നാണംകെട്ട് സിദ്ദിഖിന്റേയും രഞ്ജിത്തിന്റേയും രാജി; വിഗ്രഹങ്ങള്‍ ഉടഞ്ഞു തുടങ്ങി
ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലിന്റെ ഭാഗമായി മലയാള സിനിമയില്‍ 'സ്ഫോടന പരമ്പര'. ഇതുവരെ പൊതിഞ്ഞുമൂടി നടന്ന പല അപ്രിയ സത്യങ്ങളും പുറത്തായതോടെ താര വിഗ്രഹങ്ങള്‍ ഒന്നൊന്നായി ഉടഞ്ഞു തുടങ്ങി. സിനിമാ രംഗത്തെ വനിതകള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി രംഗത്തു വരുമെന്നാണ് സൂചന. അതോടെ കൂടുതല്‍ വിഗ്രഹങ്ങള്‍ ഉടയും.
ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിന് പിന്നാലെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് സംവിധായകന്‍ രഞ്ജിത്തും യുവ നടി രേവതി സമ്പത്ത് ഉയര്‍ത്തിയ ലൈംഗിക പീഡന ആരോപണത്തില്‍ 'അമ്മ' ജനറല്‍ സെക്രട്ടറി സിദ്ദിഖും രാജിവച്ചു. സ്ഥാനമേറ്റു ഒന്നരമാസത്തിനുശേഷമാണ് മുഖം നഷ്ടപ്പെട്ടു സിദ്ദിഖിന് രാജിവയ്‌ക്കേണ്ടിവന്നത്. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ സ്വമേധയാ രാജി വെക്കുന്നു എന്നാണ് സിദ്ദിഖ് പ്രസിഡന്റ മോഹന്‍ലാലിന് അയച്ച കത്തിലുളളത്. സിദ്ദിഖ് ലൈംഗികമായി ഉപദ്രവിച്ചെന്നു യുവനടി രേവതി സമ്പത്ത് ആരോപിച്ചിരുന്നു. പല സുഹൃത്തുക്കള്‍ക്കും സിദ്ദിഖില്‍ നിന്ന് ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു.
പ്ലസ് ടു കഴിഞ്ഞ സമയത്ത് സമൂഹമാധ്യമം വഴി സിദ്ദീഖ് ബന്ധപ്പെട്ടിരുന്നു. പിന്നീട് സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞ് മസ്‌കറ്റ് ഹോട്ടലില്‍ ചര്‍ച്ചയ്ക്കു വിളിച്ചു. അന്ന് എനിക്ക് 21 വയസ്സാണ്. അയാളെന്നെ പൂട്ടിയിട്ടു. അവിടെനിന്നു രക്ഷപ്പെടുകയുമായിരുന്നു- നടി പറഞ്ഞു. 2019 ല്‍ തന്നെ ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ടെന്നും സിനിമയില്‍നിന്നു മാറ്റിനിര്‍ത്തിയതിനാല്‍ ഇപ്പോള്‍ ഒന്നും നഷ്ടപ്പെടാനില്ലാത്തതുകൊണ്ടാണു സധൈര്യം തുറന്നുപറയുന്നതെന്നും നടി വിശദീകരിച്ചു.
ഇത് കൂടാതെ നടന്‍ റിയാസ് ഖാനില്‍ നിന്നും മോശം അനുഭവം ഉണ്ടായെന്ന് യുവ നടി രേവതി സമ്പത്ത് വെളിപ്പെടുത്തി. ഫോണില്‍ റിയാസ് ഖാന്‍ അശ്ലീലം പറഞ്ഞുവെന്ന് നടി വ്യക്തമാക്കി. തനിക്ക് താല്പര്യം ഇല്ലെങ്കില്‍ വേറെ പെണ്‍കുട്ടികളെ ഒപ്പിച്ചുതരൂ എന്നായിരുന്നു നടന്‍ തന്നോട് പറഞ്ഞതെന്നും ഇതുപോലെ ഒരുപാട് അനുഭവങ്ങളാണ് താന്‍ പലരില്‍ നിന്നും നേരിട്ടിട്ടുള്ളതെന്നും രേവതി സമ്പത്ത് കൂട്ടിച്ചേര്‍ത്തു.
പുള്ളി എന്നോട് 'നിങ്ങള്‍ക്ക് സെക്‌സ് ഇഷ്ടമാണോ, അത് ചെയ്യാറുണ്ടോ, ഏത് പൊസിഷനാണ് ഇഷ്ടം. എന്നിങ്ങനെ വളരെ മ്ലേച്ഛമായിട്ടാണ് സംസാരിച്ചത്. എന്റെ പ്രായത്തിലുള്ളൊരു കുട്ടി അയാള്‍ക്ക് അന്നുണ്ട്. നിങ്ങള്‍ക്ക് ഇഷ്ടമില്ലെങ്കില്‍ കുഴപ്പമില്ല. ഞാന്‍ ഒന്‍പത് ദിവസം കൊച്ചിയിലുണ്ട്. നിങ്ങളുടെ സുഹൃത്ത് ഗ്യാങ്ങില്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഒപ്പിച്ച് തരുമോ എന്ന് വരെ ചോദിച്ചിരുന്നു. എന്റെ അനുവാദമില്ലാതെ ശിവ എന്ന ഫോട്ടോഗ്രാഫറാണ് എന്റെ നമ്പര്‍ റിയാസ് ഖാന് കൊടുക്കുന്നത്. ശേഷം അദ്ദേഹം എന്നെ വിളിച്ചു. വളരെ മോശമായിട്ടാണ്‌സംസാരിച്ചത്. ഫോട്ടോഗ്രാഫറെ വിളിച്ചിട്ട് എന്റെ നമ്പര്‍ എന്തിനാണ് കൊടുത്തതെന്ന് ചോദിച്ച് ഞാന്‍ വഴക്ക് കൂടിയിരുന്നു.
തന്റെ പ്രായത്തിലുള്ള ഒരു കുട്ടി ആ നടന്റെ വീട്ടിലും ഉണ്ട് അത്ര ചെറിയ പ്രായത്തില്‍ ഇതൊക്കെ കേള്‍ക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നത് എന്ന് പോലും മനസ്സിലാകുന്നുണ്ടായിരുന്നില്ല. ഡിപ്രഷന്‍ സ്റ്റേജിലൂടെ വരെ കടന്നുപോകേണ്ടി വന്നിട്ടുണ്ട് ഇതിനെല്ലാം ഞാന്‍ വേസ്റ്റ് ചെയ്തത് എന്റെ വര്‍ഷങ്ങളായുള്ള എനര്‍ജി ആണെന്നും താന്‍ ഇതെല്ലം തുറന്നുപറഞ്ഞപ്പോള്‍ അതൊന്ന് കേള്‍ക്കാന്‍ പോലും ആരും ഉണ്ടായിരുന്നില്ലെന്നും രേവതി കൂട്ടിച്ചേര്‍ത്തു.
അതേസമയം നമ്മുടെയൊക്കെ സ്വപ്നത്തില്‍ ചവിട്ട് നിന്ന് മഹാനടനായ ആളുകളാണ് ഇവരൊക്കെ. ഇവരൊന്നും ഒന്നും ഡിസേര്‍വ് ചെയ്യുന്നില്ല അത്രയ്ക്കും ക്രിമിനല്‍ ആണ് അയാള്‍ അങ്ങിനെ പറയുന്നതില്‍ എനിക്ക് ഒരു മടിയും ഇല്ല രേവതി പറഞ്ഞു. നിരവധി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ വിളിച്ച് ചില ആളുകള്‍ക്ക് വഴങ്ങാന്‍ പറഞ്ഞതായും നടി പറഞ്ഞു. നിരവധി തവണ പരാതി നല്‍കിയെങ്കിലും കാര്യമുണ്ടായില്ല. ഒപ്പമുണ്ടെന്ന് സര്‍ക്കാര്‍ പറയുന്നതല്ലാതെ അതുകൊണ്ട് ഒരു ഗുണവുമില്ല. ഇവിടുത്തെ പോലീസുകാര്‍ ഇത്തരം കാര്യങ്ങളില്‍ സീറോയാണെന്നും നടി പറഞ്ഞു.
സത്യമെന്താണെന്നറിയാതെയാണു ചിലര്‍ തനിക്കെതിരെ ആക്രമണം നടത്തുന്നതെന്നാണ് സംവിധായകന്‍ രഞ്ജിത്ത് ന്യായീകരിച്ചത്. കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്ത അന്നു തൊട്ട് ഒരു സംഘം ആളുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഗൂഢാലോചനയാണ് ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിന്റെ രൂപത്തില്‍ പുറത്തുവന്നിരിക്കുന്നതെന്നും രഞ്ജിത്ത് പറഞ്ഞു.
ഒരു വ്യക്തി എന്ന നിലയില്‍ എനിക്ക് ഏറ്റിട്ടുള്ള വലിയ കളങ്കം മാറ്റാന്‍ എളുപ്പമല്ല. എന്നാല്‍ അത് സത്യമല്ലെന്ന് തെളിയിക്കേണ്ടത് എന്റെ ബാധ്യതയാണ്. തെറ്റുകാരനല്ലെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തിയേ പറ്റൂ. ഔദ്യോഗിക സ്ഥാനത്തിരുന്നല്ല നിയമ പോരാട്ടം നടത്തേണ്ടത് എന്നതിനാല്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം സ്ഥാനം രാജിവച്ചു. വീടിന്റെ സ്വകാര്യതയിലേക്ക് ഇരച്ചുകയറിയത് അനുവാദമില്ലാതെയാണ്. തനിക്ക് ഒരു മാധ്യമ ക്യാമറയേയും അഭിമുഖീകരിക്കേണ്ട കാര്യമില്ലെന്നും രഞ്ജിത്ത് പറഞ്ഞു.
ഗുരുതര വെളിപ്പെടുത്തലാണ്ബംഗാളി നടി ശ്രീലേഖ മിത്ര നടത്തിയത്. ‘പലേരി മാണിക്യം’ സിനിമയില്‍ അഭിനയിക്കാനെത്തിയ സമയത്ത് സംവിധായകന്‍ കൊച്ചിയിലെ ഹോട്ടലില്‍ വച്ച് മോശമായി പെരുമാറി എന്നാണ് ഏഷ്യാനെറ്റ് ന്യൂസിനോട് നടി വെളിപ്പെടുത്തിയത്.
'അമ്മ'യില്‍ ജഗദീഷ്, ജയന്‍ ചേര്‍ത്തല, അന്‍സിബ എന്നിവര്‍ ആരോപണ
വിധേയര്‍ക്കെതിരെ ശക്തമായി രംഗത്തുവന്നു കഴിഞ്ഞു. അടുത്ത ദിവസം 'അമ്മ'യുടെ അടിയന്തര എക്സിക്യൂട്ടീവ് പ്രസിഡന്റ് മോഹന്‍ലാല്‍ വിളിച്ചിട്ടുണ്ട്.