ജമ്മു കാശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സിന്റെ ചിറകിലേറി ഇന്ത്യ സഖ്യം അധികാരത്തിലേക്ക്
ആര്‍ട്ടിക്കിള്‍ 370 എടുത്തു കളഞ്ഞതിനു ശേഷം ജമ്മു- കശ്മീരില്‍ നടന്ന നിയമസഭാതെരെഞ്ഞടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സ്- കോണ്‍ഗ്രസ് സഖ്യം അധികാരത്തിലേക്ക്. 90 അംഗ സഭയില്‍ 50 സീറ്റുകളില്‍ സഖ്യം ലീഡിലാണ്. ബിജെപി 26 സീറ്റുകളില്‍ മുന്നിലാണ്. ഇത്തവണ ജമ്മു കാശ്മീരില്‍ അധികാരം പിടിക്കാമെന്ന ബിജെപിയുടെ മോഹമാണ് പൊലിഞ്ഞത്. കാശ്മീരില്‍ സമാധാനം കൊണ്ടുവന്നത് തങ്ങളാണെന്ന തരത്തിലായിരുന്നു ബിജെപിയുടെ പ്രചാരണം. എക്സിറ്റ് പോളില്‍ ജമ്മു കാശ്മീരില്‍ തൂക്കുസഭയ്ക്കാണ് പ്രവചനം ഉണ്ടായിരുന്നത്.
ജമ്മു കാശ്മീര്‍ തെരഞ്ഞെടുപ്പില്‍ പീഡിപ്പിയ്ക്കു വലിയ തിരിച്ചടിയാണ് നേരിട്ടത് കഴിഞ്ഞ തവണ 28 സീറ്റുകളോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്ന അവര്‍ ഇത്തവണ വെറും രണ്ടു സീറ്റുകളില്‍ ഒതുക്കപ്പെട്ടു. കന്നിയങ്കത്തില്‍ പിഡിപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ മുഫ്തിക്ക് തോല്‍വി നേരിട്ടു. ശ്രീഗുഫ്വാര ബിജ്‌ബെഹറ മണ്ഡലത്തിലാണ് ഇന്‍തിജ വന്‍ തോല്‍വി ഏറ്റുവാങ്ങിയത്. തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതോടെ തോല്‍വി അംഗീകരിച്ചുകൊണ്ടു എക്‌സില്‍ പ്രതികരണവുമായി ഇല്‍തിജ രംഗത്തെത്തി.
നാഷ്ണല്‍ കോണ്‍ഫറന്‍സിന്റെ എന്‍സി ബഷീര്‍ അഹമ്മദ് ഷാ വീരിയോടാണ് ഇന്‍തിജ പരാജയപ്പെട്ടത്. അവസാന ഫലസൂചനകള്‍ പ്രകാരം 8758 വോട്ടുകള്‍ക്കാണ് ഇന്‍തിജയുടെ പരാജയം. മുഫ്തി കുടുംബത്തിന് ഏറെ സ്വാധീനുമുള്ള മണ്ഡലത്തിലാണ് ഇളമുറക്കാരിയുടെ പരാജയം. മുന്‍പ് ഇതേ മണ്ഡലത്തില്‍ മെഹബൂബ മുഫ്തിയും മത്സരിച്ചിരുന്നു.