നവജാത ശിശുവിനെ അമ്മയുടെ കാമുകന്‍ കൊലപ്പെടുത്തി വീട്ടുവളപ്പില്‍ കുഴിച്ചിട്ടു
ചേര്‍ത്തല: നവജാത ശിശുവിനെ അമ്മയുടെ കാമുകന്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി വീട്ടുവളപ്പില്‍ കുഴിച്ചിട്ടു. അമ്മയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. പള്ളിപ്പുറം പഞ്ചായത്ത് 17-ാം വാര്‍ഡില്‍ പല്ലുവേലി കായിപ്പുറം വീട്ടില്‍ ആശ മനോജ് (35), കാമുകന്‍ പല്ലുവേലി പണിക്കാശേരി റോഡില്‍ രാജേഷാലയത്തില്‍ രതീഷ് (38) എന്നിവരാണ് പിടിയിലായത്. രതീഷിന്റെ സാന്നിധ്യത്തില്‍ ഇയാളുടെ വീടിനോട് ചേര്‍ന്നുള്ള ശുചിമുറിയില്‍നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്.
ആശയുടെ അകന്ന ബന്ധുവാണ് രതീഷ്. ഇരുവരും വിവാഹിതരാണ്. ആശയ്ക്ക് രണ്ടു കുട്ടികളും രതീഷിന് ഒരു കുട്ടിയുമുണ്ട്. കോട്ടയം കല്ലറ മുണ്ടാര്‍ സ്വദേശിനിയായ ആശയെ പല്ലുവേലി സ്വദേശിയാണ് വിവാഹം കഴിച്ചിരിക്കുന്നത്. കഴിഞ്ഞ 26ന് ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ സിസേറിയനിലൂടെയാണ് ആശ ആണ്‍ കുഞ്ഞിനു ജന്മം നല്‍കിയത്. ഭര്‍ത്താവ് മനോജ് എന്ന പേരില്‍ രതീഷാണ് സഹായിയായി നിന്നിരുന്നത്. 31ന് രാവിലെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യമ്പോള്‍ കുട്ടി ആരോഗ്യവാനായിരുന്നെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
ഭര്‍തൃ വീട്ടിലായിരുന്ന ആശ ഗര്‍ഭിണിയാണെന്നറിഞ്ഞതു മുതല്‍ ആരോഗ്യ പ്രവര്‍ത്തകരുടെയും ആശാ വര്‍ക്കര്‍മാരുടെയും നിരീക്ഷണത്തിലായിരുന്നു. ആശുപത്രിയില്‍നിന്നു പ്രസവശേഷം വീട്ടിലെത്തിയ ആശയോട് ആശാ പ്രവര്‍ത്തക കുട്ടിയെ കാണാന്‍ ആവശ്യപ്പെട്ടതോടെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത്. പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞതോടെയാണ് വിവരം പുറത്തുവരാനിടയാക്കിയത്.
ആശാ പ്രവര്‍ത്തകയ്ക്ക് തോന്നിയ നേരിയ സംശയമാണ് പള്ളിപ്പുറത്തെ നാടിന് നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴിയാന്‍ വഴി തെളിച്ചത്. പള്ളിപ്പുറം പഞ്ചായത്ത് പതിനേഴാം വാര്‍ഡില്‍ കായിപ്പുറം വീട്ടില്‍ ആശാ മനോജ് ഗര്‍ഭിണിയാണെന്ന് അറിഞ്ഞതു മുതല്‍ വാര്‍ഡിലെ ആശാ പ്രവര്‍ത്തക എട്ടാം മാസം വരെ പരിചരണത്തിന് എത്തിയിരുന്നു. പ്രസവത്തെ തുടര്‍ന്ന് കുട്ടിയെ കാണാനും പരിചരണത്തിലുള്ള നിര്‍ദേശങ്ങള്‍ നല്‍കാനുമായി ആശാ പ്രവര്‍ത്തക വീട്ടിലെത്തെങ്കിലും കുട്ടിയെ കാണിക്കാന്‍ ആശ തയാറായില്ല.
ഇതു സംബന്ധിച്ച് ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കാതെ വന്നതോടെ ആശാ പ്രവര്‍ത്തകയ്ക്കും സംശയമായി. ഇവര്‍ വിവരം പഞ്ചായത്ത് ഭരണാധികാരികളെ അറിയിച്ചതോടെയാണ് പോലീസ് അന്വേഷണത്തിലേക്ക് എത്തിയത്. പോലീസ് വീട്ടിലെത്തി വിശദമായി ചോദിച്ചെങ്കിലും ആദ്യം സത്യം തുറന്നു പറയാന്‍ ആശാ തയാറായില്ല. കുട്ടി ഇവര്‍ക്ക് ഒപ്പം ഇല്ലെന്ന് വ്യക്തമായതോടെ കാമുകന്‍ രതീഷിലേക്ക് സംശയം നീണ്ടു. ഒറ്റപ്പുന്ന കവലയില്‍ പൂക്കട നടത്തുന്ന രതീഷിനെ പോലീസ് തന്ത്രപൂര്‍വം പിടികൂടി. സ്‌റ്റേഷനില്‍ എത്തി ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്തതോടെ സത്യം തുറന്നു പറയുകയായിരുന്നു.
ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ആയശേഷം കുട്ടിയെ ബിഗ് ഷോപ്പറിലാക്കി രതീഷിന് കൈമാറി എന്നായിരുന്നു ആശയുടെ മൊഴി. രതീഷിനെ കൂടുതല്‍ ചോദ്യം ചെയ്തതോടെ കുട്ടിയെ കൊലപ്പെടുത്തിയും മൃതദേഹം വീട്ടില്‍ ഒളിപ്പിച്ചെന്ന സുപ്രധാന വിവരം പോലീസില്‍ ലഭിച്ചു. സ്‌റ്റേഷനിലെ നടപടികള്‍ പൂര്‍ത്തീകരിച്ചശേഷം വൈകിട്ടോടെ ഇയാളെ വീട്ടിലെത്തിച്ചു മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവം അറിഞ്ഞ പ്രദേശവാസികളും തടിച്ചുകൂടി.
ആദ്യം കുട്ടിയ വളര്‍ത്താന്‍ വഴിയില്ലാത്തതിനാല്‍ കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്ക് നല്‍കിയെന്നായിരുന്നു പറഞ്ഞത്. പോലീസ് യുവതിയെ വീട്ടിലെത്തി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന കഥകള്‍ പുറത്തു വന്നത്. തുടര്‍ന്ന് കാമുകനായ രതീഷിനെ പിടികൂടുകയായിരുന്നു.
പള്ളിപ്പുറം ഒറ്റപ്പുന്ന കവലയില്‍ പൂക്കട നടത്തുന്ന രതീഷ് ഭാര്യ കടയിലേയ്ക്ക് പോയശേഷമാണ് കൊല നടത്തിയെന്നാണ് പോലീസ് നല്‍കുന്ന വിവരം. സംഭവം അറിഞ്ഞതോടെ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് തെളിവ് നശിപ്പിക്കാതിരിക്കാന്‍ വീടിന് പോലീസ് കാവലേര്‍പ്പെടുത്തി. വൈകിട്ട് ഏഴോടെ രതീഷിനെ വീട്ടിലെത്തിച്ച് ശുചിമുറിയില്‍നിന്നു മൃതദേഹം കണ്ടെത്തി പുറത്തെടുക്കുകയായിരുന്നു.
രാവിലെ വാര്‍ത്തകള്‍ പുറത്ത് വന്നതോടെ വീടിന്റെ മുന്നില്‍ കുഴിച്ചിട്ടിരുന്ന മൃതദേഹം ശുചിമുറയിലേക്ക് മാറ്റുകയായിരുന്നു. ഇത് പിന്നീട് കത്തിച്ചുകളയാനായിരുന്നു ശ്രമമെന്ന് പോലീസ് പറഞ്ഞു. ഫോറന്‍സിക് വിദഗ്ധരടക്കം സംഭവ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.