ഡബ്ലിന്‍: അയര്‍ലന്‍ഡിലെ മയോയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നഴ്സ് മരിച്ചു. കൂത്താട്ടുകുളം പാലക്കുഴ സ്വദേശിനി ലിസി സാജു (59) ആണ് മരിച്ചത്. കാറില്‍ ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് അടക്കം ആറുപേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം.
എല്ലാവരും ആശുപത്രിയില്‍ ചികിത്സയിലാണ്. മയോയിലെ ന്യൂപോര്‍ട്ടില്‍ വച്ചാണ് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ ഈ അപകടം സംഭവിച്ചത്. അപകടത്തില്‍ രണ്ടു വാഹനങ്ങളിലായി യാത്ര ചെയ്ത ആറു പേര്‍ക്കാണ് പരിക്കേറ്റത്.
കൗണ്ടി കില്‍ഡെയറില്‍ താമസിക്കുന്ന ലിസി റോസ്‌കോമണ്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ നഴ്‌സായിരുന്നു. കാറിലൊപ്പമുണ്ടായിരുന്ന ഭര്‍ത്താവിനെ പരിക്കുകളോടെ മയോ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദമ്പതികളുടെ മക്കള്‍ എഡ്വിന്‍, ദിവ്യ.