അസോസിയേഷന്‍

മാര്‍ മക്കറിയോസ് മെമ്മോറിയല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് ശനിയാഴ്ച

ന്യൂകാസില്‍ ബ്ലെയ്ഡണ്‍ ഓണ്‍ ടൈനിലെ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഒസിവൈഎം സംഘടിപ്പിക്കുന്ന ആദ്യ ക്രിക്കറ്റ് ടൂര്‍ണമെന്റ് മറ്റന്നാള്‍ 31-ാം തീയതി ശനിയാഴ്ച നടക്കും. നോര്‍ത്ത് ഇംഗ്ലണ്ടിലെയും സ്‌കോട്ട്ലന്‍ഡിലെയും ഓര്‍ത്തഡോക്‌സ് ചര്‍ച്ചുകളെ ഉള്‍പ്പെടുത്തി ബ്ലെയ്ഡണ്‍ ക്രിക്കറ്റ് ക്ലബ്ബില്‍ നടക്കുന്ന ടൂര്‍ണമെന്റ് രാവിലെ ഒന്‍പതു മണിക്കാണ് ആരംഭിക്കുക. മുന്‍ ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന എല്‍.എല്‍.ഡോ. തോമസ് മാര്‍ മക്കാറിയോസിന്റെ സ്മരണാര്‍ത്ഥമാണ് ഈ ടൂര്‍ണമെന്റ് നടത്തുന്നത്.

ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ ഈയിടെയാണ് ഈ ദേവാലയം കൂദാശ ചെയ്തത്. പള്ളിയുടെ ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ യൂത്ത് മൂവ്‌മെന്റ് (ഒസിവൈഎം) പ്രദേശത്തെ പള്ളികള്‍ തമ്മിലുള്ള ബന്ധം സമ്പന്നമാക്കുന്നതിനായിട്ടാണ് ഈ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.

ഒസിവൈഎം ന്യൂകാസില്‍ അംഗങ്ങള്‍ പള്ളി അംഗങ്ങള്‍ക്കായി മതപരവും സാമൂഹികവും വിനോദപരവുമായ നിരവധി പ്രവര്‍ത്തനങ്ങള്‍ സജീവമായി സംഘടിപ്പിച്ചു വരികയാണ്. ഒപ്പം ഫണ്ട് ശേഖരണ പ്രവര്‍ത്തനങ്ങളും പ്രദേശത്തെ പ്രാദേശിക കമ്മ്യൂണിറ്റികളെ പിന്തുണയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പതിവായി നടത്തുന്നുണ്ട്.


  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions