നാട്ടുവാര്‍ത്തകള്‍

പാരിസ് ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍ ഷൂട്ടിങ് താരം മനു ഭാകറിലൂടെ

പാരിസ്: പാരിസ് ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍. 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ ഷൂട്ടിങ് ഫൈനലില്‍ മനു ഭാകറാണ് ഇന്ത്യയ്ക്കായി വെങ്കല മെഡല്‍ വെടിവച്ചിട്ടത്. ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് മനു ഭാകര്‍. ആദ്യ ഷോട്ടില്‍ തന്നെ രണ്ടാം സ്ഥാനത്തെത്താന്‍ മനുവിനു സാധിച്ചിരുന്നു. ഫൈനല്‍ പോരാട്ടത്തില്‍ നാലു താരങ്ങള്‍ പുറത്തായി നാലു പേര്‍ മാത്രം ബാക്കിയായപ്പോള്‍ ഒന്നാം സ്ഥാനത്തെത്താന്‍ മനുവിന് 1.3 പോയിന്റുകള്‍ കൂടി മതിയായിരുന്നു. എന്നാല്‍ അവസാന അവസരങ്ങളില്‍ താരം വെങ്കല മെഡലിലേക്കെത്തുകയായിരുന്നു.

0.1 പോയിന്റ് വ്യത്യാസത്തിലാണ് മനുവിന് വെള്ളി നഷ്ടമായത്. ദക്ഷിണ കൊറിയന്‍ താരങ്ങള്‍ക്കാണ് ഈയിനത്തില്‍ സ്വര്‍ണവും വെള്ളിയും. ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ അഞ്ചാം ഒളിമ്പിക്സ് മെഡലാണിത്. 2012 ലണ്ടന്‍ ഒളിമ്പിക്സില്‍ വിജയ് കുമാറാണ് ഇന്ത്യയ്ക്കായി അവസാനമായി ഷൂട്ടിങ് മെഡല്‍ നേടിയത്.

ടോക്കിയോ ഒളിമ്പിക്സില്‍ പിസ്റ്റല്‍ തകരാറിലായതിനെ തുടര്‍ന്ന് മനു ഭാകറിനു മത്സരിക്കാര്‍ സാധിച്ചിരുന്നില്ല. 2022 ഏഷ്യര്‍ ഗെയിംസില്‍ മനു ഭാകര്‍ 25 മീറ്റര്‍ പിസ്റ്റല്‍ ടീമിനത്തില്‍ സ്വര്‍ണം നേടിയിരുന്നു.

കഴിഞ്ഞ വര്‍ഷം നടന്ന ലോക ചാംപ്യന്‍ഷിപ്പിലും 25 മീറ്റര്‍ പിസ്റ്റല്‍ ഇനത്തില്‍ സ്വര്‍ണം സ്വന്തമാക്കി. 25 മീറ്റര്‍ പിസ്റ്റല്‍, 10 മീറ്റര്‍ പിസ്റ്റല്‍ ടീമിനങ്ങളിലും മനു ഭാകര്‍ ഇന്ത്യയ്ക്കായി മത്സരിക്കാനിറങ്ങും. മനു ഭാകറിന്റെ മെഡല്‍ നേട്ടത്തെ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അഭിനന്ദിച്ചു.

  • പരാതിപ്പെട്ടത് എന്റെ തെറ്റ്, അന്നേ ആത്മഹത്യ ചെയ്യണമായിരുന്നു; വൈകാരിക കുറിപ്പുമായി അതിജീവിത
  • ശബരിമല സ്വര്‍ണക്കൊള്ള: സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയും ഗോവര്‍ധനും അറസ്റ്റില്‍
  • നാണം കെട്ടു; പോറ്റിയെ കേറ്റിയേ... പാരഡി ഗാനത്തില്‍ യൂ ടേണടിച്ച് സര്‍ക്കാര്‍; പുതിയ കേസും തുടര്‍നടപടികളും വേണ്ടെന്ന് പൊലീസിന് നിര്‍ദേശം
  • നെടുമ്പാശ്ശേരിയില്‍ അടിയന്തര ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യ എക്സപ്രസ് വിമാനത്തിന്റെ ടയറുകള്‍ പൊട്ടി; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
  • 'അഹങ്കാരം, ധാര്‍ഷ്ട്യം എന്നിവയ്ക്ക് ജനങ്ങള്‍ മറുപടി നല്‍കി'; സര്‍ക്കാരിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ്
  • രണ്ടാം പ്രതി മാര്‍ട്ടിന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ നീക്കം ചെയ്യണമെന്ന് അതിജീവിത, പരാതി നല്‍കി
  • ബോണ്ടി ബീച്ചിലെ കൂട്ടക്കൊല; ഭീകരന്റെ ഇന്ത്യന്‍ കുടുംബം ഞെട്ടലില്‍
  • യുകെ മലയാളികളെ നടുക്കിയ അരുംകൊല: മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ടിട്ട് മൂന്ന് വര്‍ഷം
  • മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസില്‍ കണ്ട് അതിജീവിത; ഉടന്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി
  • ഡല്‍ഹിയില്‍ തൂക്കുകയര്‍; ഇവിടെ കുറഞ്ഞ ശിക്ഷ!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions