ലണ്ടന്‍/ ലുധിയാന: യുകെ വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പും ബലാത്സംഗവും. യുകെയിലേക്കുള്ള വിസ ശരിയാക്കിതരാമെന്ന് കബളിപ്പിച്ച് സുഹൃത്തും ബന്ധുവും ചേര്‍ന്ന് പണം തട്ടിയെടുത്തെന്നും ഹോട്ടല്‍ മുറിയില്‍ വച്ച് ബലാത്സംഗം ചെയ്‌തെന്നും 22 കാരിയായ യുവതി പരാതിപ്പെട്ടു.
പ്രതികളില്‍ ഒരാളായ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്, മറ്റൊരാള്‍ ഒളിവിലാണ്. യുകെയിലേക്കുള്ള വിസ ഒരുക്കുന്നതിനായി പ്രതികള്‍ തന്നില്‍ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്നും യുവതി പരാതിപ്പെട്ടു. സുഹൃത്തിനും ഒളിവിലുള്ള ഇയാളുടെ ബന്ധുവിനുമെതിരെ പൊലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തു.
ഏതാനും മാസങ്ങള്‍ക്കുമുമ്പാണ് പ്രതിയെ യുവതി കാണുന്നതും വിദേശത്ത് സ്ഥിരതാമസമാക്കാന്‍ ആഗ്രഹിക്കുന്നുവെന്നും യുവതി പറഞ്ഞത്. തുടര്‍ന്ന് യുകെയിലേക്ക് മാറാന്‍ സഹായിക്കാമെന്ന് പ്രതി ഉറപ്പുനല്‍കി. വിസ എത്തിയെന്ന് പറയുകയും മേയ് ഒന്നിന്, പ്രതിയുടെ വീട്ടിലേക്കും അവിടെ നിന്നും ഒരു ഹോട്ടലിലേക്കും യുവതിയെ കൊണ്ടുപോകുകയും ചെയ്തു.
ഹോട്ടലില്‍ ഇയാളുടെ ബന്ധുവും ഉണ്ടായിരുന്നു. ബലാത്സംഗം ചെയ്തതായ് പരാതി നല്‍കിയാല്‍ വിസ റദ്ദാക്കുമെന്ന് ഇവര്‍ പരാതിക്കാരിയെ ഭീഷണിപ്പെടുത്തി. പിന്നീട് പ്രതിയുടെ പിതാവ് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തു. തുടര്‍ന്ന് വിമാനത്താവളത്തില്‍ ഇറക്കിവിട്ട് ഇവര്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് യുവതി പറഞ്ഞു.ഒളിവില്‍ പോയ പ്രതിയെ പിടികൂടാന്‍ അന്വേഷണം തുടരുകയാണ്.