തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ തലത്തിലുള്ള ഓണാഘോഷമൊക്കെ ഒഴിവാക്കിയെങ്കിലും മദ്യശാലകള്‍ തുറന്നുവച്ചു ആവശ്യത്തിന് കൊള്ള നടത്തി. ഇത്തവണ ഓണസീസണില്‍ മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ് ആണ്. ഓണക്കാലത്ത് കേരളത്തില്‍ 818.21 കോടിയുടെ മദ്യമാണ് വിറ്റത്. മുന്‍വര്‍ഷം സമാന കാലയളവില്‍ വിറ്റത് 809.25 കോടിയുടെ മദ്യമാണ്. നാലാം ഓണത്തിന്റെ വിറ്റുവരവ് കണക്കുകള്‍ പുറത്തുവന്നതോടെയാണ് മദ്യവില്‍പ്പന വീണ്ടും റെക്കോര്‍ഡിട്ടത്. ഈ മാസം ആറുമുതല്‍ 17 വരെയുള്ള കണക്കാണിത്.
കഴിഞ്ഞദിവസം തിരുവോണത്തിന് തൊട്ടുമുന്‍പുള്ള ഒന്‍പത് ദിവസത്തെ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മദ്യവില്‍പ്പനയില്‍ 14 കോടിയുടെ കുറവാണ് രേഖപ്പെടുത്തിയത്. 701 കോടിയുടെ മദ്യമാണ് വിറ്റത്. മുന്‍വര്‍ഷം സമാന കാലയളവില്‍ 715 കോടിയായിരുന്നു. എന്നാല്‍ അവിട്ടം, ചതയം എന്നി ദിനങ്ങളിലെ കണക്കുകള്‍ കൂടി പുറത്തുവന്നതോടെ മുന്‍വര്‍ഷത്തെ മദ്യവില്‍പ്പന കണക്കുകള്‍ മറികടക്കുകയായിരുന്നു.
ഉത്രാട ദിനത്തിലും ഇക്കൊല്ലം ബെവ്‌കോ റെക്കോര്‍ഡ് വില്‍പ്പന നടത്തിയിരുന്നു. 124 കോടി രൂപയുടെ മദ്യമാണ് ഉത്രാട ദിനത്തില്‍ വിറ്റഴിച്ചത്. അതേസമയം 120 കോടി രൂപയുടെ മദ്യമായിരുന്നു കഴിഞ്ഞ വര്‍ഷം ഉത്രാട ദിനത്തിലെ വില്‍പ്പന. നേരത്തെ ഓണത്തിന് ബെവ്‌കോ ജീവനക്കാരുടെ ബോണസ് സംസ്ഥാനത്ത് വലിയ ചര്‍ച്ചയായിരുന്നു.
93,000 രൂപയായിരുന്നു ഗ്രേഷ്യോ ഉള്‍പ്പെടെയുള്ള ബെവ്‌കോ ജീവനക്കാരുടെ ഇത്തവണത്തെ ബോണസ്. സ്വീപ്പര്‍ പോസ്റ്റ് ജീവനക്കാര്‍ക്ക് 5,000 രൂപ വരെ ബെവ്‌കോ ബോണസ് നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം 90,000 രൂപയായിരുന്നു ഓണം ബോണസ് ഇനത്തില്‍ ജീവനക്കാര്‍ക്ക് ലഭിച്ചത്.