വിദേശം

ഇറാന്റെ മിസൈല്‍ അക്രമണത്തെ പ്രതിരോധിക്കാന്‍ ഇസ്രയേലിന് സഹായം നല്‍കി യുകെയും യുഎസും

മിഡില്‍ ഈസ്റ്റ് സമ്പൂര്‍ണ്ണ യുദ്ധത്തിലേക്ക് നീങ്ങുമെന്ന ആശങ്കകള്‍ ശക്തമായി ഇസ്രയേലിന് നേരെ മിസൈല്‍ വര്‍ഷിച്ച് ഇറാന്‍. ഇന്നലെ രാത്രിയില്‍ ഇരുനൂറോളം മിസൈലുകളാണ് ഇറാന്‍ തൊടുത്തത്. എന്നാല്‍ ഇസ്രയേലിന്റെ അയേണ്‍ ഡോം മിസൈല്‍ പ്രതിരോധ സിസ്റ്റം പ്രവര്‍ത്തിച്ചതോടെ ഭൂരിഭാഗം മിസൈലുകളും ആകാശത്ത് വെച്ച് തന്നെ ചിന്നിച്ചിതറി.

ഇറാന്‍ അക്രമത്തെ പ്രതിരോധിക്കാന്‍ യുകെയും, യുഎസും സഹായങ്ങള്‍ നല്‍കി. മിഡില്‍ ഈസ്റ്റ് യുദ്ധത്തിലേക്ക് വീഴുന്നത് ഒഴിവാക്കാനായി പാശ്ചാത്യ ചേരി ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇറാന്‍ അക്രമത്തിന് ഉചിതമായ മറുപടി നല്‍കുമെന്നാണ് ഇസ്രയേല്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഇറാന്‍ അക്രമം ആരംഭിക്കുമ്പോള്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ ഫോണില്‍ സംസാരിച്ചു. മേഖലയിലെ സംഘര്‍ഷാവസ്ഥയില്‍ ആശങ്കയുള്ളതായി അദ്ദേഹം അറിയിച്ചു. പിന്നാലെ ലെബണനില്‍ നിന്നും ബ്രിട്ടീഷുകാര്‍ രക്ഷപ്പെടണമെന്ന് കീര്‍ സ്റ്റാര്‍മര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ളാ കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ സൈന്യം കരമാര്‍ഗ്ഗം അക്രമം ആരംഭിച്ച സാഹചര്യത്തിലാണ് ഇത്.

അക്രമത്തിന് മറുപടി നല്‍കാന്‍ ഐഡിഎഫ് ഹിസ്ബുള്ള കേന്ദ്രങ്ങളിലെ അക്രമം കടുപ്പിക്കുകയാണ് ചെയ്തത്. ഇറാന്‍ പരമോന്നത നേതാവ് അല്‍ ഖമനേനി ഉത്തരവിറക്കിയതോടെയാണ് ഇറാന്‍ സൈന്യം മിസൈലുകള്‍ തൊടുത്തത്. ഇസ്രയേലിനെ പ്രതിരോധിക്കാന്‍ യുഎസും, യുകെയും തയ്യാറാകുമെന്ന് വ്യക്തമായതോടെ സമ്പൂര്‍ണ്ണ യുദ്ധത്തിലേക്ക് നീങ്ങുമെന്നാണ് ആശങ്ക.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions