ചരമം

ബെല്‍ഫാസ്റ്റിലെ ആദ്യകാല കുടിയേറ്റ മലയാളിയായ ജെയ്‌സണ്‍ പൂവത്തൂര്‍ വീട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു

യുകെ മലയാളി സമൂഹത്തില്‍ നിന്ന് മറ്റൊരു വിയോഗ വാര്‍ത്തകൂടി. ബെല്‍ഫാസ്റ്റിലെ ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളായ മലയാളി ജെയ്‌സണ്‍ പൂവത്തൂര്‍(63) ആണ് വെള്ളിയാഴ്ച വീട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചത് . ഓംനി അസോസിയേഷനിലെ സജീവപ്രവര്‍ത്തന്‍ കൂടിയായ പത്തനാപുരം സ്വദേശിയായ ജെയസണ്‍ . ഡണ്‍മുറി പ്രദേശത്ത് ആയിരുന്നു താമസം. വെള്ളിയാഴ്ച രാവിലെ വീട്ടില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്ന് ആംബുലന്‍സ് എത്തി മരണം സ്ഥീരികരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം.

2000-കളുടെ തുടക്കത്തില്‍ വടക്കന്‍ അയര്‍ലണ്ടിലേക്ക് കുടിയേറിയ മലയാളികളില്‍ പ്രധാനിയാണ് ജയസ്ണ്‍. അതുകൊണ്ട് ഈ പ്രദേശത്തെ സംഘടനാ പ്രവര്‍ത്തനങ്ങളിലടക്കം സജീവ സാന്നിധ്യമായിരുന്നു. സൗദിയില്‍ നിന്നുമാണ് യുകെയിലെക്ക് ജയ്‌സണും കുടുംബവും എത്തുന്നത്. നോര്‍ത്തേണ്‍ അയര്‍ലന്റിലെ ആദ്യകാല സംഘടന രൂപികരണത്തിന് അടക്കം സജീവമായി പ്രവര്‍ത്തിച്ചിട്ടുള്ള ജെയ്‌സന്റെ വിയോഗം മലയാളി സമൂഹത്തിന് തീരനഷ്ടമാണ്.

ഈ പ്രദേശത്തെ ആദ്യകാല അസോസിയേഷനായ പയനിയര്‍ മലയാളി അസോസിയേഷന്‍ രൂപീകരിക്കാന്‍ മുന്നില്‍ നിന്ന ജെയസണ്‍ പൂര്‍വികരുടെ പൈതൃകത്തെ വിലമതിക്കുകയും സംസ്‌കാരത്തിന്റെ ഗുണനിലവാരം നമ്മുടെ തലമുറകള്‍ക്ക് കൈമാറുന്നതിലടക്കം മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച് വരുന്നയാളാണെന്ന് സഹപ്രവര്‍ത്തകര്‍ ഓര്‍ക്കുന്നു.ആദ്യകാലം മുതല്‍ക്കേ പ്രധാന അസോസിയേഷനായ ഓംനിയുടെ പ്രവര്‍ത്തകനും പേട്രനും ആയി പ്രവര്‍ത്തിച്ചും വരുകയായിരുന്നു.റോയല്‍ വിക്ടോറിയ ഹോസ്പിറ്റല്‍ ജീവനക്കാരനായിരുന്ന ജയ്‌സണ്‍ ബെല്‍ഫാസ്റ്റ് സെന്റ് ഗ്രിഗോറിയോസ് പള്ളിയുടെ സെക്രട്ടറി, ട്രെസ്റ്റി സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

പത്തനാപൂരം സ്വദേശിയായ ജെയ്‌സണ്‍ ബെല്‍ഫാസ്റ്റ് സെന്റ് മൊര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലെ അംഗമാണ്. പൂവത്തൂര്‍ കുടുംബാഗമായ ജെയസണ്‍ മൃതദേഹം നാട്ടില്‍ എത്തിക്കാനും സംസ്‌കാരം നടത്താനുമാണ് തീരുമാനിച്ചിരിക്കുന്നത്. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പിന്നീട് പൊതുദര്‍ശനത്തിന് വയ്ക്കുന്നതായിരി്ക്കും.

ജെയ്‌സന്റെ ഭാര്യ ലിനി ജെയസണ്‍. ബെല്‍ഫാസ്റ്റ് സിറ്റി ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സാണ്. പത്തനംതിട്ട കടമ്മനിട്ട വലയിന്തി കാവിന് കിഴക്കേല്‍ കുടുംബാംഗമാണ്. രണ്ട് മക്കളാണ് ഉള്ളത്. മകന്‍ ഫാ കാല്‍വില്‍ ജെയ്‌സണ്‍ ഓര്‍ത്തഡോക്‌സ് വികാരിയായി യുകെയില്‍ തന്നെ സേവനം അനുഷ്ടിച്ച് വരുകയാണ് (ഓര്‍ത്തഡോക്‌സ് സഭ യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാനനം) മകള്‍ റിമപൂവത്തൂര്‍. മരുമകള്‍ സാന്ദ്ര പൂവത്തൂര്‍. സംസ്‌കാരം പിന്നീട് നാട്ടില്‍ അടൂര്‍ ഇളമണ്ണൂര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടക്കും.





  • ഓക്‌സ്‌ഫോര്‍ഡ് മലയാളിയുവാവ് ആശുപത്രി ഡ്യൂട്ടിയ്ക്കിടെ കുഴഞ്ഞു വീണ് മരിച്ചു
  • പ്രവാസി കേരള കോണ്‍ഗ്രസ് യുകെ ജനറല്‍ സെക്രട്ടറി ജിപ്‌സണ്‍ തോമസിന്റെ ഭാര്യാ മാതാവ് നിര്യാതയായി
  • കാന്‍സര്‍ ചികിത്സക്കായി നാട്ടില്‍ പോയ വെയില്‍സ് മലയാളി ചികിത്സയിലിരിക്കേ മരണമടഞ്ഞു
  • യുകെ മലയാളികള്‍ക്ക് വേദനയായി ഗ്ലോസ്റ്റര്‍ഷെയറിലെ ഷീനിന്റെ വിയോഗം
  • ജോസ് മാത്യുവിന് മലയാളി സമൂഹം ഇന്ന് വിട നല്‍കും; സംസ്‌കാര ചടങ്ങുകള്‍ ചൊവ്വാഴ്ച സെന്റ് ജോസഫ് കാത്തലിക്ക് ചര്‍ച്ചില്‍
  • അയര്‍ലന്‍ഡില്‍ മലയാളി കുളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു
  • ലണ്ടനിലെ സോളിസിറ്റര്‍ പോള്‍ ജോണിന്റെ മാതാവ് നിര്യാതയായി
  • ചെറുതോണിയില്‍ സ്‌കൂള്‍ ബസ് കയറി പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
  • അനീനയുടെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലേക്ക്; ബുധനാഴ്ച സംസ്‌കാരം
  • പീറ്റര്‍ബറോയില്‍ കുഴഞ്ഞു വീണ് മരിച്ച മേരി പൗലോസിന്റെ പൊതുദര്‍ശനം ഇന്ന്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions