നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം. അന്‍വറിനെ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ അടക്കമുള്ള തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇനി മുതല്‍ ഇടത് എംഎല്‍എയുടെ പരിഗണനയോ പരിവേഷമോ അന്‍വറിന് കിട്ടില്ല.
അന്‍വറുമായി ഇനി ഒത്തു പോകാനാകില്ലെന്നും അന്‍വറിനെ ശക്തമായി പ്രതിരോധിക്കാനുമാണ് പാര്‍ട്ടിയുടെ തീരുമാനം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ഔദ്യോഗിക അറിയിപ്പ് ഉടന്‍ തന്നെ ഉണ്ടാവുമെന്നാണ് സൂചന. അതേസമയം, പാര്‍ട്ടി ചിഹ്നമല്ലാത്തതിനാല്‍ അന്‍വറിനെ ഔദ്യോഗികമായി പുറത്താക്കാന്‍ സിപിഎമ്മിന് പരിമിതിയുണ്ട്.
അതേസമയം, എംഎല്‍എ സ്ഥാനം രാജിവെക്കില്ലെന്ന് പി വി അന്‍വര്‍ എംഎല്‍എ വ്യക്തമാക്കിയിരുന്നു. എം എല്‍ എ സ്ഥാനം തന്നത് ജനങ്ങളാണെന്നും പാര്‍ട്ടി പറഞ്ഞാലും എംഎല്‍എ സ്ഥാനം രാജിവക്കില്ലെന്ന് അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എംഎല്‍എ സ്ഥാനം രാജിവെക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അന്‍വര്‍ നിലപാട് വ്യക്തമാക്കിയത്. വിവാദങ്ങള്‍ക്കിടെ പുതിയ പാര്‍ട്ടി പ്രഖ്യാപന സാധ്യത തള്ളാതെയായിരുന്നു പിവി അന്‍വറിന്‍റെ വാര്‍ത്താസമ്മേളനം. ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിക്കുമെന്നും അന്ന് അടുത്ത നീക്കം ജനങ്ങളെ അറിയിക്കുമെന്നും അന്‍വര്‍ പറഞ്ഞു.