നാട്ടുവാര്‍ത്തകള്‍

ഇംഗ്ലണ്ടിന്റെ ചീഫ് നഴ്‌സിംഗ് ഓഫീസര്‍ പദവിയിലേക്ക് ആദ്യമായി പുരുഷ നഴ്‌സ്'; അതും വിദേശ റിക്രൂട്ട്‌മെന്റിന് നേതൃത്വം കൊടുത്തയാള്‍

ഇംഗ്ലണ്ടിന്റെ ചീഫ് നഴ്‌സിംഗ് ഓഫീസറായിരുന്നു ഇതുവരെ സ്ത്രീ നഴ്‌സുമാര്‍ ആയിരുന്നു. അതിനു മാറ്റം വരുകയാണ്. 80 വര്‍ഷത്തെ ചരിത്രത്തിനിടെ ആദ്യമായാണ് ഇംഗ്ലണ്ടിന് ഒരു പുരുഷന്‍ ചീഫ് നഴ്‌സിംഗ് ഓഫീസറാകുന്നത്. നഴ്‌സിംഗ് വിഷയങ്ങളില്‍ ഗവണ്‍മെന്റിന്റെ ഏറ്റവും മുതിര്‍ന്ന ഉപദേശകനായി ഇനി ഡങ്കന്‍ ബര്‍ടണ്‍ പ്രവര്‍ത്തിക്കും. ഡെയിം റൂത്ത് മേയുടെ പിന്‍ഗാമിയായാണ് ബര്‍ടണ്‍ എത്തുന്നത്.

25 വര്‍ഷത്തോളം നഴ്‌സായി സേവനം അനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം, ഏറ്റവും ഒടുവിലായി ഡെപ്യൂട്ടി ചീഫ് നഴ്‌സായി പ്രവര്‍ത്തിച്ചിരുന്നു. മറ്റേണിറ്റി, വര്‍ക്ക്‌ഫോഴ്‌സ്, കുട്ടികള്‍ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് ഈ ഘട്ടത്തില്‍ പ്രവര്‍ത്തിച്ചത്. 1941 മുതല്‍ 1948 മുതല്‍ ആദ്യത്തെ ചീഫ് നഴ്‌സിംഗ് ഓഫീസറായി സേവനം നല്‍കിയത് ഡെയിം കാതറീന്‍ വാട്ടാണ്. ഇതിന് ശേഷം ഒന്‍പത് സ്ത്രീകളാണ് ഈ സ്ഥാനത്ത് എത്തിയത്.

ബാത്തിലെ റോയല്‍ യുണൈറ്റഡ് ഹോസ്പിറ്റലില്‍ നിന്നും റെസ്പിറേറ്ററി മെഡിസിന്‍ & ന്യൂറോളജിയിലാണ് ബര്‍ടണ്‍ തന്റെ കരിയര്‍ ആരംഭിക്കുന്നത്. വെയില്‍സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും നഴ്‌സ് ട്രെയിനിംഗ് പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ഇത്. യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടന്‍ ഹോസ്പിറ്റല്‍സ്, കിംഗ്സ്റ്റണ്‍ ഹോസ്പിറ്റല്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ്, ഫ്രിംലി ഹെല്‍ത്ത് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് എന്നിവിടങ്ങളിലായി 4000-ലേറെ നഴ്‌സുമാരുടെയും, മിഡ്‌വൈഫുമാരുടെയും, മറ്റ് ഹെല്‍ത്ത് പ്രൊഫഷണലുകളുടെയും ഉത്തരവാദിത്വം ഇദ്ദേഹത്തിനായിരുന്നു.

വിദേശ റിക്രൂട്ട്‌മെന്റിലൂടെ നഴ്‌സുമാരുടെ എണ്ണം 50,000 കൂട്ടിയതിന് ഗവണ്‍മെന്റിനെ സഹായിച്ചത് ബര്‍ട്ടനാണെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് അമാന്‍ഡ പ്രിച്ചാര്‍ഡ് പ്രശംസിക്കുന്നു. അതുകൊണ്ടു തന്നെ ബര്‍ട്ടന്റെ വരവ് വിദേശ നഴ്‌സുമാര്‍ക്കും ആഹ്ളാദം പകരുന്നതാണ്.

  • നെടുമ്പാശ്ശേരിയില്‍ അടിയന്തര ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യ എക്സപ്രസ് വിമാനത്തിന്റെ ടയറുകള്‍ പൊട്ടി; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
  • 'അഹങ്കാരം, ധാര്‍ഷ്ട്യം എന്നിവയ്ക്ക് ജനങ്ങള്‍ മറുപടി നല്‍കി'; സര്‍ക്കാരിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ്
  • രണ്ടാം പ്രതി മാര്‍ട്ടിന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ നീക്കം ചെയ്യണമെന്ന് അതിജീവിത, പരാതി നല്‍കി
  • ബോണ്ടി ബീച്ചിലെ കൂട്ടക്കൊല; ഭീകരന്റെ ഇന്ത്യന്‍ കുടുംബം ഞെട്ടലില്‍
  • യുകെ മലയാളികളെ നടുക്കിയ അരുംകൊല: മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ടിട്ട് മൂന്ന് വര്‍ഷം
  • മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസില്‍ കണ്ട് അതിജീവിത; ഉടന്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി
  • ഡല്‍ഹിയില്‍ തൂക്കുകയര്‍; ഇവിടെ കുറഞ്ഞ ശിക്ഷ!
  • ആസൂത്രണം ചെയ്തര്‍ പുറത്ത് പകല്‍വെളിച്ചത്തില്‍- മഞ്ജു വാര്യര്‍
  • 'നിയമത്തിന്റെ മുന്‍പില്‍ എല്ലാ പൗരന്മാരും തുല്യരല്ല എന്ന് തിരിച്ചറിയുന്നു: പ്രതികരണവുമായി അതിജീവിത
  • ഒരു മര്യാദയൊക്കെ വേണ്ടേ , പെന്‍ഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചിട്ട് വോട്ട് ചെയ്തില്ല ; ജനങ്ങള്‍ക്കെതിരെ എം എം മണി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions