നാട്ടുവാര്‍ത്തകള്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിയമനടപടിക്ക് ശുപാര്‍ശയുള്ള ഭാഗവും മുക്കി

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ലൈംഗിക അതിക്രമത്തിനും ചൂഷണത്തിനും എതിരെ നിയമനടപടിക്ക് ശുപാര്‍ശ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്. ഐപിസി 354 പ്രകാരം സ്ത്രീത്വത്തിനെ അപമാനിച്ചതില്‍ കേസെടുക്കാമെന്ന ശുപാര്‍ശയുള്ളത് പുറത്ത് വിടാതിരുന്ന ഭാഗത്ത്. സ്വകാര്യത കണക്കിലെടുത്ത് പുറത്തുവിടാതിരുന്ന പേജുകളില്‍ ഈ ശുപാര്‍ശയും ഉണ്ടായിരുന്നതായിട്ടാണ് വിവരം. എന്നാല്‍ മൊഴി പ്രസിദ്ധീകരിച്ചാലേ കേസെടുക്കാനാകൂ എന്നാണ് സര്‍ക്കാരിന്റെ നിലപാട്. മൊഴി നല്‍കിയ ചില നടിമാര്‍ സ്‌ക്രീന്‍ ഷോട്ടുകളും റെക്കോഡുകളും ചാറ്റുകളും അടക്കം ഹാജരാക്കിയിരുന്നു. നിയമ നടപടി എടുത്താല്‍ പല വിഗ്രഹങ്ങളും ഉടയും. ഇതില്‍ സര്‍ക്കാരിനും താല്‍പ്പര്യമില്ല

വിദേശഷോകളുടെ പേരിലും ലൈംഗികചൂഷണം ഉണ്ടായതായിട്ടാണ് മൊഴി. സംഭവത്തില്‍ നേരത്തേ കേസെടുക്കാനാകില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. നാല് വര്‍ഷം മുമ്പ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി. ഒരു വ്യക്തിയെ കുറിച്ചോ അതിക്രമം നടന്ന സ്ഥലമോ സാഹചര്യമോ റിപ്പോര്‍ട്ടിലില്ലെന്ന് വിലയിരുത്തിയാണ് റിപ്പോര്‍ട്ട് നല്‍കിയത്. അതേസമയം പരാതിക്കാരിയോ പ്രത്യേക വ്യക്തികളുടെ പേരുകളോ ഇല്ലാത്ത സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ കേസെടുക്കാനാകില്ലെന്ന നിലപാടാണ് സര്‍ക്കാരിനും.

പകരം സിനിമ നയ രൂപീകരണത്തിന് കണ്‍സള്‍ട്ടന്‍സി ഉണ്ടാക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. ഇതിനായി സാംസ്‌ക്കാരിക വകുപ്പ് ഒരുകോടി രൂപ ചലച്ചിത്ര വികസന കോര്‍പ്പറേഷന് അനുവദിച്ചിരിക്കുന്നതായിട്ടാണ് വിവരം. ഈ മാസം അഞ്ചിനാണ് ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ എംഡി മന്ത്രി സജി ചെറിയാനു ഇതുസംബന്ധിച്ച കത്ത് നല്‍കിയത്. തുടര്‍ന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ തുക അനുവദിച്ചു.

മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിച്ച് വിവരങ്ങള്‍ ശേഖരിക്കാനാണ് കണ്‍സള്‍ട്ടന്‍സി. കേസെടുത്തില്ലെങ്കിലും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമപരമായ തുടര്‍ നടപടികള്‍ ഒന്നും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെങ്കിലും സിനിമ മേഖലയിലും പൊതുസമൂഹത്തിലും വലിയ ചര്‍ച്ചകള്‍ക്കാണ് റിപ്പോര്‍ട്ട് തുടക്കം ഇട്ടിരിക്കുന്നത്. ചലച്ചിത്ര മേഖലയിലെ നീതി നിഷേധങ്ങള്‍ തടയാന്‍ സ്വതന്ത സംവിധാനം വേണം എന്നതടക്കം നിര്‍ദേശങ്ങള്‍ അവഗണിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞേക്കില്ല.

സ്ത്രീകള്‍ക്ക് യാതൊരു സുരക്ഷയും ഇല്ലാത്തയിടമാണ് മലയാള സിനിമയെന്ന് അക്കമിട്ട് നിരത്തുന്ന വിവരങ്ങളാണ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ ഓരോ വരികളിലൂടെയും പുറത്തു വരുന്നത്.

ഒരു സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുന്‍പുള്ള കരാറില്‍ പറയാത്ത കാര്യങ്ങള്‍ ചിത്രീകരണ വേളയില്‍ അഭിനേത്രികള്‍ക്ക് ചെയ്യേണ്ടി വരുന്നുണ്ടെന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പറയുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ 170ാംമത്തെ പേജിലെ 328ാംമത്തെ പാരഗ്രാഫിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്. പ്രതിഫലം അടക്കമുള്ള കാര്യങ്ങള്‍ കരാറില്‍ പറയാറില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നു.

നഗ്നത എത്രത്തോളം പ്രദര്‍ശിപ്പിക്കണം എന്ന കാര്യം സംബന്ധിച്ച ഒരു മുന്നറിയിപ്പും കരാറില്‍ ലഭിച്ചിട്ടില്ലെന്നാണ് ഒരു നടി ഹേമ കമ്മിറ്റിയോട് പറഞ്ഞിരിക്കുന്നത്. വളരെ കുറച്ച് ശരീര ഭാഗങ്ങള്‍ മാത്രമെ കാണിക്കൂ എന്ന് പറഞ്ഞ് ഷൂട്ടിംഗ് ആരംഭിച്ച ശേഷം അണിയറക്കാര്‍ കൂടുതല്‍ ശരീര ഭാഗങ്ങള്‍ കാണിക്കാന്‍ ആവശ്യപ്പെടുന്നു.

ചിത്രീകരണം തുടങ്ങുമ്പോള്‍ ലിപ് ലോക്ക് സീനുകളില്‍ വരെ അഭിനയിക്കാന്‍ ആവശ്യപ്പെടുന്നുവെന്നും ഈ നടി വെളിപ്പെടുത്തിയിരിക്കുന്നു. പുറക് വശമെ കാണിക്കൂ എന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ കരാറില്‍ പറയുന്നതിനെക്കാള്‍ കൂടുതല്‍ നഗ്നത പ്രദര്‍ശിപ്പിക്കാന്‍ ആവശ്യപ്പെട്ടു. ഒടുവില്‍ ഷൂട്ടിംഗ് അവസാനിപ്പിച്ച് സെറ്റില്‍ നിന്നും പുറത്തേക്ക് പേകേണ്ട അവസ്ഥയാണ് നടിയ്ക്ക് ഉണ്ടായിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

  • പണം കൊടുത്താണ് സ്വര്‍ണം വാങ്ങിയതെന്ന് അറസ്റ്റിലായ ഗോവര്‍ധന്‍, ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കോടികള്‍ കൈമാറിയെന്ന് മൊഴി
  • നടന്നത് ലൈംഗിക സ്വഭാവത്തോടെയുള്ള കുറ്റകരമായ ബലപ്രയോഗം; പി ടി കുഞ്ഞുമുഹമ്മദിനെതിരെ ഗുരുതര കണ്ടെത്തലുമായി പൊലീസ്
  • പരാതിപ്പെട്ടത് എന്റെ തെറ്റ്, അന്നേ ആത്മഹത്യ ചെയ്യണമായിരുന്നു; വൈകാരിക കുറിപ്പുമായി അതിജീവിത
  • ശബരിമല സ്വര്‍ണക്കൊള്ള: സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയും ഗോവര്‍ധനും അറസ്റ്റില്‍
  • നാണം കെട്ടു; പോറ്റിയെ കേറ്റിയേ... പാരഡി ഗാനത്തില്‍ യൂ ടേണടിച്ച് സര്‍ക്കാര്‍; പുതിയ കേസും തുടര്‍നടപടികളും വേണ്ടെന്ന് പൊലീസിന് നിര്‍ദേശം
  • നെടുമ്പാശ്ശേരിയില്‍ അടിയന്തര ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യ എക്സപ്രസ് വിമാനത്തിന്റെ ടയറുകള്‍ പൊട്ടി; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
  • 'അഹങ്കാരം, ധാര്‍ഷ്ട്യം എന്നിവയ്ക്ക് ജനങ്ങള്‍ മറുപടി നല്‍കി'; സര്‍ക്കാരിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ്
  • രണ്ടാം പ്രതി മാര്‍ട്ടിന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ നീക്കം ചെയ്യണമെന്ന് അതിജീവിത, പരാതി നല്‍കി
  • ബോണ്ടി ബീച്ചിലെ കൂട്ടക്കൊല; ഭീകരന്റെ ഇന്ത്യന്‍ കുടുംബം ഞെട്ടലില്‍
  • യുകെ മലയാളികളെ നടുക്കിയ അരുംകൊല: മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ടിട്ട് മൂന്ന് വര്‍ഷം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions