Don't Miss

ഇന്ത്യക്കാര്‍ക്ക് ഓസ്‌ട്രേലിയയില്‍ വര്‍ക്ക് ആന്റ് ഹോളിഡേ വിസ ഒക്ടോബര്‍ ഒന്ന് മുതല്‍

ഒക്ടോബര്‍ ഒന്ന് മുതല്‍ വര്‍ക്ക് ആന്റ് ഹോളിഡേ വീസ അനുവദിക്കുമെന്ന് ഓസ്‌ട്രേലിയ. ഇന്ത്യയില്‍ നിന്നുള്ള ആയിരം പേര്‍ക്ക് വീതം വിസ ലഭിക്കും. കേന്ദ്ര വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയല്‍ ഓസ്‌ട്രേലിയ സന്ദര്‍ശിച്ച ശേഷമാണ് ഇക്കാര്യം അറിയിച്ചത്. വര്‍ക്ക് ആന്റ് ഹോളിഡേ വിസയാണ് ലഭിക്കുക. ഇത് പ്രകാരം 18 നും 30 വയസിനുമിടയില്‍ പ്രായമുള്ളവര്‍ക്ക് ഓസ്‌ട്രേലിയയില്‍ പഠിക്കാനും ജോലി ചെയ്യാനും യാത്ര ചെയ്യാനുമുള്ള വിസയ്ക്ക് അപേക്ഷിക്കാം. ഇത്തരത്തില്‍ വിസ ലഭിക്കുന്നവര്‍ക്ക് ഒരു വര്‍ഷം ഓസ്‌ട്രേലിയയില്‍ താത്കാലികമായി താമസിക്കാം. ഇതിനുള്ള മാനദണ്ഡങ്ങള്‍ ഓസ്‌ട്രേലിയ നിശ്ചയിക്കുന്നതാണ്.

ഇന്ത്യ ഓസ്‌ട്രേലിയ സാമ്പത്തിക സഹകരണ വ്യാപാര കരാര്‍ 2022 ഡിസംബര്‍ മാസത്തിലാണ് നിലവില്‍ വന്നത്. ഇതില്‍ ഒപ്പുവച്ച സുപ്രധാനമായ ഒന്നായിരുന്നു വര്‍ക്ക് ആന്റ് ഹോളിഡേ വിസ.
കരാര്‍ വിപുലപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇരു രാജ്യങ്ങളും. ഇതിനായുള്ള ചര്‍ച്ചകള്‍ ഭരണ തലത്തില്‍ പുരോഗമിക്കുകയാണ്. വര്‍ഷം നൂറ് ബില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം 2030 ആകുമ്പോഴേക്ക് നടത്തിയെടുക്കണം എന്നതാണ് ചര്‍ച്ചകളുടെ പ്രധാന ലക്ഷ്യം.

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions