പശ്‌ചിമ ബംഗാളില്‍ 31 കാരിയായ യുവ ഡോക്ടര്‍ കൊല്ലപ്പെട്ടത് അതിക്രൂരമായി. ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പി ജി ട്രെയിനി ഡോക്ടറുടെ ശരീരത്തില്‍ നിരവധി മുറിവുകളുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
കണ്ണില്‍ നിന്നും വായില്‍ നിന്നും സ്വകാര്യഭാഗങ്ങളില്‍ നിന്നടക്കം രക്തം ഒഴുകുന്ന നിലയിലായിരുന്നു മൃതദേഹം. ഇടത് കാല്‍, വയര്‍, കഴുത്ത്, വലതുകൈ, മോതിരവിരല്‍, ചുണ്ട് എന്നിവിടങ്ങളിലെല്ലാം മുറിവുകളുണ്ടായിരുന്നു. കഴുത്തിലെ എല്ല് പൊട്ടിയ നിലയിലാണ്. ഇത് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ സംഭവിച്ചതാകാമെന്നും മരണ കാരണമായിട്ടുണ്ടാകാമെന്നുമാണ് പൊലീസിന്റെ കണക്കുകൂട്ടല്‍.
ചെസ്റ്റ് മെഡിസിന്‍ വിഭാഗത്തിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്ന ഇവര്‍ വ്യാഴാഴ്ച രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു. ഡ്യൂട്ടിക്കിടെ വിശ്രമത്തിനായി സെമിനാര്‍ റൂമിലേക്ക് പോയ ഡോക്റ്ററെ വെള്ളിയാഴ്ചയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഡോക്ടറുടെ മരണവുമായി ബന്ധപ്പെട്ട് പശ്ചിമബംഗാളില്‍ വ്യാപക പ്രതിഷേധം നടക്കുകയാണ്.
പ്രതി കൊലപാതകത്തിന് ശേഷം വസ്ത്രങ്ങള്‍ അലക്കിയതായി പൊലീസ് പറഞ്ഞു. നിര്‍ണായക തെളിവായ പ്രതിയുടെ ഷൂസ് പൊലീസ് കണ്ടെത്തി.
പ്രതി സഞ്ജയ് റോയ് അശ്ലീല വീഡിയോകള്‍ സ്ഥിരമായി കണ്ടിരുന്നു. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് നിരവധി അശ്ലീല വീഡിയോകളും കണ്ടെത്തി. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.