കെജ്‌രിവാളിന്റെ പിന്‍ഗാമി ആതിഷി; ഡല്‍ഹിയ്ക്ക് വീണ്ടും വനിതാ മുഖ്യമന്ത്രി
ന്യൂഡല്‍ഹി: ജയില്‍മോചിതനായതിന് പിന്നാലെ രാജി സൂചന നല്‍കിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തനിക്ക് പകരം മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചത് ആതിഷിയെ. പുതിയ മുഖ്യമന്ത്രിയായി കെജ്‌രിവാള്‍ ആതിഷിയുടെ പേര് നിര്‍ദേശിച്ചു. ഇന്ന് ചേര്‍ന്ന ആംആദ്മി പാര്‍ട്ടി ഉന്നതതല യോഗത്തിലാണ് തീരുമാനം.
ഇന്ന് ചേര്‍ന്ന പാര്‍ട്ടി എംഎല്‍എ മാരുടെ യോഗത്തില്‍ അടുത്ത മുഖ്യമന്ത്രിയെ കെജ്‌രിവാള്‍ തീരുമാനിച്ചതായി പാര്‍ട്ടി നേതാവ് ദിലീപ് പാണ്ഡേ വ്യക്തമാക്കുകയായിരുന്നു. എഎപിയുടെ ദേശീയ കണ്‍വീനര്‍ ആതിഷിയുടെ പേര് നിര്‍ദേശിച്ചു. തുടര്‍ന്ന് എംഎല്‍എ മാരെല്ലാം എഴുന്നേറ്റു കയ്യടിക്കുകയുമായിരുന്നു.
ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പൂര്‍വവിദ്യാര്‍ത്ഥിയും പണ്ഡിതയുമായ ആതിഷി ഡല്‍ഹിയിലെ സ്‌കൂളുകളിലെ വിദ്യാഭ്യാസം പരിഷ്‌ക്കരിക്കുന്നതിനുള്ള എഎപിയുടെ പ്രധാന പ്രവര്‍ത്തനങ്ങളില്‍ വളരെയധികം പ്രവര്‍ത്തിച്ചിട്ടുണ്ട്. കല്‍ക്കാജിയില്‍ നിന്നുള്ള എം.എല്‍.എ. വഴിയായിരുന്നു കെജ്രിവാളും സിസോദിയയും ജയിലില്‍ കഴിയുമ്പോള്‍ പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കിയിരുന്നത്.
ഓഗസ്റ്റ് 15 ന്, ഡല്‍ഹി സര്‍ക്കാരിന്റെ സ്വാതന്ത്ര്യദിന പരിപാടിയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്താന്‍ കെജ്രിവാള്‍ തെരഞ്ഞെടുത്തത് ആതിഷിയെയായിരുന്നു. എന്നാല്‍ ആതിഷി ദേശീയപതാക ഉയര്‍ത്താനുള്ള ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്സേന പദ്ധതി പരാജയപ്പെടുത്തിയപ്പോള്‍, എഎപി നേതൃത്വം ആതിഷിയില്‍ വളരെയധികം വിശ്വാസം അര്‍പ്പിക്കുന്നതായി വ്യക്തമായിരുന്നു.
ഡല്‍ഹി മുഖ്യമന്ത്രിസ്ഥാനം ഉടന്‍ രാജിവെക്കുമെന്നും തനിക്കെതിരായ അഴിമതിയാരോപണങ്ങളില്‍ ജനവിധി വന്നതിന് ശേഷം മാത്രമേ വീണ്ടും അധികാരത്തില്‍ വരൂ എന്നും വന്‍ പ്രഖ്യാപനമാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നടത്തിയിരിക്കുന്നത്.