കൊച്ചി: അന്തരിച്ച സിപി എം നേതാവ് എം എ ലോറന്‍സിന്റെ അന്ത്യയാത്രയില്‍ നാടകീയ രംഗങ്ങള്‍. പൊതുദര്‍ശനം നടന്ന എറണാകുളം ടൗണ്‍ ഹാളില്‍ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. മൃതദേഹം മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറാനാകില്ലെന്ന് തീരുമാനത്തിലുറച്ച് മകള്‍ ആശ ലോറന്‍സ് രംഗത്തുവന്നതോടെയാണ് പൊതുദര്‍ശനം നടന്ന ടൗണ്‍ ഹാളില്‍ വലിയ വാക്കേറ്റമുണ്ടായത്. അപ്പന്‍ പോകേണ്ടത് അമ്മയുടെ കൂടെയെന്നായിരുന്നു ആശയുടെ പ്രതികരണം.
ആശയും മകനും പാര്‍ട്ടി പ്രവര്‍ത്തകരുമായിയാണ് വാക്കേറ്റമുണ്ടായത്. എന്നാല്‍ ആശയുടെ മകന്റെ പ്രതികരണം' അലവലാതി സഖാക്കള്‍ അമ്മയെ തള്ളിയിട്ടെന്നായിരുന്നു. ആശയും മകനും പൊതുദര്‍ശനഹാളില്‍ നിന്ന് മാറാന്‍ തയ്യാറായിരുന്നില്ല. എം എം ലോറന്‍സിന്റെ മൃതദേഹം പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. തീരുമാനമുണ്ടാകുംവരെ എം എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മകള്‍ ആശ ലോറന്‍സ് നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഹര്‍ജിയില്‍ തീരുമാനം പിന്നീടുണ്ടാകും. എത്രയും വേഗം വിഷയത്തില്‍ തീരുമാനമുണ്ടാകുമെന്നും കോടതി പറഞ്ഞു. ഇന്ന് വൈകിട്ട് നാല് മണിക്ക് എം എം ലോറന്‍സിന്റെ മൃതദേഹം പഠിക്കാനായി കളമശേരി മെഡിക്കല്‍ കോളേജിന് കൈമാറാനായിരുന്നു തീരുമാനിച്ചിരുന്നത്. ഇതിനെതിരായാണ് ആശ ലോറന്‍സ് ഹര്‍ജി സമര്‍പ്പിച്ചത്.
മൃതദേഹം മെഡിക്കല്‍ കോളേജിന് നല്കനായിരുന്നു പിതാവിന്റെ താല്‍പ്പര്യം എന്നാണു മകന്‍ സജീവ് പറഞ്ഞത്. എന്നാല്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നാണ് ആശ പറഞ്ഞത്.
ടൗണ്‍ ഹാളില്‍ നിന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മൃതദേഹം മാറ്റാന്‍ അനുവദിക്കാതെ മകള്‍ ആശ ലോറന്‍സും മകനും മൃതദേഹത്തിന് സമീപം നിലയുറപ്പിച്ചതാണ് നാടകീയ രംഗങ്ങള്‍ക്ക് കാരണമായത്. ഔദ്യോഗിക ബഹുമതികള്‍ നല്‍കിയ ശേഷമായിരുന്നു മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ശ്രമിച്ചത്. എന്നാല്‍ ഈ സമയത്ത് ആശയും മകനും മൃതദേഹത്തിനരികെ നിലയുറപ്പിക്കുകയായിരുന്നു.
മൃതദേഹം മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കില്ലെന്നായിരുന്നു ആശ ലോറന്‍സിന്റെ നിലപാട്. ഇവരെ പിന്തിരിപ്പിക്കാന്‍ സിപിഎം പ്രവര്‍ത്തകരും നേതാക്കളും ഉള്‍പ്പെടെ ശ്രമിച്ചു. മുദ്രാവാക്യം വിളികളുമായി പ്രവര്‍ത്തകര്‍ മൃതദേഹത്തിനരികെ നിലയുറപ്പിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് ഇടപെട്ട് മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.