15 ഫ്‌ളാറ്റുകള്‍ വാടകയ്ക്ക് നല്‍കി ഇന്ത്യന്‍ വംശജനായ എംപി, പകുതിയും ഗുണനിലവാരമില്ലാത്തവ- വിവാദം
ജനപ്രതിനിധി ജനങ്ങള്‍ക്ക് മാതൃകയാകേണ്ട വ്യക്തി ആയിരിക്കണം . എന്നാല്‍ വാടകക്കാരെ ഒരു തരത്തില്‍ ചുഷണം ചെയ്യുന്ന പ്രവര്‍ത്തിയാണ് ഹൗസ് ഓഫ് കോമണ്‍സിലെ ഏറ്റവും വലിയ ലാന്‍ഡ് ലോര്‍ഡ് കൂടിയായ എംപി ജാസ് അത്വാള്‍ ചെയ്യുന്നത്.
കണക്കുകള്‍ പ്രകാരം ജാസ് അത്വാളിന് 15 ഓളം ഫ്‌ളാറ്റുകള്‍ വാടകയ്ക്ക് നല്‍കുന്നുണ്ട്. ഇവയില്‍ പകുതിയും വാടകക്കാര്‍ അസൗകര്യത്തിലാണ് ജീവിക്കുന്നത്. ഉറമ്പു ശല്യവും പൂപ്പലുമാണ് പ്രശ്‌നം. കുട്ടികളുടെ വസ്ത്രം വരെ ഉറമ്പു നശിപ്പിക്കുകയാണെന്ന് ഒരാള്‍ പ്രതികരിച്ചു. അറ്റകുറ്റപ്പണി വേണ്ട ഫ്‌ളാറ്റുകളാണ് എംപി വാടകയ്ക്ക് നല്‍കുന്നത്.
തന്റെ ഫ്‌ളാറ്റ് ഒരു ഏജന്‍സിയെയാണ് നോക്കാന്‍ ഏല്‍പ്പിച്ചതെന്നും തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിക്കുകയാണെന്നും ജാസ് അത്വാള്‍ പ്രതികരിച്ചു.
ലേബര്‍ പാര്‍ട്ടി തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ സ്വകാര്യ വാടകക്കാരോടുള്ള ചൂഷണവും വിവേചനവും തടയുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.
പബ്ലിക് രജിസ്‌റററില്‍ സെലക്ടീവ് പ്രോപ്പര്‍ട്ടി ലൈസന്‍സില്ലെന്നും കണ്ടെത്തി. ലേബര്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പത്രികയില്‍ വാടകക്കാരോട് ചൂഷണം ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും സ്വന്തം കാര്യം വന്നപ്പോള്‍ എംപി നിശബ്ദനായിരിക്കുകയാണ്.