അസോസിയേഷന്‍

ബോള്‍ട്ടന്‍ മലയാളി അസോസിയേ ഷന്റെ ഓണാഘോഷം 21ന്; അതിഥിയായി ലക്ഷ്മി നക്ഷത്രയും

ബോള്‍ട്ടന്‍: യുകെയിലെ മലയാളി സമൂഹത്തിന്റെ പ്രബല സംഘടനകളില്‍ ഒന്നായ ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍ (ബി എം എ) - ന്റെ ഈ വര്‍ഷത്തെ ഓണഘോഷ പരിപാടി ഈമാസം 21ന് വിപുലമായ രീതിയില്‍ സംഘടിപ്പിക്കും. ഫ്‌ലവേഴ്‌സ് ചാനല്‍ സ്റ്റാര്‍മാജിക് ഷോയിലൂടെ പ്രശസ്ഥയായ താരം ലക്ഷ്മി നക്ഷത്ര പരിപാടിയില്‍ മുഖ്യാതിഥി ആയി പങ്കെടുക്കും. ബോള്‍ട്ടനിലെ ഇന്ത്യന്‍സ് സ്‌പോര്‍ട്‌സ് ക്ലബ് ഹാള്‍ അതിഗംഭീരമായി കൊണ്ടാടുന്ന ആഘോഷ പരിപാടികള്‍ക്കായി ഒരുങ്ങി കഴിഞ്ഞു. രാവിലെ 10 മണി മുതല്‍ വൈകുന്നേരം അഞ്ചു മണി വരെയാണ് പരിപാടിയുടെ സമയക്രമം.

അതിവിപുലമായ ആഘോഷങ്ങളാണ് ബി എം എ ഇത്തവണ ഒരുക്കിയിരിക്കുന്നതെന്നു അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 10 മണിയോടെ ആരംഭിക്കുന്ന ഓണാഘോഷങ്ങളില്‍ കൂട്ടായ്മയിലെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന കലാവിരുന്നുകള്‍, തിരുവാതിര, ബി എം എ നൃത്ത ക്ലാസിലെ കൊച്ചുകുട്ടികളുടെ നൃത്ത അരങ്ങേറ്റം, നിരവധി കലാ - കായിക മത്സരങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. പങ്കെടുക്കുന്നവരുടേയും കാഴ്ചക്കാരുടെയും ആവേശം വാനോളം ഉയര്‍ത്തുന്ന വടംവലി മത്സരങ്ങളും പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആര്‍പ്പുവിളികളുടെ ആരവത്തോടെ 'മാവേലി മന്നന്റെ എഴുന്നുള്ളത്തും വിഭവ സമൃദ്ധമായ പൊന്നോണസദ്യയും ഗൃഹാതുരത്വം പകരുന്ന ഓര്‍മ്മക്കൂട്ടുകളാകും.

ബി എം എയുടെ ആഭിമുഖ്യത്തില്‍ അത്യാഢംമ്പരപൂര്‍വ്വം കൊണ്ടാടുന്ന ഓണാഘോഷ പരിപാടിയിലേക്ക് ഏവരെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

വേദിയുടെ വിലാസം

Bolton Indians Sports Club, Darcy Lever, BL3 1SD

  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions