നാട്ടുവാര്‍ത്തകള്‍

വിവാഹത്തിന് മുമ്പ് കാണാതായ വരനെ തേടി പ്രത്യേക അന്വേഷണ സംഘം

വിവാഹത്തിന് മുമ്പ് പള്ളിപ്പുറത്ത് യുവാവിനെ കാണാതായ സംഭവം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. മലപ്പുറം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

പള്ളിപ്പുറം സ്വദേശി വിഷ്ണുജിത്തിനെ സെപ്റ്റംബര്‍ നാലിനാണ് കാണാതായത്. അന്നേദിവസം രാത്രി 8.10 ന് വിഷ്ണുജിത്തിന്റെ മൊബൈല്‍ ഫോണ്‍ ഓഫായെന്ന് അന്വേഷണ സംഘം കണ്ടെത്തി. പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വിഷ്ണുജിത്ത് എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

കാണാതായ ദിവസം വൈകീട്ട് 7.45 നാണ് വിഷ്ണുജിത്ത് പാലക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ എത്തിയത്. തുടര്‍ന്ന് കോയമ്പത്തൂര്‍ ഭാഗത്തേയ്ക്കുള്ള ബസില്‍ കയറി. വിഷ്ണുജിത്തിന്റെ അവസാന ടവര്‍ ലൊക്കേഷന്‍ വാളയാര്‍ ഹൈവേയില്‍ പുതുശേരിക്ക് സമീപമാണ്. വിഷ്ണുജിത്ത് കോയമ്പത്തൂരിലെത്തി എന്ന നിഗമനത്തിലാണ് പൊലീസ്. ഇതനുസരിച്ച് കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു.

കല്യാണത്തിന്റെ ആവശ്യത്തിനുള്ള പണം സംഘടിപ്പിക്കുന്നതിന് പോകുന്നു എന്നല്ലാതെ മറ്റ് കാര്യങ്ങളൊന്നും വിഷ്ണുജിത്ത് പറഞ്ഞിരുന്നില്ല. ഇതും ഫോണ്‍ വിളിച്ചപ്പോള്‍ മാത്രമാണ് അറിഞ്ഞത്. ഇവിടെ നിന്ന് പോകുമ്പോള്‍ വിഷ്ണുജിത്തിന്റെ കൈവശം ബാഗ് ഉണ്ടായിരുന്നില്ല. കോയമ്പത്തൂരില്‍ തങ്ങള്‍ക്ക് ബന്ധുക്കളില്ല. സേലത്ത് ബന്ധുക്കളുണ്ട്. എന്നാല്‍ വിഷ്ണുജിത്ത് അവിടെ എത്തിയിട്ടില്ല. ജോലി ചെയ്യുന്ന സ്ഥലത്ത് തമിഴ്നാട് സ്വദേശിയായ ഒരാള്‍ ഉണ്ട്. എന്നാല്‍ അയാള്‍ കോയമ്പത്തൂര്‍ സ്വദേശിയാണോ എന്ന് അറിയില്ലെന്നും സഹോദരി പറഞ്ഞു. വിഷ്ണുജിത്തിന് കോയമ്പത്തൂരില്‍ സുഹൃത്തുക്കളില്ലെന്ന് പിതാവും സ്ഥിരീകരിച്ചു. ഇതിന് മുന്‍പ് വിഷ്ണുജിത്ത് കോയമ്പത്തൂരില്‍ പോയിട്ടില്ല. വീട്ടില്‍ നിന്ന് പോകുമ്പോള്‍ ബാഗ് ഉണ്ടായിരുന്നില്ല. പാലക്കാട് പോകുകയാണെന്ന് പറഞ്ഞിരുന്നില്ലെന്നും വിഷ്ണുജിത്തിന് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും പിതാവ് പറഞ്ഞു.

കഴിഞ്ഞ ദിവസം വിഷ്ണുജിത്തിന്റെ വിവാഹം നടക്കേണ്ടതായിരുന്നു. വിഷ്ണുജിത്തിനെ കാണാതായതോടെ ബന്ധുക്കള്‍ ഡിജിപി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കി.

  • പണം കൊടുത്താണ് സ്വര്‍ണം വാങ്ങിയതെന്ന് അറസ്റ്റിലായ ഗോവര്‍ധന്‍, ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കോടികള്‍ കൈമാറിയെന്ന് മൊഴി
  • നടന്നത് ലൈംഗിക സ്വഭാവത്തോടെയുള്ള കുറ്റകരമായ ബലപ്രയോഗം; പി ടി കുഞ്ഞുമുഹമ്മദിനെതിരെ ഗുരുതര കണ്ടെത്തലുമായി പൊലീസ്
  • പരാതിപ്പെട്ടത് എന്റെ തെറ്റ്, അന്നേ ആത്മഹത്യ ചെയ്യണമായിരുന്നു; വൈകാരിക കുറിപ്പുമായി അതിജീവിത
  • ശബരിമല സ്വര്‍ണക്കൊള്ള: സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയും ഗോവര്‍ധനും അറസ്റ്റില്‍
  • നാണം കെട്ടു; പോറ്റിയെ കേറ്റിയേ... പാരഡി ഗാനത്തില്‍ യൂ ടേണടിച്ച് സര്‍ക്കാര്‍; പുതിയ കേസും തുടര്‍നടപടികളും വേണ്ടെന്ന് പൊലീസിന് നിര്‍ദേശം
  • നെടുമ്പാശ്ശേരിയില്‍ അടിയന്തര ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യ എക്സപ്രസ് വിമാനത്തിന്റെ ടയറുകള്‍ പൊട്ടി; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
  • 'അഹങ്കാരം, ധാര്‍ഷ്ട്യം എന്നിവയ്ക്ക് ജനങ്ങള്‍ മറുപടി നല്‍കി'; സര്‍ക്കാരിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ്
  • രണ്ടാം പ്രതി മാര്‍ട്ടിന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ നീക്കം ചെയ്യണമെന്ന് അതിജീവിത, പരാതി നല്‍കി
  • ബോണ്ടി ബീച്ചിലെ കൂട്ടക്കൊല; ഭീകരന്റെ ഇന്ത്യന്‍ കുടുംബം ഞെട്ടലില്‍
  • യുകെ മലയാളികളെ നടുക്കിയ അരുംകൊല: മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ടിട്ട് മൂന്ന് വര്‍ഷം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions