തൃശൂര്‍: ആളൂരില്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അധ്യാപകന്‍ അറസ്റ്റില്‍. ഭീഷണിപ്പെടുത്തി നഗ്ന ചിത്രങ്ങള്‍ എടുത്തെന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ടു വെള്ളാഞ്ചിറ സ്വദേശി ശരത്തിനെ (28) പൊലീസ് അറസ്റ്റു ചെയ്തു. മൂന്ന് ട്യൂഷന്‍ സെന്ററുകളുടെ ഉടമയാണ് ശരത്.
പെണ്‍കുട്ടി സുഹൃത്തിനോടാണ് പീഡനത്തെക്കുറിച്ച് ആദ്യം പറഞ്ഞത്. പിന്നീട് പൊലീസില്‍ പരാതി നല്‍കി. മൂന്നു വര്‍ഷമായി ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പെണ്‍കുട്ടിയുടെ പരാതിയിലുള്ളത്. നഗ്ന ചിത്രങ്ങള്‍ ശരത്തിന്റെ കൈവശം ഉള്ളതിനാലാണ് പെണ്‍കുട്ടി പരാതി നല്‍കാതിരുന്നത്. ആരോടെങ്കിലും പറഞ്ഞാല്‍ നഗ്നചിത്രങ്ങള്‍ പുറത്തു വിടുമെന്ന് ശരത് ഭീഷണിപ്പെടുത്തിയിരുന്നു.
പെണ്‍കുട്ടിയുടെ സമൂഹമാധ്യമങ്ങള്‍ നിയന്ത്രിച്ചിരുന്നത് ശരത്താണ്. പൊലീസ് പിടിയിലാകുന്നതിനു മുന്‍പ് ഫോണില്‍ നിന്ന് പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ ശരത് ഡിലീറ്റ് ചെയ്തു. തെളിവുകള്‍ ശേഖരിക്കാനായി ഫോണ്‍ പരിശോധനയ്ക്കായി അയച്ചു. പ്ലസ്ടുവിനു പഠിക്കുമ്പോഴാണ് പീഡനം തുടങ്ങിയത്. പിന്നീട് പെണ്‍കുട്ടി കടുത്ത മാനസിക സംഘര്‍ഷത്തിലായി. എന്‍ജിനീയറിങ് പഠനത്തിനായി പോയപ്പോള്‍ സുഹൃത്തിനോട് ഇക്കാര്യങ്ങള്‍ പറഞ്ഞു. സുഹൃത്തിന്റെ സഹായത്തോടെയാണ് പരാതി നല്‍കിയത്.