Don't Miss

ആകാശത്ത് വെച്ച് പൈലറ്റ് കുഴഞ്ഞു വീണുമരിച്ചു; ന്യൂയോര്‍ക്കില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്ത് വിമാനം

സിയാറ്റില്‍ നിന്നും ഇസ്താംബൂളിലേക്കുള്ള വിമാനം പറന്നുയര്‍ന്ന് അധികം താമസിയാതെ പൈലറ്റ് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ന്യൂയോര്‍ക്കിലേക്ക് വിമാനം തിരിച്ചു വിട്ടു. ടര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ വിമാനമാണ് ഈ അസാധാരണ സാഹചര്യം നേരിട്ടത്. 59കാരനായ ഐല്‍സെഹിന്‍ പെലിവാന്‍ എന്ന പൈലറ്റിന് മറ്റു ജീവനക്കാര്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും വിമാനം സുരക്ഷിതമായി ഇറങ്ങുന്നതിനു മുന്‍പ് മരണം സംഭവിച്ചു. കോ- പൈലറ്റ് ആയിരുന്നു യാത്രക്കാരുമായിവിമാനം സുരക്ഷിതമായി ഇറക്കിയത്.

ചൊവ്വാഴ്ച രാത്രി എയര്‍ബസ് എ 350 വിമാനം സിയാറ്റിലില്‍ നിന്നും പറന്നുയര്‍ന്നതായി ഫ്‌ലൈറ്റ് ട്രാക്കിംഗ് ഡാറ്റ കാണിക്കുന്നു. കാനഡക്ക് മുകളിലൂടെ വടക്കോട്ട് പറക്കേണ്ടിയിരുന്ന വിമാനം പക്ഷെ തെക്ക് ഭാഗത്തേക്ക് തിരിച്ച് ജോണ്‍ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുകയായിരുന്നു. ബുധനാഴ്ച പ്രാദേശിക സമയം വെളുപ്പിന് 6 മണിക്ക് മുന്‍പായി്യുട്ടാണ് ഇത് ഇറങ്ങിയത്. ഐല്‍സെഹിന്‍ പെലിവാന്‍ എന്ന ഈ പൈലറ്റ് 2007 മുതല്‍ ടര്‍ക്കിഷ് എയര്‍ലൈന്‍സില്‍ ജോലി ചെയ്ത് വരുന്നതായി കമ്പനി വക്താവ് അറിയിച്ചു.

ഇത്രനാളായിട്ടും പൈലറ്റിന് പ്രത്യേകിച്ച് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും ഇല്ലായിരുന്നു എന്നും കമ്പനി പറയുന്നു. മാത്രമല്ല, ഈ വര്‍ഷത്തെ ആരോഗ്യ പരിശോധനയിലും ഇയാള്‍ ഫിറ്റ് ആയിരുന്നെന്നു തെളിഞ്ഞതാണെന്നും കമ്പനി പറയുന്നു. ക്യാപ്റ്റന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുന്നതായി അറിയിച്ച കമ്പനി, സഹപ്രവര്‍ത്തകരും ഏറെ ദുഃഖത്തിലാണെന്ന് പറഞ്ഞു. ന്യൂയോര്‍ക്കില്‍ നിന്നും യാത്രക്കാരെ ഇസ്താംബൂളിലെത്തിക്കാന്‍ ബദല്‍ ക്രമീകരണം ചെയ്തതായും കമ്പനി അറിയിച്ചു.

  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  • യുകെ സര്‍ക്കാരിന്റെ 2കോടിയുടെ സ്‌കോളര്‍ഷിപ്പ് സ്വന്തമാക്കി കണ്ണൂരുകാരി മഞ്ജിമ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions