പാലക്കാട് സ്വദേശിയായ വ്‌ളോഗറെ തമിഴ്‌നാട്ടില്‍ നിന്നെത്തിയ സ്ത്രീകള്‍ പഞ്ഞിക്കിട്ടു. സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചെന്ന് ആരോപിച്ചാണ് വ്‌ളോഗറെ സ്ത്രീകള്‍ കേരളത്തിലെത്തി കെട്ടിയിട്ട് തല്ലിയത്. തമിഴ്‌നാട് സേലത്ത് നിന്നെത്തിയ സ്ത്രീകളാണ് യുവാവിനെ കൈകാര്യം ചെയ്തത്.
മര്‍ദ്ദനമേറ്റ മുഹമ്മദ് അലി ജിന്നയെ പൊലീസ് സ്ഥലത്തെത്തിയാണ് കെട്ടഴിച്ചുവിട്ട് മോചിപ്പിച്ചത്. തുടര്‍ന്ന് മുഹമ്മദ് അലിയെ കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാവിലെയാണ് യുവാവിന് മര്‍ദ്ദനമേറ്റത്. നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ഇന്‍സ്റ്റാഗ്രാമില്‍ പ്രചരിപ്പിച്ചെന്നായിരുന്നു സ്ത്രീകള്‍ ആരോപിച്ചത്. അട്ടപ്പാടിയില്‍ ടെക്‌സ്റ്റൈല്‍ ഷോപ്പ് നടത്തി വരികയായിരുന്നു മര്‍ദ്ദനമേറ്റ മുഹമ്മദ് അലി ജിന്ന. ഇയാള്‍ അട്ടപ്പാടി ചന്തക്കട സ്വദേശിയാണ്.
മര്‍ദ്ദിച്ച സ്ത്രീകള്‍ക്കെതിരെയും മര്‍ദ്ദനമേറ്റ മുഹമ്മദ് അലി ജിന്നയ്‌ക്കെതിരെയും അഗളി പൊലീസ് കോസെടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.