നാട്ടുവാര്‍ത്തകള്‍

കാമുകി വിദേശത്ത് പഠിക്കാന്‍ പോയി, സ്വകാര്യ ചിത്രങ്ങള്‍ കാമുകിയുടെ അച്ഛന് അയച്ച് യുവാവ്; കോട്ടയം സ്വദേശി അറസ്റ്റില്‍



പ്രണയിച്ച പെണ്‍കുട്ടി വിദേശത്തേക്ക് പോയതിന്റെ അമര്‍ഷത്തില്‍ പെണ്‍കുട്ടിയുടെ സ്വകാര്യ ചിത്രങ്ങള്‍ പെണ്‍കുട്ടിയുടെ അച്ഛന്റെ ഫോണിലേക്ക് അയച്ചുകൊടുത്ത് യുവാവ്. സംഭവത്തില്‍ കോട്ടയം കടുത്തുരുത്തി സ്വദേശി ജോബിന്‍ പിടിയിലായി. വെര്‍ച്വല്‍ ഫോണ്‍ അപ്ലിക്കേഷന്‍ ഉപയോഗിച്ചായിരുന്നു കുറ്റകൃത്യം.

മാസങ്ങള്‍ക്ക് മുന്‍പാണ് ജോബിന്റെ പെണ്‍സുഹൃത്ത് വിദേശ പഠനത്തിനായി പോകുന്നത്. താനുമായി അടുപ്പത്തിലായിരുന്ന പെണ്‍കുട്ടിയെ മാതാപിതാക്കള്‍ നിര്‍ബന്ധിച്ച് വിദേശത്തേക്ക് പറഞ്ഞു വിടുകയായിരുന്നു എന്നാണ് പ്രതി വിശ്വസിച്ചിരുന്നത്. ഇതിന്റെ അമര്‍ഷം മൂലമായിരുന്നു വെര്‍ച്വല്‍ ഫോണ്‍ അപ്ലിക്കേഷന്‍ ഉപയോഗിച്ച് വിദേശ നമ്പറുകള്‍ വഴി ചിത്രങ്ങള്‍ പെണ്‍കുട്ടിയുടെ അച്ഛന് വാട്സ്ആപ് മുഖാന്തരം ജോബിന്‍ അയച്ചുകൊടുത്തത്.

ഐപി അഡ്രസോ സിമ്മോ കണ്ടെത്താന്‍ സാധിക്കാത്ത വ്യാജ നമ്പറുകളായിരുന്നു ഇത്. ചിത്രങ്ങള്‍ കാണാന്‍ വൈകിയാല്‍ വാട്സ്ആപ്പ് കോള്‍ വഴി പ്രതി മാതാപിതാക്കളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പ്രതിയുടെ ശല്യം സഹിക്ക വയ്യാതെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കടുത്തുരുത്തി പോലീസിനെ സമീപിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന ജോബിനെ പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.

  • പണം കൊടുത്താണ് സ്വര്‍ണം വാങ്ങിയതെന്ന് അറസ്റ്റിലായ ഗോവര്‍ധന്‍, ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കോടികള്‍ കൈമാറിയെന്ന് മൊഴി
  • നടന്നത് ലൈംഗിക സ്വഭാവത്തോടെയുള്ള കുറ്റകരമായ ബലപ്രയോഗം; പി ടി കുഞ്ഞുമുഹമ്മദിനെതിരെ ഗുരുതര കണ്ടെത്തലുമായി പൊലീസ്
  • പരാതിപ്പെട്ടത് എന്റെ തെറ്റ്, അന്നേ ആത്മഹത്യ ചെയ്യണമായിരുന്നു; വൈകാരിക കുറിപ്പുമായി അതിജീവിത
  • ശബരിമല സ്വര്‍ണക്കൊള്ള: സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയും ഗോവര്‍ധനും അറസ്റ്റില്‍
  • നാണം കെട്ടു; പോറ്റിയെ കേറ്റിയേ... പാരഡി ഗാനത്തില്‍ യൂ ടേണടിച്ച് സര്‍ക്കാര്‍; പുതിയ കേസും തുടര്‍നടപടികളും വേണ്ടെന്ന് പൊലീസിന് നിര്‍ദേശം
  • നെടുമ്പാശ്ശേരിയില്‍ അടിയന്തര ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യ എക്സപ്രസ് വിമാനത്തിന്റെ ടയറുകള്‍ പൊട്ടി; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
  • 'അഹങ്കാരം, ധാര്‍ഷ്ട്യം എന്നിവയ്ക്ക് ജനങ്ങള്‍ മറുപടി നല്‍കി'; സര്‍ക്കാരിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ്
  • രണ്ടാം പ്രതി മാര്‍ട്ടിന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ നീക്കം ചെയ്യണമെന്ന് അതിജീവിത, പരാതി നല്‍കി
  • ബോണ്ടി ബീച്ചിലെ കൂട്ടക്കൊല; ഭീകരന്റെ ഇന്ത്യന്‍ കുടുംബം ഞെട്ടലില്‍
  • യുകെ മലയാളികളെ നടുക്കിയ അരുംകൊല: മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ടിട്ട് മൂന്ന് വര്‍ഷം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions