എറണാകുളത്ത് കടവന്ത്രയില്‍ നിന്നും കാണാതായ 73 കാരി സുഭദ്രയെ കൊന്നു കുഴിച്ചു മൂടിയ കേസില്‍ പ്രതികള്‍ പിടിയില്‍. മാത്യൂസ്, ശര്‍മിള എന്നിവരാണ് പിടിയിലായത്. കര്‍ണാടകയിലെ മണിപ്പാലില്‍ നിന്നാണ് പ്രതികള്‍ പിടിയിലായത്. സംഭവത്തിന് പിന്നാലെ പ്രതികള്‍ ഒളിവില്‍ പോയിരുന്നു.
എറണാകുളം കടവന്ത്രയില്‍ നിന്ന് കാണാതായ സുഭദ്രയുടെ മൃതദേഹം ആലപ്പുഴ കലവൂരിലെ പ്രതികള്‍ താമസിച്ചിരുന്ന വീട്ടുവളപ്പിലാണ് കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ പ്രതികള്‍ ഒളിവില്‍ പോയിരുന്നു. ഇതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.കഴിഞ്ഞ നാലാം തീയതിയാണ് സുഭദ്രയെ കാണാതായത്.
കഴിഞ്ഞ മാസം ഏഴാം തിയതിയാണ് 73 വയസുകാരിയായ സുഭദ്രയെ കാണാനില്ലെന്ന് കടവന്ത്ര പൊലീസില്‍ പരാതി ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സുഭദ്ര കലവൂര്‍ എത്തിയതായി കണ്ടെത്തി. ഇതേ തുടര്‍ന്നാണ് അന്വേഷണം ഇവിടേക്ക് വ്യാപിപ്പിച്ചത്.
സുഭദ്ര ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. ഇവരെ കാണാന്‍ ഇടയ്ക്ക് ശര്‍മിള വന്നിരുന്നു. അവര്‍ക്കൊപ്പമാണ് സുഭദ്ര കൊച്ചിയില്‍ നിന്നും പോയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. സുഭദ്രയുടെ പക്കല്‍ സ്വര്‍ണവും പണവും ഉണ്ടായിരുന്നു. ഇത് കവര്‍ന്ന ശേഷമുള്ള കൊലപാതകമെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രതികളെ വിശദമായി ചോദ്യം ചെയ്താല്‍മാത്രമേ ഇത് സ്ഥിരീകരിക്കാനാവു. കടവന്ത്രയില്‍ നേരത്തെ മിസിങ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കൊലപാതകമെന്ന് സംശയമുയര്‍ന്നതോടെ കേസ് ആലപ്പുഴ പൊലീസിന് കൈമാറുകയായിന്നു.