Don't Miss

കൊല്ലത്തു റിട്ട. എഞ്ചിനീയറുടെ മരണം വണ്ടിയിടിപ്പിച്ചുള്ള ക്വട്ടേഷന്‍ കൊല; പിന്നില്‍ ബാങ്ക് വനിതാ മാനേജര്‍

കൊല്ലം: കാറിടിച്ച് കൊല്ലത്ത് സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചത് ക്വട്ടേഷന്‍ കൊലപാതകമെന്നു പൊലീസ്. സ്വകാര്യ ബാങ്കിലെ വനിത ബ്രാഞ്ച് മാനേജരായ സരിതയാണു പണം തട്ടിയെടുക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതിന്നു പോലീസ് വ്യക്തമാക്കി. സരിതയും ക്വട്ടേഷന്‍ ഏറ്റെടുത്ത അനിമോനും കസ്റ്റഡിയിലായി. ബിഎസ്എന്‍എല്‍ റിട്ട. ഡിവിഷനല്‍ എഞ്ചിനീയറായ സി.പാപ്പച്ചന്‍ മേയ് 26നാണ് മരിച്ചത്. പാപ്പച്ചന്റെ മരണം റോഡ് അപകടമാണെന്ന നിഗമനത്തില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ ഒരുങ്ങുമ്പോഴാണു ഞെട്ടിക്കുന്ന വസ്തുതകള്‍ പുറത്തുവന്നത്. സിസിടിവി ദൃശ്യങ്ങളില്‍ കാര്‍ പാപ്പച്ചന്റെ സൈക്കിള്‍ ഇടിച്ചുതെറിപ്പിക്കുന്നുണ്ട്.

76 ലക്ഷം രൂപയാണ് പാപ്പച്ചന്റെ ബാങ്ക് അക്കൗണ്ടില്‍ സ്ഥിരനിക്ഷേപമായി ഉണ്ടായിരുന്നത്. ഇതില്‍ 40 ലക്ഷം രൂപ സരിത വകമാറ്റി ചെലവഴിച്ചത് പാപ്പച്ചന്‍ അറിഞ്ഞതോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. സരിതയും മറ്റൊരു ബാങ്ക് ഉദ്യോഗസ്ഥനായ അനൂപും ചേര്‍ന്നാണ് കൊല്ലം നഗരത്തില്‍ താമസിക്കുന്ന അനിമോന്‍ എന്നു പറയുന്നയാള്‍ക്ക് 15 ലക്ഷം രൂപയുടെ ക്വട്ടേഷന്‍ നല്‍കിയത്. പ്രശ്നപരിഹാരത്തിനായി പാപ്പച്ചനെ വിളിച്ചുവരുത്തുകയും കാറിടിപ്പിച്ചു കൊല്ലുകയുമായിരുന്നു എന്ന് പോലീസ് പറയുന്നു.

വിരമിക്കല്‍ ആനുകൂല്യമായി കിട്ടിയ പണം സ്വകാര്യ ബാങ്കില്‍ സ്ഥിരനിക്ഷേപമായി ഇട്ടിരുന്ന പാപ്പച്ചന്‍ ബാങ്കിലെ ജീവനക്കാരുമായി നല്ല ബന്ധത്തിലായിരുന്നു. എന്നാല്‍ പാപ്പച്ചന്‍ കുടുംബവുമായി നല്ല ബന്ധത്തിലല്ല എന്ന വിവരം സരിതയ്ക്ക് അടക്കമുള്ളവര്‍ക്ക് അറിയാമായിരുന്നു.

പാപ്പച്ചന്‍ മരിച്ചാല്‍ തുക ചോദിച്ച് ആരും വരില്ലെന്നും വ്യക്തമായി മനസ്സിലാക്കിയാണു സരിത പദ്ധതികള്‍ ആസൂത്രണം ചെയ്തത്. അനിമോന്‍ വാടകയ്‌ക്കെടുത്ത കാര്‍ പാപ്പച്ചന്‍ ഓടിച്ച സൈക്കിളിലേക്ക് ഇടിച്ചു കയറ്റിയാണ് അപകടം ഉണ്ടാക്കിയത്. ആശ്രാമം മൈതാനത്തിനു തൊട്ടടുത്ത ഇടവഴിയില്‍ ആയിരുന്നു അപകടം. സ്ഥിരമായി സൈക്കിള്‍ മാത്രം ഉപയോഗിച്ചിരുന്ന ആളാണു പാപ്പച്ചന്‍. ഇത് മനസിലാക്കിയായിരുന്നു കൊല.

  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  • യുകെ സര്‍ക്കാരിന്റെ 2കോടിയുടെ സ്‌കോളര്‍ഷിപ്പ് സ്വന്തമാക്കി കണ്ണൂരുകാരി മഞ്ജിമ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions