ചരമം

മകനെ സന്ദര്‍ശിക്കാനെത്തിയ പിതാവ് ഡെര്‍ബിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

മകനെയും കുടുംബത്തെയും സന്ദര്‍ശിക്കുവാനായി നാട്ടില്‍ നിന്നും എത്തിയ പിതാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് യു കെ യിലെ ഡെര്‍ബിയില്‍ അന്തരിച്ചു. ഇരിട്ടി കീഴ്പ്പള്ളി സ്വദേശിയും, തലശ്ശേരി സെഷന്‍സ് കോടതി റിട്ടേര്‍ഡ് സൂപ്രണ്ടുമായ വരിക്കമാക്കല്‍ സ്‌കറിയ (67) ആണ് നിര്യാതനായത്. റിട്ടേര്‍ഡ് അദ്ധ്യാപികയായ ഭാര്യ സിസിലിയോടൊപ്പം, ഡെര്‍ബിയില്‍ താമസിക്കുന്ന മകന്‍ സച്ചിന്‍ ബോസിന്റെ ഭവനം സന്ദര്‍ശിക്കുന്നതിനാട്ടാണ് സ്‌കറിയ എത്തിയത്.

ഒരു മാസം മുമ്പാണ് സച്ചിന്റെ മാതാപിതാക്കള്‍ യു കെ യില്‍ എത്തുന്നത്. മകന്റെ കുടുംബത്തോടൊപ്പം ഏറെ സന്തോഷകരമായി സ്‌കോട്‌ലാന്‍ഡടക്കം വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശനം നടത്തി കഴിഞ്ഞ ദിവസമാണ് ഡെര്‍ബിയില്‍ തിരിച്ചെത്തിയത്.

ഇന്നലെ വീട്ടില്‍ നിന്നും നടക്കുവാനായി പുറത്തേക്കു പോയ സ്‌കറിയ, തിരിച്ചു വരാന്‍ താമസിക്കുന്നതിനാല്‍ കുടുംബാംഗങ്ങള്‍ നടത്തിയ അന്വേഷണത്തിലാണ് വഴിയില്‍ ബോധരഹിതനായി വീണു കിടന്ന ഒരു ഏഷ്യക്കാരനെ ആംബുലന്‍സ് എത്തി ഹോസ്പിറ്റലിലേക്ക് മാറ്റിയ വിവരം അറിയുവാന്‍ കഴിഞ്ഞത്. ഹോസ്പിറ്റലില്‍ എത്തുമ്പോളാണ് തങ്ങളുടെ പിതാവ് മരണപ്പെട്ട ഹൃദയഭേദകമായ വിവരം സച്ചിനും കുടുംബവും അറിയുന്നത്.

മാതാപിതാക്കളെ തങ്ങളോടൊപ്പം കുറച്ചു കാലം താമസിപ്പിക്കുവാനുള്ള സച്ചിന്റെ അദമ്യമായ ആഗ്രഹവും, പേരക്കുട്ടികളോടൊപ്പം സമയം ചിലവഴിക്കുവാനുള്ള സ്‌കറിയായുടെ അഭിലാഷവുമാണ് ഇവിടെ വിധി കവര്‍ന്നെടുത്തത്. ഇന്നലെ ഹോസ്പിറ്റല്‍ ചാപ്ലിന്റെ നേതൃത്വത്തില്‍ പരേതനുവേണ്ടി പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ചിരുന്നു. മരണ വാര്‍ത്ത അറിഞ്ഞു ഫാ. ടോമി എടാട്ട് ഭവനം സന്ദര്‍ശിക്കുകയും, പരേതനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു.

അന്ത്യ ശുശ്രുഷകള്‍ നാട്ടില്‍ നടത്തി വെളിമാനം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി കുടുംബക്കല്ലറയില്‍ സംസ്‌കരിക്കുവാനാണ് കുടുംബാംഗങ്ങളുടെ തീരുമാനം. ഇന്നും നാളെയും അവധി ദിനങ്ങളായതിനാല്‍ ബോഡി നാട്ടിലെത്തിക്കുവാനുള്ള നടപടികള്‍ തിങ്കളാഴ്ച ആരംഭിക്കും.

സച്ചിന്‍ (യു കെ) സഫിന്‍ (യുഎ ഇ ) സാല്‍ബിന്‍ (ബാംഗ്ലൂര്‍) എന്നിവര്‍ മക്കളാണ്. ആര്യ (മരുമകള്‍) റിക്കി (കൊച്ചുമകന്‍).

  • ഓക്‌സ്‌ഫോര്‍ഡ് മലയാളിയുവാവ് ആശുപത്രി ഡ്യൂട്ടിയ്ക്കിടെ കുഴഞ്ഞു വീണ് മരിച്ചു
  • പ്രവാസി കേരള കോണ്‍ഗ്രസ് യുകെ ജനറല്‍ സെക്രട്ടറി ജിപ്‌സണ്‍ തോമസിന്റെ ഭാര്യാ മാതാവ് നിര്യാതയായി
  • കാന്‍സര്‍ ചികിത്സക്കായി നാട്ടില്‍ പോയ വെയില്‍സ് മലയാളി ചികിത്സയിലിരിക്കേ മരണമടഞ്ഞു
  • യുകെ മലയാളികള്‍ക്ക് വേദനയായി ഗ്ലോസ്റ്റര്‍ഷെയറിലെ ഷീനിന്റെ വിയോഗം
  • ജോസ് മാത്യുവിന് മലയാളി സമൂഹം ഇന്ന് വിട നല്‍കും; സംസ്‌കാര ചടങ്ങുകള്‍ ചൊവ്വാഴ്ച സെന്റ് ജോസഫ് കാത്തലിക്ക് ചര്‍ച്ചില്‍
  • അയര്‍ലന്‍ഡില്‍ മലയാളി കുളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു
  • ലണ്ടനിലെ സോളിസിറ്റര്‍ പോള്‍ ജോണിന്റെ മാതാവ് നിര്യാതയായി
  • ചെറുതോണിയില്‍ സ്‌കൂള്‍ ബസ് കയറി പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
  • അനീനയുടെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലേക്ക്; ബുധനാഴ്ച സംസ്‌കാരം
  • പീറ്റര്‍ബറോയില്‍ കുഴഞ്ഞു വീണ് മരിച്ച മേരി പൗലോസിന്റെ പൊതുദര്‍ശനം ഇന്ന്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions