വിദേശം

മില്‍ട്ടണ്‍ ചുഴലിക്കൊടുങ്കാറ്റ് കരതൊട്ടു; ഫ്ലോറിഡയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

അമേരിക്കയിലെ സിയെസ്റ്റകീ നഗരത്തില്‍ മില്‍ട്ടണ്‍ ചുഴലിക്കൊടുങ്കാറ്റ് കരതൊട്ടു. ഫ്ലോറിഡയുടെ തീരപ്രദേശങ്ങളില്‍ ഇപ്പോള്‍ കനത്ത കാറ്റും മഴയുമാണ്. 160 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റഗറി 3 ചുഴലിക്കാറ്റായി മില്‍ട്ടണ്‍ കര തൊട്ടത്. 205 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. മില്‍ട്ടണെ നേരിടാന്‍ വലിയ മുന്നൊരുക്കങ്ങളാണ് ഫ്ലോറിഡയില്‍ നടത്തിയത്. ആറ് വിമാനത്താവളങ്ങള്‍ അടച്ചു. രണ്ടായിരത്തോളം വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി. വെള്ളപ്പൊക്കത്തിനും മിന്നല്‍ പ്രളയത്തിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

മുന്‍കരുതലിന്റെ ഭാഗമായി ഫ്ലോറിഡയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ‘മില്‍ട്ടന്‍’ ചുഴലിക്കൊടുങ്കാറ്റ് അമേരിക്കന്‍ തീരത്തോട് അടുക്കുകയാണ്. ആഴ്ചകള്‍ക്കു മുമ്പ് തെക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത നാശം വിതച്ച ഹെലീന്‍ ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്ന് 232 പേര്‍ മരിച്ചിരുന്നു. 2005ലെ റീത്ത ചുഴലിക്കാറ്റിനുശേഷം ഏറ്റവും പ്രഹരശേഷിയുള്ള കൊടുങ്കാറ്റായിരിക്കും മില്‍ട്ടന്‍ എന്നാണ് പ്രവചനം.

സുരക്ഷ മുന്‍നിര്‍ത്തി ജനങ്ങളോട് വീടുകളില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ ഗവര്‍ണര്‍ റോണ്‍ ഡി സാന്റിസ് നിര്‍ദേശം നല്‍കിയിരുന്നു. ടാമ്പ, ക്ലിയര്‍വാട്ടര്‍ എയര്‍പോര്‍ട്ടുകളും അടച്ചിടും.

'നൂറ്റാണ്ടിലെ കൊടുങ്കാറ്റി'ന്റെ ആഘാതത്തില്‍ നിന്ന് രക്ഷ നേടാനുള്ള നെട്ടോട്ടത്തിലാണ് അധികൃതരും ജനങ്ങളും. യുകെയില്‍ നിന്നും ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഫ്ലോറിഡയിലേക്ക് പറക്കേണ്ട എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി വിമാനകമ്പനികള്‍ അറിയിച്ചു. ചുഴലിക്കാറ്റില്‍ നിന്നും യുഎസ് സ്‌റ്റേറ്റില്‍ കുടുങ്ങിയ പ്രദേശവാസികളും, അവധിക്കാലം ആഘോഷിക്കാനെത്തിയവരോടും ഇനി രക്ഷപ്പെടാന്‍ സമയം ബാക്കിയില്ലെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

സ്‌കൂളുകളും, ബിസിനസ്സുകളും അടച്ചുപൂട്ടി സ്റ്റേറ്റില്‍ നിന്നും രക്ഷപ്പെടാന്‍ ജനങ്ങള്‍ക്ക് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതുവരെ രേഖപ്പെടുത്തിയതില്‍ വെച്ച് ഏറ്റവും ഭീതിദമായ ചുഴലിക്കാറ്റാകും വീശുകയെന്നാണ് കാലാവസ്ഥാ അധികൃതരുടെ മുന്നറിയിപ്പ്.

മെക്‌സിക്കോ വഴി സഞ്ചരിക്കുന്ന മില്‍ട്ടണ്‍ ചുഴലിക്കാറ്റ് വരും വഴിയില്‍ തെരുവുകള്‍ വെള്ളത്തിലാക്കുകയും, മരങ്ങളുടെയും, പവര്‍ലൈനുകളുടെയും കടപുഴകുകയും ചെയ്തിട്ടുണ്ട്. 'രക്ഷപ്പെടുക അല്ലെങ്കില്‍ മരിക്കുക' എന്ന ഭീഷണി ഉയര്‍ന്നതോടെ ഫ്ലോറിഡയില്‍ നിന്നും രക്ഷപ്പെടാനുള്ള നെട്ടോട്ടത്തിലായിരുന്നുകഴിഞ്ഞ ദിവസങ്ങളില്‍ ഭയചകിതരായ ജനങ്ങള്‍.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions