നാട്ടുവാര്‍ത്തകള്‍

മണ്ണിടിച്ചിലില്‍ കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ എട്ടാം ദിവസവും ലക്ഷ്യം കണ്ടില്ല

കര്‍ണാടക ഷിരൂരിലെ അങ്കോളയില്‍ മണ്ണിടിച്ചിലില്‍ അകപ്പെട്ട് കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. 12 കിലോമീറ്റര്‍ അകലെ ഗോകര്‍ണയിലാണ് മൃതദേഹം കണ്ടത്. മൃതദേഹം കാണാതായ സന്ന ഹനുമന്തപ്പ എന്ന സ്ത്രീയുടേതെന്നാണ് സംശയം. അഴുകിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. പുഴയുടെ മറുകരയില്‍ വെള്ളം ഉയര്‍ന്നപ്പോള്‍ കാണാതായ സ്ത്രീകളില്‍ ഒരാളാണ് സന്ന ഹനുമന്തപ്പ. ഇങ്ങനെ കാണാതായ നാല് പേരില്‍ ഒരാളാണ് ഇവര്‍. മൃതദേഹം തിരിച്ചറിയാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

അതേസമയം, കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ ഇന്നും തുടരുകയാണ് അര്‍ജുനെ കാണാതായിട്ട് ഇന്നേക്ക് എട്ടു ദിവസമായി. കൂടുതല്‍ റഡാര്‍ ഉപകരണങ്ങള്‍ എത്തിച്ച് അര്‍ജുനായുള്ള തെരച്ചില്‍ ഇന്നും തുടരും. ഇന്നു മുതല്‍ പുഴ കേന്ദ്രീകരിച്ചാണ് തെരച്ചില്‍ നടക്കുക. സൈന്യത്തിന്റെ നേതൃത്വത്തിലായിരിക്കും തെരച്ചില്‍. ഇന്നലെ വൈകിട്ടോടെ, പുഴയ്ക്ക് അടിയില്‍ നിന്ന് പുതിയ സിഗ്‌നല്‍ കിട്ടിയിരുന്നു. ലോറി കരഭാഗത്ത് ഇല്ലെന്നും എന്നാല്‍ മണ്ണില്‍ പുതഞ്ഞ് പോകാനുള്ള സാധ്യത തള്ളാനാവില്ലെന്നും സൈന്യം വ്യക്തമാക്കിയിരുന്നു.

ഗംഗാവലി നദിക്കടിയില്‍ നിന്ന് കിട്ടിയ സിഗ്‌നല്‍ കേന്ദ്രീകരിച്ചായിരിക്കും ഇന്നത്തെ പരിശോധന. പുഴയില്‍ കര ഭാഗത്ത് നിന്ന് 40 മീറ്റര്‍ അകലെയാണ് സിഗ്‌നല്‍ കിട്ടിയിട്ടുള്ളത്. ലോറി ചളിമണ്ണില്‍ പൂണ്ട് പുതഞ്ഞ് പോയിരിക്കാനുള്ള സാധ്യത തള്ളാനാവില്ലെന്ന് സൈന്യം പറയുന്നു.

എന്നാല്‍, കനത്ത ഒഴുക്കാണ് പുഴയിലുള്ളത്. നാവികസേന സിഗ്‌നല്‍ കിട്ടിയ സ്ഥലത്ത് ഇന്ന് വിശദമായ തെരച്ചില്‍ നടത്തും. വെള്ളത്തില്‍ ഉപയോഗിക്കാവുന്ന ഫെറക്‌സ് ലൊക്കേറ്റര്‍ 120യും ഡീപ് സെര്‍ച്ച് മൈന്‍ ഡിറ്റക്റ്ററും ഉപയോഗിച്ചാവും സിഗ്‌നല്‍ ലഭിച്ച ഭാഗത്ത് തെരച്ചില്‍ നടത്തുക. അതേസമയം രഞ്ജിത്ത് ഇസ്രായേലി അടക്കമുള്ള കേരളത്തില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തനത്തെ പൊലീസ് തടഞ്ഞു.

  • നെടുമ്പാശ്ശേരിയില്‍ അടിയന്തര ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യ എക്സപ്രസ് വിമാനത്തിന്റെ ടയറുകള്‍ പൊട്ടി; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
  • 'അഹങ്കാരം, ധാര്‍ഷ്ട്യം എന്നിവയ്ക്ക് ജനങ്ങള്‍ മറുപടി നല്‍കി'; സര്‍ക്കാരിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ്
  • രണ്ടാം പ്രതി മാര്‍ട്ടിന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ നീക്കം ചെയ്യണമെന്ന് അതിജീവിത, പരാതി നല്‍കി
  • ബോണ്ടി ബീച്ചിലെ കൂട്ടക്കൊല; ഭീകരന്റെ ഇന്ത്യന്‍ കുടുംബം ഞെട്ടലില്‍
  • യുകെ മലയാളികളെ നടുക്കിയ അരുംകൊല: മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ടിട്ട് മൂന്ന് വര്‍ഷം
  • മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസില്‍ കണ്ട് അതിജീവിത; ഉടന്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി
  • ഡല്‍ഹിയില്‍ തൂക്കുകയര്‍; ഇവിടെ കുറഞ്ഞ ശിക്ഷ!
  • ആസൂത്രണം ചെയ്തര്‍ പുറത്ത് പകല്‍വെളിച്ചത്തില്‍- മഞ്ജു വാര്യര്‍
  • 'നിയമത്തിന്റെ മുന്‍പില്‍ എല്ലാ പൗരന്മാരും തുല്യരല്ല എന്ന് തിരിച്ചറിയുന്നു: പ്രതികരണവുമായി അതിജീവിത
  • ഒരു മര്യാദയൊക്കെ വേണ്ടേ , പെന്‍ഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചിട്ട് വോട്ട് ചെയ്തില്ല ; ജനങ്ങള്‍ക്കെതിരെ എം എം മണി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions