ശ്രീജേഷിന് മുന്നില്‍ മുട്ടുമടക്കി ബ്രിട്ടന്‍; ഒളിമ്പിക്സ് ഹോക്കിയില്‍ ഇന്ത്യ സെമിയില്‍
പി ആര്‍ ശ്രീജിഷ് എന്ന മലയാളി ഗോള്‍കീപ്പര്‍ പോസ്റ്റിനു കീഴെ പാറപോലെ ഉറച്ചു നിന്നതോടെ ബ്രിട്ടീഷ് താരങ്ങള്‍ മുട്ടുമടക്കി. ഒളിമ്പിക്സ് ഹോക്കിയില്‍ ഇന്ത്യ സെമിയില്‍ എത്തി.തന്റെ അവസാന ഒളിമ്പിക്സ് ടൂര്‍ണമെന്റ് കളിക്കുന്ന ശ്രീജേഷിന്റെ അസാധ്യ മികവില്‍ ഇന്ത്യ ബ്രിട്ടനെ തകര്‍ത്തെറിഞ്ഞ് സെമിഫൈനലിന് യോഗ്യത നേടി.
നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടിയ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഇന്ത്യ ജയിച്ചുകയറിയത്. ഹോക്കിയില്‍ മികച്ച ടീമുകളില്‍ ഒന്നായ ബ്രിട്ടന്‍ ഇന്ത്യക്ക് എതിരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത് . ആക്രമണ മത്സരം കളിക്കുന്ന ടീമിന് എതിരെ ഇന്ത്യ പ്രതിരോധ സമീപനം സ്വീകരിച്ചാണ് കളിച്ചത്.
അതിനാല്‍ തന്നെ മലയാളി ഗോള്‍കീപ്പര്‍ ശ്രീജേഷിന് പിടിപ്പത് പണി ആയിരുന്നു ഉണ്ടായിരുന്നത്. അതെല്ലാം ഭംഗി ആയി ചെയ്ത താരം പെനാല്‍റ്റിയില്‍ ഇന്ത്യക്ക് രക്ഷകനായി. ഇന്ത്യ തങ്ങള്‍ക്ക് കിട്ടിയ 4 അവസരങ്ങളും ഗോള്‍ ആക്കിയപ്പോള്‍ ബ്രിട്ടന് രണ്ടെണ്ണം മാത്രമാണ് ലക്ഷ്യത്തില്‍ എത്തിക്കാന്‍ സാധിച്ചത്. അതിലെ ബ്രിട്ടന്റെ അവസാന കിക്ക് ശ്രീജേഷ് സേവ് ചെയ്ത രീതി ലോകോത്തരമായിരുന്നു.
സെമിഫൈനലില്‍ അര്‍ജന്റീനയോ ജര്‍മനിയോ ആയിരിക്കും ഇന്ത്യയുടെ എതിരാളികള്‍.