ട് പോലീസ് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും.

കോതമംഗലത്തിന് പുറമെ എറണാകുളം മഴുവന്നൂര്‍ സെന്റ് തോമസ് യാക്കോബായ പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് വിഭാഗത്തിനു കൈമാറാനുള്ള നീക്കവും പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് ഉപേക്ഷിച്ചു. യാക്കോബായ വിശ്വാസികള്‍ കടുത്ത പ്രതിരോധം തീര്‍ത്തതോടെ ഇത്തവണയും സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സാധിച്ചില്ല. പെരുമ്പാവൂര്‍ എഎസ്പി യും കുന്നത്ത് നാട്‌ തഹസില്‍ദാരും അടങ്ങുന്ന സംഘം പള്ളിയില്‍ നിന്ന് പിന്മാറി.

  • നെടുമ്പാശ്ശേരിയില്‍ അടിയന്തര ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യ എക്സപ്രസ് വിമാനത്തിന്റെ ടയറുകള്‍ പൊട്ടി; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
  • 'അഹങ്കാരം, ധാര്‍ഷ്ട്യം എന്നിവയ്ക്ക് ജനങ്ങള്‍ മറുപടി നല്‍കി'; സര്‍ക്കാരിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ്
  • രണ്ടാം പ്രതി മാര്‍ട്ടിന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ നീക്കം ചെയ്യണമെന്ന് അതിജീവിത, പരാതി നല്‍കി
  • ബോണ്ടി ബീച്ചിലെ കൂട്ടക്കൊല; ഭീകരന്റെ ഇന്ത്യന്‍ കുടുംബം ഞെട്ടലില്‍
  • യുകെ മലയാളികളെ നടുക്കിയ അരുംകൊല: മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ടിട്ട് മൂന്ന് വര്‍ഷം
  • മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസില്‍ കണ്ട് അതിജീവിത; ഉടന്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി
  • ഡല്‍ഹിയില്‍ തൂക്കുകയര്‍; ഇവിടെ കുറഞ്ഞ ശിക്ഷ!
  • ആസൂത്രണം ചെയ്തര്‍ പുറത്ത് പകല്‍വെളിച്ചത്തില്‍- മഞ്ജു വാര്യര്‍
  • 'നിയമത്തിന്റെ മുന്‍പില്‍ എല്ലാ പൗരന്മാരും തുല്യരല്ല എന്ന് തിരിച്ചറിയുന്നു: പ്രതികരണവുമായി അതിജീവിത
  • ഒരു മര്യാദയൊക്കെ വേണ്ടേ , പെന്‍ഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചിട്ട് വോട്ട് ചെയ്തില്ല ; ജനങ്ങള്‍ക്കെതിരെ എം എം മണി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions